Follow Us On

02

August

2025

Saturday

  • മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതണം

    മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതണം0

    കൊച്ചി: മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണസം വിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ പൊതുതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.  അഡ്വ. വി.സി സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെപേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസംതോറും ഉയരുമ്പോള്‍ നിലവിലുള്ള നിയമംപോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. കാട്ടുമൃഗങ്ങള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ മുതലക്കണ്ണീര്‍ പൊഴിച്ച് ഒളിച്ചോടുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാണ്. പാര്‍ലമെന്റിലും നിയമസഭയിലും ജനദ്രോഹ നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളേയും വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ പരാജയപ്പെടുന്ന ഉദ്യോഗ സ്ഥരേയും,

  • മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യജീവനു പ്രാധാന്യം നല്‍കണം: മാര്‍ തട്ടില്‍

    മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യജീവനു പ്രാധാന്യം നല്‍കണം: മാര്‍ തട്ടില്‍0

    കാക്കനാട്: മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യജീവനു പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മലയോര മേഖലകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും കാത്തിരിക്കുന്നതു ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടിവരുമെന്നു മാര്‍ തട്ടില്‍ പറഞ്ഞു.  മാനന്തവാടിയില്‍ പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവര്‍ നോക്കിനില്ക്കവേയാണ് അജീഷ് അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളില്‍

  • 10 ലക്ഷം നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്നത് മൂഢസ്വപ്നം: മാര്‍ ഇഞ്ചനാനിയില്‍

    10 ലക്ഷം നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്നത് മൂഢസ്വപ്നം: മാര്‍ ഇഞ്ചനാനിയില്‍0

    മാനന്തവാടി: 10 ലക്ഷം രൂപ നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢസ്വപ്നം മാത്രമാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.  കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മാര്‍ ഇഞ്ചനാനിയില്‍. അമ്പതുവര്‍ഷം മുമ്പ് കുടിയേറിയ കുടുംബത്തിന് ഇവിടെ സമാധാനത്തോടെ ജീവിക്കാമായിരുന്നു. അന്നിവിടെ കടുവയും ആനയും ഒന്നുമില്ലായിരുന്നു. ഇന്ന് എല്ലാ തരത്തിലുമുള്ള വന്യജീ വികളും ഇവിടെ വിഹരിക്കുകയാണ്.  ആരും സഹായിക്കാ നില്ലാതെ കര്‍ഷകര്‍ കഷ്ട പ്പെടുകയാണ്. ക്ഷമയുടെ

  • വിജയപുരം രൂപതയുടെ സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അഭിഷിക്തനായി

    വിജയപുരം രൂപതയുടെ സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അഭിഷിക്തനായി0

    കോട്ടയം: വിജയപുരം രൂപയുടെ പ്രഥമ സഹായ മെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ വിവിധ സഭാധ്യ ക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു.  തിരുക്കര്‍മ്മങ്ങളില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി. ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പിലിനെ വിജയപുരം സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള ചാന്‍സലര്‍ മോണ്‍. ജോസ് നവസ് ലത്തീനിലും വൈസ് ചാന്‍സലര്‍

  • മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം

    മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം0

    തിരുവനന്തപുരം: കേരളത്തിന്റെ മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കു ന്നതല്ല, ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലെ ജാഗ്രതയും നടപടികളുമാണ് ഭരണാധികാരികളുടെ ഉത്തരവാദിത്വം. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിസഹായത പ്രകടിപ്പിക്കുകയല്ല, വനം മന്ത്രിയും വനം വകുപ്പും ചെയ്യേണ്ടത്. നിശ്ചയദാര്‍ഢ്യത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സങ്കേതികവും നിയമപരവുമായ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് കെആര്‍എല്‍സിസി  സെക്രട്ടറിയേറ്റ് ചുണ്ടിക്കാട്ടി. പ്രസിഡന്റ് ബിഷപ്

  • ലത്തീന്‍ സഭയ്ക്കു  പുതിയ മൊബൈല്‍ ആപ്‌

    ലത്തീന്‍ സഭയ്ക്കു പുതിയ മൊബൈല്‍ ആപ്‌0

    ബംഗളൂരു: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ സഭയുടെ വാര്‍ത്തകളും സേവനങ്ങളും ആത്മീയ സേവനങ്ങളും പങ്കുവെയ്ക്കുന്നതിനായി പുതിയ മൊബൈല്‍ ആപ് ലോഞ്ച് ചെയ്തു. ദ കാത്തലിക് കണക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ് സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നടന്ന പ്ലീനറി അസംബ്ലിയില്‍ പുറത്തിറക്കി. ആഗോള കത്തോലിക്കസഭയിലും പ്രത്യേകിച്ച് ഇന്ത്യന്‍ സഭയിലും ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തുവാനാണ് പുതിയ ആപ് തയാറാക്കിയിരിക്കുന്നതെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.

  • സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍

    സൈനികര്‍ക്ക് ലൂര്‍ദില്‍ അത്ഭുതസൗഖ്യം, ആംഗ്ലിക്കന്‍ വൈദികന്‍0

    ആംഗ്ലിക്കന്‍ സഭാ വൈദികനും അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടനുമാണ് റവ. സ്റ്റീവന്‍ റിന്‍ഡാല്‍. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദില്‍ അദ്ദേഹം ഒരിക്കല്‍ തീര്‍ത്ഥാടനം നടത്തുകയുണ്ടായി. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്ന് ആഗ്ലിക്കന്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നു. യുദ്ധം പ്രകൃതിവിരുദ്ധവും അധാര്‍മികവുമാണ്. എത്ര ധീരമായി യുദ്ധം ചെയ്താലും അതു കഴിയുമ്പോള്‍ കുറ്റബോധവും ലജ്ജയും സൈനികരെ വേട്ടയാടും. വൈകാരിക സംഘര്‍ഷങ്ങളും വികാരങ്ങളില്‍ മുറിവും ഏറ്റുവാങ്ങുന്നവരായിരിക്കും ഒട്ടുമിക്ക സൈനികരും. ശാരീരിക മുറിവുകളും അപകടങ്ങളും അതിനുമപ്പുറമുണ്ട്. അന്ത്യംവരെ അംഗഭംഗം സംഭവിച്ചവരായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവരുമുണ്ട്.

  • ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്

    ജീവനെതിരെയുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുന്നോട്ട്0

    അബോര്‍ഷന്‍ ഭരണഘടനാപരമായ അവകാശമാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ്. അബോര്‍ഷന്‍ നരഹത്യയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിലും യൂറോപ്പിലും ജീവനെ പരിപോഷിപ്പിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രാന്‍സിലെ മാര്‍സിലയില്‍ നടന്ന സമ്മേളനത്തില്‍ 50,000ത്തിലധികം വരുന്ന ഫ്രഞ്ച് ജനതയോട് പറഞ്ഞ് മാസങ്ങള്‍ക്കിപ്പുറമാണ് ജീവനെതിരായുള്ള നിയമനിര്‍മാണവുമായി ഫ്രാന്‍സ് മുമ്പോട്ട് പോകുന്നത്. ദേശീയ അസംബ്ലിയില്‍ 30 നെതിരെ 493 വോട്ടുകള്‍ക്ക് പാസാക്കിയ ബില്‍ ഇപ്പോള്‍ സെനറ്റിന്റെ പരിഗണനയിലാണ്.

Latest Posts

Don’t want to skip an update or a post?