ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത് ഐഎംഎസ് അന്തരിച്ചു
- ASIA, Featured, LATEST NEWS
- December 20, 2025

കട്ടപ്പന: ലഹരിക്കെതിരെ യുവജനങ്ങള്‍ ആത്മീയയുടെ കോട്ട തീര്‍ക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയിലെ 11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന എഴുകുംവയല്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹം ലഹരി എന്ന വലിയ വിപത്തിനെതിരെ പോരാട്ടം നടത്തുന്ന കാലമാണിത്. യുവജനങ്ങള്‍ ലഹരിയുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ സഹനങ്ങള്‍ രക്ഷയിലേക്കുള്ള ഒറ്റയടി പാതയാണ് എന്ന് പുതുതലമുറയ്ക്ക് ബോധ്യം ഉണ്ടാകുന്നതിനും സഹനങ്ങള്‍ രക്ഷാകരമാണ് എന്ന തിരിച്ചറിവിലേക്ക് അവര്‍

പാലയൂര്‍: തൃശൂര്‍ അതിരൂപതയുടെ 28-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തില്‍, എ.ഡി 52 ല്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായ വിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിന്റെ പുണ്യഭൂമിയിലേക്ക് അനേകായിരങ്ങള്‍ എത്തി. തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന് മഹാതീര്‍ത്ഥാടനതതിന്റെ പതാക കൈമാറി. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകളും ആരംഭിച്ചു. പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന

മോസ്‌കോ: വത്തിക്കാന്‍-റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്‌നിലെ ‘സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍’ ചര്‍ച്ച ചെയ്തു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ആര്‍ ഗല്ലഗറും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സമകാലിക രാഷ്ട്രീയവിഷയങ്ങളും ഉക്രെയ്നിലെ യുദ്ധവും ചര്‍ച്ചാവിഷയമായതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാനുഷികമായ പരിശ്രമം പരിശുദ്ധ സിംഹാസനം തുടരുമെന്ന് ആവര്‍ത്തിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി. റഷ്യയും ഉക്രെയ്‌നും

ഡമാസ്‌ക്കസ്: കഴിഞ്ഞ പത്ത് വര്‍ഷമായി അല്‍ – നസ്രാ തീവ്രവാദസംഘത്തിന്റെ തടവിലായിരുന്ന സിറിയയിലെ ഹോംസ് അതിരൂപതയില്‍ നിന്നുള്ള കത്തോലിക്ക ഡീക്കന്‍ മോചിതനായി. ഡീക്കന്‍ ജോണി ഫൗദ് ദാവൂദാണ് പത്ത് വര്‍ഷത്തിന് ശേഷം അല്‍- നസ്രാ തീവ്രവാദികളുടെ തടവില്‍ നിന്ന് അപ്രതീക്ഷിതമായി മോചിതനായത്. സിറിയന്‍ കത്തോലിക്ക സഭയിലെ പെര്‍മനന്റ് ഡീക്കനായ ദാവൂദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ആഭ്യന്തരയുദ്ധക്കാലത്ത് ഹോംസിലെ ഭവനം നഷ്ടമായ ജോണി ഫൗദ് ദാവൂദ് ഏറെക്കാലം ഭക്ഷണമൊന്നുമില്ലാതെ ഇലകളും പുല്ലും മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് മോചിതനായശേഷം

ഡി. ദേവപ്രസാദ് ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ദിനപത്രമായ ദീപിക രക്ഷപ്പെടണമെങ്കില്‍ മൂന്നു കാര്യത്തില്‍ നാം നിര്‍ബന്ധം പിടിക്കണം. പ്രാര്‍ത്ഥന പ്രവൃത്തി, പ്രത്യാശ. മൂന്നില്‍ ഒന്നുകൊണ്ടു മാത്രം നാം രക്ഷപ്പെടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ആടിയുലഞ്ഞുകൊണ്ടിരുന്ന ദീപികയെ രക്ഷിക്കുവാന്‍ ദീപികയുടെ അധികാരികള്‍ കൊണ്ടുവന്ന മാനേജേമെന്റ് വിദഗ്ധനായ ഡോ. പി.കെ അബ്രാഹം തുറന്നുപറഞ്ഞു. ജീവനക്കാരോട് നടത്തുന്ന മിക്കവാറും പ്രസംഗങ്ങളിലെല്ലാം അദ്ദേഹം ഈ മൂന്ന് പ്രയുടെ കാര്യം ഓര്‍മിപ്പിച്ചിരുന്നു. ടീം വര്‍ക്ക് 1887 ല്‍ ആരംഭിച്ച ദീപികയുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍

വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും

മാര്‍ ജോസ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍) അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്‍വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ പട്ടാപ്പകല്‍പോലും നമ്മുടെ നാട്ടില്‍ വര്‍ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്‍മ്മയും മുമ്പിലുണ്ട്. യുവതയ്‌ക്കെന്തുപറ്റി? സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്ന മക്കള്‍! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം

ജിംബിള്‍ തുരുത്തൂര്‍ ‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില്‍ മകന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്‌നേഹിക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പലപ്പോഴും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില്‍ പോലീസ് സ്റ്റേഷനില്‍




Don’t want to skip an update or a post?