നൈജീരിയക്ക് ഉണ്ണീശോയുടെ ക്രിസ്മസ് സമ്മാനം; ഭീകരരുടെ പിടിയില്‍ അവശേഷിച്ച 130 വിദ്യാര്‍ത്ഥികളും മോചിതരായി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 23, 2025

സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍

പ്ലാത്തോട്ടം മാത്യു കര്‍ഷകരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. ഒരായുഷ്‌ക്കാലം വിയര്‍പ്പൊഴുക്കി നട്ടു നനച്ച് വളര്‍ത്തുന്ന വിളകള്‍ക്കൊപ്പം മലയോര കര്‍ഷകരുടെ ജീവിതവും ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ മടങ്ങുന്നത്. ഒരിടത്ത് കയറിയാല്‍ എല്ലാം തകര്‍ത്തേ അവ മടങ്ങൂ. കൃഷി നശിപ്പിക്കുന്നതിന് പുറമേ, മലമുകളില്‍നിന്ന് വെള്ളം കൊണ്ടുവരുന്ന ഹോസ്‌പൈപ്പുവരെ ആനക്കൂട്ടം ചവിട്ടി നശിപ്പിക്കുന്നു. റബര്‍ ടാപ്പിങ്ങിന് തോട്ടത്തിലേക്ക് പോകാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. രാജവെമ്പാലയും കാട്ടുപന്നിയും എപ്പോഴാണ് ആക്രമിക്കുകയെന്ന് അറിയില്ല. രാജവെമ്പാല ഇപ്പോള്‍ വീട്ടിനുള്ളിലേക്കുവരെ കയറിത്തുടങ്ങി. റോഡരുകില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും ചെടികള്‍ക്കിടയിലും മറ്റും

വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകുമെന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ (Gestis verbisque) എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മത്തിനായുള്ള നിര്‍ദിഷ്ട പ്രാര്‍ത്ഥനകളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ

കെ.ജെ. മാത്യു മാനേജിംഗ് എഡിറ്റര്‍ ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു പ്രഭാഷണത്തില്‍ യഥാര്‍ത്ഥ നേതൃശൈലിയെക്കുറിച്ചും ഇക്കാലത്ത് അതിനുണ്ടായ അപചയത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുകയുണ്ടായി. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ജനക്കൂട്ടത്തെ പ്രതിബദ്ധതയുള്ള ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുവാന്‍ കെല്പുള്ളവനാണ് യഥാര്‍ത്ഥ നേതാവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അധികാരം കയ്യാളുന്നവര്‍ അഹങ്കാരത്താല്‍ നിറഞ്ഞ് എല്ലാവരെയും അടക്കിവാഴുന്ന തലത്തിലേക്ക് താഴുവാനുള്ള അപകടസാധ്യതയുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ അനുയായികള്‍ വെറും സ്തുതിപാഠകരായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നേതാവിനെ വിമര്‍ശിക്കുവാന്‍ ഭയപ്പെടുന്ന അണികള്‍ അദ്ദേഹത്തെ

രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വിലയിരുത്തിയ സമ്മേളനം രാജ്യത്തെ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു.

മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്നും യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!” ‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക

വത്തിക്കാന്‍ സിറ്റി: 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാനിഷ് വിശുദ്ധയായ വിസെന്റാ മരിയ ലോപ്പസിന്റെ ജീവിത കഥ പറയുന്ന ‘ദി സെര്‍വെന്റ്’ എന്ന ചിത്രം കത്തോലിക്ക സിനിമകളുടെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിറബിള്‍ ഡിക്റ്റു’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ക്രിയാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ വത്തിക്കാന്റെ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചൈന, യുഎസ്, ഫിലിപ്പൈന്‍സ് ഉക്രെയ്ന്‍ തുടങ്ങിയ നിരവധി

കട്ടപ്പന: ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 21 മുതല്‍ 25 വരെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഭദ്രാവതി രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ




Don’t want to skip an update or a post?