ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

പെരുവണ്ണാമൂഴി: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്. ശാലോം ടി.വി സംപ്രേഷണം ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലമിലെ അഭിനയത്തിനാണ് ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ച ശാലോം ടിവി ചീഫ് കാമറമാന്‍ ലിജോ കെ. ജോണി, ‘ചാച്ച’ന്റെ രചന നിര്‍വഹിച്ച സിബി നെല്ലിക്കല്‍ എന്നിവരെയും ആദരിച്ചു. ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷെവ. ബെന്നി പുന്നത്തറ ശ്രീധരന്‍ പട്ടാണിപ്പാറയെ പൊന്നാടയണിയിച്ച് ആദരിച്ചു.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 200 ഓളം ഗോത്രവര്‍ഗ ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും ഇലക്ഷന് മുന്നോടിയായി ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ വ്യാജ അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും റായ്ഗഡ് ബിഷപ് പോള്‍ ടോപ്പോ. 56 കുടുംബങ്ങളില്‍ നിന്നായി 200 പേര്‍ റായ്ഗാര്‍ഗില്‍ നടന്ന ചടങ്ങില്‍വെച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയെന്ന ആര്‍.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്‍ഗനൈസര്‍ വീക്കിലിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്. പഹദി കോര്‍വ എന്ന ആദിവാസി സമൂഹത്തിലെ അംഗങ്ങളാണ് പരിവര്‍ത്തനം ചെയ്യപ്പെട്ടത് എന്ന വാര്‍ത്ത തന്നെ തെറ്റാണ്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 28 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ‘ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരില്‍ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്എന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവര്‍ത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളില്‍ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവില്‍, ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ ഫോറത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്

രാജപുരം: 36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി നടത്തി. വിവിധ ഇടവകകളും ആകാശപറവകളുടെ കൂട്ടുകാരും സംയുക്തമായി പാണത്തൂരില്‍ നിന്നും അമ്പലത്ത സ്‌നേഹാലയത്തിലേക്കായിരുന്നു 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴി. രാവിലെ ചാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം ആരംഭിച്ച പാപരിഹാര പ്രദക്ഷിണത്തില്‍ സ്ത്രീകളും കട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു. വൈകുന്നേരം അമ്പത്തലത്തറ മൂന്നാംമൈല്‍ സ്‌നേഹാലയത്തിലായിരുന്നു കുരിശിന്റെ വഴി സമാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഫാ. മാത്യു

ബംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം ആ ന്യൂനപക്ഷത്തില്‍ നിന്നുള്ളതായിരിക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയ കര്‍ണാടക ഗവണ്‍മെന്റിന്റെ നടപടിയെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ഇതുവരെ ക്രൈസ്തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളില്‍ 25 ശതമാനം സീറ്റുകള്‍ ക്രൈസ്തവര്‍ക്കായി മാറ്റിവെച്ചിരുന്നുവെന്ന് കര്‍ണാടക റീജിയണല്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് അല്‍മെയ്ഡ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞത് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യേണ്ടിയിരുന്നു. മറ്റ്

കോട്ടയം: അന്താരാഷ്ട്ര ജലദിനത്തോടനു ബന്ധിച്ച് (മാര്‍ച്ച് 22) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതു സമ്മേളനത്തോടനുബന്ധിച്ച് ജല സംരക്ഷണ

തൃശൂര്‍: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ ആഹ്വാനമനുസരിച്ച് ഇന്നലെ (മാര്‍ച്ച് 22-ന്) ഇന്ത്യയ്ക്കും ഭാരതസഭയ്ക്കും വേണ്ടി ഇന്ത്യയിലെ എല്ലാ രൂപതകളിലും കത്തോലിക്കാ സമൂഹങ്ങളിലും ദേശീയ ഉപവാസ -പ്രാര്‍ത്ഥനദിനമായി ആചരിച്ചു. തിരുമണിക്കൂര്‍ ആരാധന, അഖണ്ഡജപമാല, കുരിശിന്റെ വഴി, നൈറ്റ് വിജില്‍, കരുണക്കൊന്ത, ജെറീക്കോ പ്രയര്‍ തുടങ്ങിയ പ്രാര്‍ത്ഥനകള്‍ നടത്തിയാണ് ഉപവാസ-പ്രാര്‍ത്ഥനദിനമായി ആചരിച്ചത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ വ്യാകു ലമാതാവിന്‍ ബസിലിക്കയിലാണ് ഭാരതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്. രാവിലെ 10-ന്

എറണാകുളം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരവും സഭക്ക് വളരെ പ്രയോജനകരവുമാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അന്തര്‍ദേശീയ വാര്‍ഷികം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍




Don’t want to skip an update or a post?