Follow Us On

16

January

2025

Thursday

  • ഹെറിറ്റേജ് & റിസേര്‍ച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു

    ഹെറിറ്റേജ് & റിസേര്‍ച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിനായി പണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ച രിപ്പുകര്‍മ്മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  നിര്‍വഹിച്ചു. സീറോമലബാര്‍സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസ് പൊരുന്നേടം, കൂരിയായിലെ വൈദികരും സിസ്റ്റേഴ്‌സും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ബുക്ക് സ്റ്റാള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ്

  • ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ ആത്മീയ സദസിലെ അല്മായ തേജസ്‌

    ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ ആത്മീയ സദസിലെ അല്മായ തേജസ്‌0

    ജോസ് പി. മാത്യു ഭാരതസഭ സംഭാവന ചെയ്ത ഏറ്റവും ശ്രേഷ്ഠനായ അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് 115 സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുട്ടനാട്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം കടന്നുചെല്ലാത്ത ആധ്യാത്മിക-പ്രേഷിതരംഗങ്ങള്‍ കുറവാണ്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്ന ആത്മീയതേജസാണ് തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസംതന്നെയാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍

  • പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

    പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍0

    കൊച്ചി: സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു തുടങ്ങും. സഭയുടെ കേന്ദ്രകാര്യാലമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭാ സിനഡ് 13-ന് സമാപിക്കും.  പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളതെന്ന് സീറോ മലബാര്‍ സഭാ അഡ്മിനിട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.  മറ്റു വിഷയങ്ങള്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം ചര്‍ച്ചചെയ്യും.  സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജര്‍ ആര്‍ച്ചുബിഷപായി ലഭിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന്

  • ക്ലീമിസ് പിതാവിന്റെ  ന്യൂ ഇയര്‍ ‘റെസലൂഷന്‍’

    ക്ലീമിസ് പിതാവിന്റെ ന്യൂ ഇയര്‍ ‘റെസലൂഷന്‍’0

    രഞ്ജിത് ലോറന്‍സ്‌ ‘ഉപയോഗിക്കാതെ നീ അലമാരിയില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ഉടുപ്പ്, നിന്റേതല്ല, അത് മറ്റുള്ളവര്‍ക്കുള്ളതാണ്’എന്ന് പറഞ്ഞിട്ടുള്ളത് കേസറിയായിലെ വിശുദ്ധ ബസേലിയോസാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ ബസേലിയോസാണെന്നുള്ളത് കേവലം യാദൃച്ഛികമല്ലെന്ന് ഇരുവരുടെയും വാക്കുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നു. വിശുദ്ധ ബസേലിയോസിന്റെ തിരുനാള്‍ദിനമായ ജനുവരി ഒന്നാം തിയതിയാണ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുനാളായി ആചരിക്കുന്നത്. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്

  • ലസ് ലഗേജ്  മോര്‍ കംഫര്‍ട്ട്‌

    ലസ് ലഗേജ് മോര്‍ കംഫര്‍ട്ട്‌0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഒരു പുതുവര്‍ഷ യാത്ര ആരംഭിക്കുമ്പോള്‍, ഏതൊരു യാത്രയും സുഖകരവും ആസ്വാദ്യകരവും ആക്കാന്‍ ആവശ്യമായ ഒന്ന് മനസില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ആ വാമൊഴി ഇതാണ് – ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്. മാറാപ്പുകളുടെ എണ്ണവും ഭാരവും കൂടുന്തോറും യാത്ര കൂടുതല്‍ ക്ലേശപൂര്‍ണവും ദുരിതം നിറഞ്ഞതുമാകുന്നു. കുറയുന്തോറും യാത്ര കൂടുതല്‍ സുഗമമവും ആസ്വാദ്യകരവുമാകുന്നു. ജീവിതയാത്രയില്‍ തികച്ചും അന്വര്‍ത്ഥമായ ഒരു പല്ലവിയാണിത്. അതിനാല്‍ വര്‍ഷാരംഭത്തില്‍ത്തന്നെ നമ്മുടെ ഭാണ്ഡങ്ങളുടെ കലവറ ഒന്നു പരിശോധിക്കുന്നത്

  • ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല

    ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല0

    ഭോപാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് തടയുന്നതിനായി എഡ്യൂക്കേഷന്‍ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലറിന്റെ വിവാദം അവസാനിക്കുന്നില്ല. കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ചോദിക്കണമെന്നായിരുന്നു ഷാജാപൂര്‍ ജില്ലയിലെ ഏഡ്യൂക്കേഷന്‍ ഓഫീസര്‍ എല്ലാ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും അയച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. ഈ സര്‍ക്കുലര്‍ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സര്‍ക്കുലറെന്ന് ജാബുവ രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ പറഞ്ഞു. മധ്യപ്രദേശിലെ അധികം പ്രൈവറ്റ് സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവരാണ്.

  • ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം

    ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം0

    കണ്ണൂര്‍: ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശമാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വിവിധ ആവശ്യങ്ങളുന്നയിച്ച് റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേ ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. റബര്‍ കര്‍ഷകര്‍ക്ക് 250 രൂപ തരുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതു വിശ്വസിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തത്.

  • പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍

    പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കേരളത്തിലെ നസ്രാണികള്‍ക്കിടയില്‍  തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ വര്‍ഷം ജനുവരി ആറിനാണ്. ക്രിസ്മസ് കഴിഞ്ഞ് 13-ാം ദിവസം. അഞ്ചാം തീയതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയതി പുലര്‍ച്ചെയും അന്നു വൈകുന്നേരവും ഏഴിന് പുലര്‍ച്ചെയും ഉള്‍പ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് പിണ്ടിപ്പെരുന്നാള്‍. ദീപങ്ങളുടെയും

Latest Posts

Don’t want to skip an update or a post?