ദേവാലയ നിര്മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്; സംരക്ഷണം നല്കാന് കര്ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

വാര്സോ/ പോളണ്ട്: വടക്കുകിഴക്കന് പോളണ്ടിലെ ബ്രാനിയോയില് നടന്ന ചടങ്ങില്, രണ്ടാം ലോകമഹായുദ്ധത്തില് രക്തസാക്ഷികളായ 15 പോളിഷ് സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള സന്യാസിനിസഭയിലെ അംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത്, ക്രൂരമായപീഡനങ്ങള്ക്ക് ഇരയായി ജീവന് നല്കിയ ഈ സന്യാസിനിമാര്. വിശുദ്ധരുടെ നാമകരണനടപടികള്ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും പേപ്പല് പ്രതിനിധിയുമായ കര്ദിനാള് മാര്സെല്ലോ സെമെറാരോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ദിവ്യബലിക്ക് കാര്മികത്വം വഹിച്ചു. ഇന്ന് നമ്മുടെ സമൂഹത്തില് വ്യാപകമായി കാണപ്പെടുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സംസ്കാരത്തെ സഹിഷ്ണുതയിലൂടെ നേരിടാമെന്ന് സിസ്റ്റര്

റവ.ഡോ.ജോര്ജ് നെരേപറമ്പില് സിഎംഐ ധ്യാനം നടത്തുന്നതിനായിരുന്നു അരുണാചല്പ്രദേശിലെ ഇറ്റാനഗര് രൂപതയില് ഇക്കഴിഞ്ഞ നോമ്പുകാലത്ത് പോയത്. മെഞ്ചിക്കോ, ടാറ്റോ, ആലോം, യെംഞ്ചോ, ടൂടിംഗ്, ഇങ്കിംഗ് എന്നീ ആറ് ഇടവക ദൈവാലയങ്ങളില് ധ്യാനങ്ങള് നടത്തി. അരുണാചലിലെ വിശ്വാസികളുടെ ജീവിത രീതികളും ഇടപെടലുകളും ഏറെ ആകര്ഷണീയമായിരുന്നു.പ്രേം ഭായ് എന്ന മഹാമിഷണറിയാണ് അരുണാചലില് കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള് പാകിയത്. ഞായറാഴ്ചകളിലെ ദിവ്യബലി ഭക്തിസാന്ദ്രമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കാഴ്ചവസ്തുക്കളുമായി പരിശുദ്ധ കുര്ബാനക്ക് എത്തുന്ന ഇവിടുത്തുകാരുടെ മനസുകളില് കത്തിജ്ജ്വലിക്കുന്ന വിശ്വാസത്തെ തൊട്ടറിയാന് സാധിക്കും. വലിയ കുടുംബങ്ങള്

വത്തിക്കാന് സിറ്റി: നമുക്ക് ആഗ്രഹിക്കാന് കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന് മാര്പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില് നടന്ന ആഘോഷകരമായ വിശുദ്ധ കുര്ബാനയില് പതിനായിരങ്ങള് പങ്കെടുത്തു. കുടുംബങ്ങള് മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്ന ഇടങ്ങളാണെന്ന് പാപ്പ പറഞ്ഞു. നമ്മുടെ കുടുംബങ്ങളിലും നമ്മള് താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ഥലങ്ങളിലും ഐക്യം കൊണ്ടുവരാന് ശ്രദ്ധിക്കണം. ലോകത്തിന്

കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന് ലീഗിന്റെയും വാര്ഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്ററില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാന് വിശ്വാസം അനിവാര്യമാണെന്നും മാര് ജോസ് പുളിക്കല് പറഞ്ഞു. സമ്മേളനത്തില് കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. രൂപതാ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യന് കൊല്ലംകുന്നേല്, ഫാ. വര്ഗീസ് കൊച്ചുപറമ്പില്

പുല്പ്പള്ളി: തീര്ത്ഥാടന കേന്ദ്രമായ ചിയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സണ്ഡേസ്കൂള് വിദ്യാര്ത്ഥികള്ക്ക് ഫലവൃക്ഷതൈകള് വിതരണം നടത്തുകയും ഇടവകയിലെ മുഴുവന് വിദ്യാര്ത്ഥികള്ക്കും പഠനോപകരണങ്ങള് വിതരണം ചെയ്യുകയും ചെയ്തു. യോഗം പുല്പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്കുടി അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു തോട്ടത്തില്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം എല്ദോസ്, ഡീക്കന് ബിബിന്, ഡീക്കന് എബി, കെ. പി എല്ദോസ്, കെ.ഒ

വത്തിക്കാന് സിറ്റി: വത്തിക്കാനിലെ പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഗവര്ണറേറ്റിന്റെ ആരോഗ്യ, ശുചിത്വ വിഭാഗത്തിന്റെ പുതിയ ഡയറക്ടറായി ഡോ. ലുയിജി കാര്ബോണ് നിയമിതനായി. ഡോ. കാര്ബോണ് ഇതേ ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടിച്ചിട്ടുണ്ട്. ഫ്രാന്സിസ് മാര്പ്പാപ്പയുടെ പേഴ്സണല് ഫിസിഷ്യന് കൂടിയായിരുന്നു ഡോ. ലൂയിജി. അവസാനകാലം വരെ ഫ്രാന്സിസ് പാപ്പയെ ശുശ്രൂഷിച്ചിരുന്നത് ഇദ്ദേഹമാണ്. 2020 ഓഗസ്റ്റ് 1 മുതല് ഡയറക്ടറായി സേവനമനുഷ്ഠിച്ച് 70 ാം വയസില് വിരമിച്ച പ്രഫസര് ആന്ഡ്രിയ അര്ക്കാന്ജെലിയുടെ പിന്ഗാമിയായാണ് ഡോ. കാര്ബോണ് നിയമിതനായിരിക്കുന്നത്. ഓഗസ്റ്റ് 1

കൊച്ചി: പരിഷ്ക്കരിച്ച പിഒസി ബൈബിള് ജൂണ് 3-ന് ഉച്ചയ്ക്ക് 12 മണിക്ക് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില് പ്രകാശനം ചെയ്യും. കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ, പ്രഫ. എം.കെ. സാനുവിന് നല്കി പ്രകാശന കര്മ്മം നിര്വഹിക്കും. കേരളത്തിലെ എല്ലാ മെത്രാന്മാരും മേജര് സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്മ്മത്തില് പങ്കുചേരും. വിശുദ്ധഗ്രന്ഥം കാലകാലങ്ങളില് പ്രമാദരഹിതമായ വിധത്തില് പരിഷ്ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന് ശ്രദ്ധിക്കണമെന്ന മാര്പാപ്പാമാരുടെ നിര്ദേശങ്ങള് അനുസരിച്ചാണ് കേരളസഭ 2008-ല് പരിഷ്ക്കരണശ്രമങ്ങള്

കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവര്ഗീയസംഘങ്ങളെ അടിച്ചമര്ത്തണമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്. ഒഡീഷയിലെ സമ്പല്പൂരില് കര്മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്വീട്ടിലിനെയും ഫാ. സില്വിന് കളത്തിപ്പറമ്പിലിനെയും അക്രമിച്ച സംഘങ്ങള് ക്കെതിരെ കേസെടുക്കാന്പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവര്ഗീയ സംഘടനകളാണെന്നതിന്റെ തെളിവുകളാണ്. മത പരിവര്ത്തന നിരോധന ബില്ലിന്റെ മറവില് വിവിധ സംസ്ഥാനങ്ങളില് ക്രൈസ്തവ




Don’t want to skip an update or a post?