Follow Us On

18

January

2025

Saturday

  • ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

    ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം0

    വത്തിക്കാന്‍ സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്‍ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര്‍ 29 -ന് ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു. സംഘര്‍ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്‍മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി 1914 മുതല്‍ എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ

  • 33 വര്‍ഷം സാത്താന്‍ സേവകന്‍ ഒടുവില്‍ എത്തിപ്പെട്ടത്

    33 വര്‍ഷം സാത്താന്‍ സേവകന്‍ ഒടുവില്‍ എത്തിപ്പെട്ടത്0

    കുഞ്ഞുനാളുകളില്‍ തന്നെ ആരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ബ്രയാന് തോന്നി.  ക്രൂരനായ പിതാവും ദൈവാലയത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്ന മാതാവുമായിരുന്നു അവന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. സ്‌കൂളിലും പള്ളിയിലും അദ്ദേഹം വൈകാരികമായി ആക്രമിക്കപ്പെട്ടു. ഏകാന്തത രുചിച്ച അദ്ദേഹത്തെ ഒരു സംഘം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂടെക്കൂട്ടി. തന്റെ കുടുംബത്തിന്റെ വിശ്വാസത്തിന് കടകവിരുദ്ധമായുള്ള സാത്താനിസത്തില്‍ വിശ്വസിക്കുന്നവരാണ് തന്റെ പുതിയ കൂട്ടുകാരെന്ന് അധികം താമസിയാതെ ബ്രയാന്‍ മനസ്സിലാക്കി. ആശയത്തില്‍ ആകൃഷ്ടനായില്ലെങ്കിലും കൂട്ടുകാര്‍ ചെയ്യുന്നതു പോലെ അവന്‍ ചെയ്യാന്‍ തുടങ്ങി. മൃഗങ്ങളെ ബലി കഴിക്കാന്‍ കൂട്ടുകാര്‍ അവനെ

  • കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ്  ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌

    കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌0

    ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ തിരഞ്ഞെടുത്തു. ബാങ്കോക്കില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റിയിലാണ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മ്യാന്‍മറിലെ യാങ്കൂണിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോയുടെ പിന്‍ഗാമിയായി 2025 ജനുവരിയില്‍ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ഫിലിപ്പീന്‍സിലെ കലൂക്കന്‍ ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്‌കോ ഡേവിഡിനെ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായും, ജപ്പാനിലെ ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ

  • കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു

    കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു0

    ഷില്ലോങ് (മേഘാലയ): ബസില്‍ യാത്ര ചെയ്യുന്നതിനിടെ അസമില്‍ വച്ച് കത്തോലിക്ക കന്യാസ്ത്രീ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടുക്കം മാറാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് സിസ്റ്റര്‍  റോസ് മേരി ഇനിയും മോചിതയായിട്ടില്ലയെന്ന് മേഘാലയിലെ തുറ രൂപതയുടെ സഹായ മെത്രാന്‍ ജോസ് ചിറക്കല്‍ പറഞ്ഞു. സിസ്റ്ററിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ, ”സിസ്റ്റര്‍ മേഘാലയയിലെ ദുദ്‌നോയിയില്‍ നിന്ന് അടുത്ത സംസ്ഥാനാമായ അസമിലെ ഗോള്‍പാറയിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. എന്നാല്‍ യാത്രാമധ്യേ സഹയാത്രികര്‍ സിസ്റ്ററിന്റെ തിരുവസ്ത്രത്തെപ്പറ്റി മോശമായി

  • സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണം

    സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണം0

    കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ ത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ കര്‍ഷകന്‍ മരണപ്പെട്ടു.  കേരളത്തില്‍ വന്യ ജീവികള്‍ മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന്‍ നിയമമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണ്. രാഷ്ട്രീയ കിസാന്‍

  • ഒരു നൂറ്റാണ്ടായി മലയോര കര്‍ഷക്കൊപ്പം ളോഹയിട്ടവരുണ്ട്, അതിനിയും തുടരും

    ഒരു നൂറ്റാണ്ടായി മലയോര കര്‍ഷക്കൊപ്പം ളോഹയിട്ടവരുണ്ട്, അതിനിയും തുടരും0

    കല്‍പ്പറ്റ: ഒരു നൂറ്റാണ്ടായി മലയോര കര്‍ഷകര്‍ക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരുമെന്നും വായടപ്പിക്കാന്‍ നോക്കേണ്ടതില്ലെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  1972-ലെ വന നിയമം കര്‍ഷകര്‍ക്ക് മരണ വാറന്റായി മാറി. കാലാനുസ്തമായി നിയമം മാറ്റാന്‍ തയാറായില്ലെങ്കില്‍ ആ നിയമത്തിന് പുല്ലു വില കല്‍പിക്കും. നൂറു കണക്കിന് ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടാതിരുന്നതെന്ന് അദ്ദേഹം

  • വെന്റിലേറ്ററിലെത്തിയ അജ്ഞാതന്‍ ചെയ്ത അത്ഭുതം

    വെന്റിലേറ്ററിലെത്തിയ അജ്ഞാതന്‍ ചെയ്ത അത്ഭുതം0

    യു.എസിലെ ലാന്‍സിങ്ങ് രൂപതാംഗമായ നോളന്‍ ഒസ്‌ട്രോവ്‌സ്‌കി എന്ന കുടുംബനാഥന്‍ പങ്കുവയ്ക്കുന്നത് അത്ഭുത സന്ദര്‍ശനത്തെക്കുറിച്ചാണ്. രാത്രിയില്‍ തന്റെ തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്‌ട്രോവ്‌സ്‌കിക്ക് തോന്നി.  3 കുട്ടികളുടെ പിതാവാണ് 52കാരനായ ഒസ്‌ട്രോവ്‌സ്‌കി. നിര്‍മ്മാണത്തൊഴിലാളിയായ നോളന്‍ മിഷിഗനിലെ ഈറ്റണ്‍ റാപ്പിഡ്‌സിലുള്ള സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ്. കൊവിഡ് രോഗം മൂര്‍ച്ചിച്ചതിനാല്‍ ഒസ്‌ട്രോവ്‌സ്‌കിയെ ലാന്‍സിങ്ങിലുള്ള സ്പാറോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയായി. അപ്പോഴാണ് രാത്രിയില്‍ തലയ്ക്കരികെ ആരോ ഇരിക്കുന്നതായി ഒസ്‌ട്രോവ്‌സ്‌കിക്ക് തോന്നിയത്. കാലുകളും ബ്രൗണ്‍ നിറത്തിലുള്ള

  • ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രമുഖ ഫുട്‌ബോള്‍ താരം

    ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രമുഖ ഫുട്‌ബോള്‍ താരം0

    നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ കരസ്ഥമാക്കിയ തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീം താരമാണ് ദൈവത്തിന് മഹത്വം നല്കി ക്രീസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തിയത്. ജേഴ്‌സിയില്‍ പതിച്ചിരിക്കുന്ന ബൈബിള്‍ വചനം ക്യാമറകള്‍ക്കും കാണികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ച് തൈവോ അവോനിയി ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയായിരുന്നു. വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോള്‍ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്‌സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ”എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയര്‍ത്തിയിരിക്കുന്നു.”  കൂടാതെ

Latest Posts

Don’t want to skip an update or a post?