വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 17, 2025
ചാള്‍സ് മൂന്നാമന്‍ രാജാവ് കാന്‍സര്‍ രോഗബാധിതനാണെന്ന് രാജകുടുംബം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജാവിന് പരിപൂര്‍ണ സൗഖ്യം ലഭിക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ. രാജാവിന്റെ രോഗവിവരം ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും വേഗത്തിലും പരിപൂര്‍ണമായും രാജാവ് സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള സഭയുടെ പ്രാര്‍ത്ഥനകള്‍ താന്‍ വാഗ്ദാനം ചെയ്യുന്നതായും ഇംഗ്ലീഷ് സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ്‌നിക്കോള്‍സ് എക്‌സില്‍ കുറിച്ചു. 2023 മെയ് ആറിന് യുണൈറ്റഡ് കിംഗ്ഡമ്മിന്റെ രാജാവായി സ്ഥാനാരോഹണം ചെയ്ത ചാള്‍സ് മൂന്നാമന്‍ രാജാവ്, യുണൈറ്റഡ് കിംഗ്ഡമ്മിന്റെ ചരിത്രത്തില്‍ രാജാവാകുന്ന
അബുദാബി: തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലിനുള്ളില്‍ കഴിഞ്ഞ സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. 2020-21 ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പുറത്തു നിന്നുള്ള ആര്‍ക്കും ജയിലില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഒന്നരവര്‍ഷക്കാലം സാന്റിയാഗോയിലെ സ്ത്രീകളുടെ ജയിലില്‍ കഴിഞ്ഞുകൊണ്ട് സിസ്റ്റര്‍ നെല്ലി ലിയോണ്‍ തടവുകാര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ ലഭ്യമാക്കിയത്. തന്റെ തന്നെ സ്വാതന്ത്ര്യം വേണ്ട എന്നു വച്ചുകൊണ്ട് തടവുകാരോട് സിസ്റ്റര്‍ പ്രകടിപ്പിച്ച സാഹോദര്യത്തിന് ലഭിച്ച അംഗീകാരം കൂടിയായി അബുദാബിയിലെ ആഡംബര ഹോട്ടലായ എമിറേറ്റ്‌സ്
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ ഡെ മെന്‍ഡോന്‍കാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോഗോ പുറത്തിറക്കിയത്. സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ. വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളുടെ കൈപ്പത്തികള്‍ ചേര്‍ത്താണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള ആഗോളദിനാഘോഷത്തിന്റെ കേന്ദ്രം റോമിലും വത്തിക്കാനിലുമായിരിക്കുമെന്നും എന്നാല്‍ പ്രാദേശിക സഭകളുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലും ആഘോഷങ്ങള്‍
വത്തിക്കാന്‍ സിറ്റി: ‘ശ്രവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിവേചിച്ച് അറിയുന്നതിനുമായി’ മൂന്നൂറ് വൈദികരെ വത്തിക്കാനിലേക്ക് ക്ഷണിക്കുമെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സംഘാടകര്‍ . ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെയാവും ഇടവക വൈദികരുടെ അനുഭവങ്ങള്‍ ശ്രവിക്കുന്നതിനും മാനിക്കുന്നതിനുമായി നടത്തുന്ന ഇടവക വൈദികരുടെ മീറ്റിംഗ് നടക്കുകയെന്ന് ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ആഗോളതലത്തിലുള്ള സിനഡല്‍ പ്രക്രിയയില്‍ പങ്കുകാരാകുവാന്‍ ഇതിലൂടെ വൈദികര്‍ക്ക് സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡല്‍ അസംബ്ലിയുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനഡല്‍ അസംബ്ലിയുടെ അടുത്ത
വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,
ജയിംസ് ഇടയോടി മാധ്യമ രംഗത്ത് സുവിശേഷവര്‍ണങ്ങള്‍ വിരിയിക്കുന്ന അന്തര്‍ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1914-ല്‍, വാര്‍ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബറോണി എന്ന ഇറ്റാലിയന്‍ വൈദിക ന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം. 1935-ല്‍ സൊസൈറ്റി
‘To receive everything, one must open one’s hand and give’ – Deshimaru പുതുവര്‍ഷം പെയ്ത് തുടങ്ങി. സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടി. പ്രതീക്ഷകളുടെ പുതുനാമ്പുകളെ തൊട്ടുരുമ്മി മനസിന്റെ ഇടവഴികളിലൂടെ നടക്കവേ ചില ഭീതികള്‍ അലട്ടുന്നുമുണ്ട്. ഇത്തവണയും കൃപയുടെ മഴപ്പെയ്ത്തുകള്‍ക്കിടയില്‍ ദൈവാനുസരണത്തിന്റെ ഒരു പെട്ടകം പണിയാന്‍ എനിക്കാവാതെ പോകുമോ? എന്റെ ജഡത്തിന് തോന്നിയ വഴിയിലൂടെയുള്ള പ്രയാണം പ്രളയത്തിലേക്കാവും എന്നെയും എത്തിക്കുക. കൂട്ടിവെച്ചതെല്ലാം ആഴങ്ങള്‍ കവര്‍ന്നെടുക്കും. ധനം, ധാരണകള്‍, മമതകള്‍, മത്സരങ്ങള്‍, സുരക്ഷിതസ്ഥലികളെല്ലാം ഒഴുകിയകലും. സത്യത്തില്‍ എന്റെ അഹന്തകളോട്
ജയ്‌മോന്‍ കുമരകം കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം
Don’t want to skip an update or a post?