Follow Us On

17

January

2025

Friday

  • വികസനത്തില്‍  കണ്ണീര്‍ വീഴുന്നത്  സങ്കടകരം

    വികസനത്തില്‍ കണ്ണീര്‍ വീഴുന്നത് സങ്കടകരം0

    ജോസഫ് മൈക്കിള്‍ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്‍കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു.

  • കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി  ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍

    കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍0

    മാത്യു സൈമണ്‍ സംഭവം നടക്കുന്നത് ദുബായിലാണ്. ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് 1200 വചനങ്ങള്‍ എഴുതി കൊണ്ടുവരണമെന്ന് വികാരിയച്ചന്‍ അലനോട് നിര്‍ദ്ദേശിച്ചു. അങ്ങനെ എന്നും വചനമെഴുതുമ്പോള്‍ അതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും അലന്‍ നാട്ടിലുള്ള വല്യമ്മച്ചിയായ റോസിടീച്ചര്‍ക്ക് അയച്ചുകൊടുക്കും. 81 വയസുള്ള ടീച്ചര്‍ക്ക് ദൈവവചനം എല്ലാക്കാലത്തും ഏറെ പ്രിയപ്പെട്ടതായിരുന്നു. കൊച്ചുമകന്റെ മെസേജുകള്‍ കണ്ടുകൊണ്ടിരിക്കവേ റോസി ടീച്ചര്‍ക്ക് ഒരു പ്രചോദനം, വെറുതെ ഇരുന്ന് സമയം കളയാതെ കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എഴുതി ആത്മീയ അനുഭൂതിയിലേക്ക് വന്നുകൂടേ? അതൊരു തുടക്കമായിരുന്നു. അങ്ങനെയാണ് തൃശൂര്‍ ആമ്പല്ലൂര്‍

  • സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌

    സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌0

    2022 -ല്‍ കാനഡയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികനായ ഒരു മനുഷ്യന് അധികൃതര്‍ നിര്‍ദേശിച്ച ‘ചികിത്സ’യായിരുന്നു Maid (Medical Assistance in Dying) അഥവാ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. വാര്‍ധക്യത്തിലെത്തിയെങ്കിലും സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്ന ആ മനുഷ്യന്‍ ഇതിനെതിരെ പ്രതികരിക്കുകയും ആശുപത്രിയില്‍ നിന്ന് ‘ജീവനും കൊണ്ട് ഓടി’ രക്ഷപെടുകയും ചെയ്തു. എന്നാല്‍ കാനഡയിലെ പല ആശുപത്രികളിലും ചികിത്സ തേടി എത്തിയ പലരും ഇത്തരത്തിലുള്ള ‘ചികിത്സാ’നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഇതുവരെ Maid ‘ചികിത്സ’

  • കുട്ടികള്‍ക്കായുള്ള ആദ്യ  ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി

    കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ ഡെ മെന്‍ഡോന്‍കാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോഗോ പുറത്തിറക്കിയത്. സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ. വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളുടെ കൈപ്പത്തികള്‍ ചേര്‍ത്താണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള ആഗോളദിനാഘോഷത്തിന്റെ കേന്ദ്രം റോമിലും വത്തിക്കാനിലുമായിരിക്കുമെന്നും എന്നാല്‍ പ്രാദേശിക സഭകളുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലും ആഘോഷങ്ങള്‍

  • വത്തിക്കാന്‍- ചൈന കരാറിന് പുതുജീവന്‍; ഒരാഴ്ചയ്ക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍- ചൈന കരാറിന് പുതുജീവന്‍; ഒരാഴ്ചയ്ക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    ബെയ്ജിംഗ്/ചൈന: ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവച്ച താല്‍ക്കാലിക ധാരണപ്രകാരം ഒരാഴ്ചയ്ക്കിടെ ചൈനയില്‍ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏറ്റവും ഒടുവിലായി ഷാവു ബിഷപ്പായി ഫാ. പീറ്റര്‍ വു യിഷൂണിനെയാണ് പാപ്പ നിയമിച്ചത്. ബെയ്ജിംഗ് ആര്‍ച്ചുബിഷപ്പും ചൈനീസ് കാത്തലിക്ക് പേട്രിയോട്ടിക്ക് അസോസിയേഷന്‍ പ്രസിഡന്റും ചൈനീസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ജോസഫ് ലി ഷാന്‍ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. നേരത്തെ ഷേംഗ്ഷൗ ബിഷപ്പായി ഫാ. തദ്ദേവൂസ് വാംഗ് യൂഷെംഗിനെയും

  • ഗ്രന്ഥകാരനായ റവ.ഡോ.ജേക്കബ് കോണത്ത് അന്തരിച്ചു

    ഗ്രന്ഥകാരനായ റവ.ഡോ.ജേക്കബ് കോണത്ത് അന്തരിച്ചു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ് കോണത്ത് (81) നിര്യാതനായി. കോട്ടപ്പുറം രൂപത ചാന്‍സലര്‍, ആലുവ കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍, പ്രൊക്കുറേറ്റര്‍, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ മാനേജര്‍, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, കുരുവിലശേരി നിത്യസഹായ മാത പള്ളികളില്‍ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാര്‍ സബ്സ്റ്റിറ്റിയൂട്ട്, കര്‍ത്തേടം

  • ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?

    ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?0

    നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന യേശുവിന്റെ വചനം ജീവിതത്തിലുടനീളം നാം പുലര്‍ത്തേണ്ട പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ ഈ പ്രബോധനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണോ? ദൈവം സ്‌നേഹിക്കുന്നതുപോലെയും കരുണ കാണിക്കുന്നതുപോലെയും മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ താന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടെന്ന് പാപ്പ തുടര്‍ന്നു. ദൈവം ഒരു അമ്മയെപ്പോലെയോ അപ്പനെപ്പോലെയോ തന്റെ നിസീമമായ സ്‌നേഹം സൃഷ്ടികളില്‍ മുഴുവന്‍ ചൊരിയുന്നത് രക്ഷാകര ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. അത് ദൈവത്തിന് മാത്രം മനസിലാക്കാന്‍ പറ്റുന്ന സ്‌നേഹമാണ്. അതിന്റെ ഉച്ചകോടിയാണ്

  • ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ

    ശതാബ്ദി നിറവില്‍ വിസിറ്റേഷന്‍ സഭ0

    ഡോ. സിസ്റ്റര്‍ റോഷിന്‍ കുന്നേല്‍ ജോണ്‍ എസ്‌വിസി 1924 ജനുവരി 29-ന് സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ശതാബ്ദി നിറവിലാണ്. സ്വര്‍ഗീയ മധ്യസ്ഥരായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെയും വിശുദ്ധ ജെയിന്‍ ഡി ഷന്താളിന്റെയും ആത്മീയതയും ജീവിത ദര്‍ശനവും അടിസ്ഥനമാക്കി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില്‍ ദൈവദാസന്‍ സെബാസ്റ്റ്യന്‍ ലോറന്‍സ് കാസ്മിര്‍ പ്രസന്റേഷനച്ചന്‍ പണിതുയര്‍ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ. സഭയുടെ തുടക്കം സെബാസ്റ്റ്യന്‍ പാതിരി എന്ന് തീരമക്കള്‍ വിളിച്ചിരുന്ന വല്യച്ചന്‍ 1867 ഓഗസ്‌റ് 10

Latest Posts

Don’t want to skip an update or a post?