നൈജീരിയക്ക് ഉണ്ണീശോയുടെ ക്രിസ്മസ് സമ്മാനം; ഭീകരരുടെ പിടിയില്‍ അവശേഷിച്ച 130 വിദ്യാര്‍ത്ഥികളും മോചിതരായി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 23, 2025

മാനന്തവാടി: വന്യജീവി ആക്രമണവും മനുഷ്യഹത്യയും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരമാണ് വയനാട്ടില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമതൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. മനഃപൂര്‍ വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതി രേയാണ് കേസെടുക്കേണ്ടത്. വനംവകുപ്പ് ജീവനക്കാരനായ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ തന്റെ കൃത്യനിര്‍വഹ ണത്തിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മതിയായ സന്നാഹവും സംവിധാനവുമില്ലാതെ, കുറുവടിയുമായി കടുവയെയും ആനയേയും തേടി ഇറങ്ങേണ്ടി വരുന്ന വനംവകുപ്പ് ജീവനക്കാരും

അംബികാപൂര്‍ (ഛത്തീസ്ഘട്ട്): അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്. ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്‌കൂളിലെ ആറാം

കോട്ടപ്പുറം : കോട്ടപ്പുറം രൂപത പിആര്‍ഒ യായി ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കലിനെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത കെസിവൈഎം ഡയറക്ടര്‍, അള്‍ത്താര ബാലസംഘം ഡയറക്ടര്‍, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഫാ. റോക്കി റോബി കളത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറലായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. ഇംഗ്ലീഷ് സാഹിത്യത്തിലും തത്വശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവക ഇലഞ്ഞിക്കല്‍

വത്തിക്കാന്‍ സിറ്റി: ജൂലൈ 28-ന് ആഘോഷിക്കുന്ന ‘വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ്‌പേരന്റ്‌സ് ആന്‍ഡ് എല്‍ഡേര്‍ലി’യുടെ പ്രമേയമായി സങ്കീര്‍ ത്തനം 71 :9, ”വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയുരതേ” എന്ന വാക്യം തിരഞ്ഞെടുത്തു. വയോധികനായ മനുഷ്യന്റെ ഈ പ്രാര്‍ത്ഥന വാര്‍ധക്യത്തിലെ ഏകാന്തത എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതായി അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ പറഞ്ഞു. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ പ്രായമായവരെ പലപ്പോഴും സമൂഹം ഒരു ഭാരമായാണ് കാണുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് കുടുംബങ്ങളും

പാലക്കാട് : ഹരിത ശീലങ്ങള്‍ പ്രാര്‍ത്ഥനയാക്കി വ്യത്യസ്തമായ നോമ്പാചരിക്കുകയാണ് പാലക്കാട് രൂപതയിലെ പൊന്‍കണ്ടം സെന്റ് ജോസഫ് ഇടവക. നോമ്പുകാലത്ത് മത്സ്യ-മാംസാദികള്‍ വേണ്ടെന്നുവയ്ക്കുന്നതിനോടൊപ്പം ചില ഹരിത ചട്ടങ്ങളും നോമ്പുകാലത്ത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇടവകയിലെ അംഗങ്ങള്‍ ശ്രമിക്കുന്നു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി സഭയ്ക്കും സമൂഹത്തിനും മാതൃകയാവുകയാണ് ഈ ഇടവക. ഭാരതസഭയില്‍ ആദ്യമായി ഹരിത ചട്ടങ്ങള്‍ നോമ്പാചരണത്തില്‍ ചേര്‍ക്കുന്ന ഇടവകയാണ് പൊന്‍കണ്ടം. വലിയ നോമ്പ് ഇടവകയില്‍ ആരംഭിച്ചത് വിവിധതരം സസ്യങ്ങള്‍ക്ക് ജലം നല്‍കിയായിരുന്നു. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ട

പാലക്കാട് : കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി. കാട്ടുമൃഗങ്ങളുടെ ആക്രമണം കേരളത്തില്‍ തുടര്‍ക്കഥയായി മാറുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ആക്രമിച്ച കാട്ടാനയ്ക്ക് വീഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നതാണ്. എന്നിട്ടും ആളെ കൊലപ്പെടുത്തിയ സാഹചര്യം സംജാതമായത് വകുപ്പിന്റെ അനാസ്ഥയുടെ പ്രതിഫലനമാണ്. വന്യജീവി ആക്രമണം തടയുന്നതിന് തുച്ഛമായ തുകയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. മനുഷ്യര്‍

പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍

വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു. ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍




Don’t want to skip an update or a post?