ലോകസമാധാനത്തിനായി സീറോമലബാര്‍ സഭയില്‍ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാ ദിനം
- ASIA, Featured, LATEST NEWS
- August 21, 2025
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്.
തൃശൂര്‍: നേഴ്സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി നേഴ്സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്സിംഗ് കോളേജിനെ അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു. സഫോക് യൂണിവേഴ്സിറ്റിയുടെ കണ്ട്രി മാനേജര്‍ പവന് ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ.
ജയ്മോന് കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന് ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന് പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ
കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായിയുള്ള ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ ജുഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്കി. എറണാകുളം കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ഹര്‍ജികള്‍ നല്‍കിയത്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനു ( കെആര്‍എല്‍സിസി) വേണ്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും, കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനു (
നെയ്യാറ്റിന്‍കര: മോണ്‍. വിന്‍സെന്റ് കെ. പീറ്ററിനെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ വികാരി ജനറലായി നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ നിയമിച്ചു. മോണ്‍. ജി. ക്രിസ്തുദാസ് വികാരി ജനറല്‍ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ബിഷപ്സ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡോ.വിന്‍സെന്റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി. മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നിലവില്‍ കാട്ടാക്കട റീജിയന് ശുശ്രൂഷ കോ-ഓഡിനേറ്റര്‍, തെക്കന്‍ കുരിശുമല ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ചു വരുകയായിരുന്നു. 14 വര്‍ഷത്തോളം
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത യേശു തമ്പുരാന് പരീശന്മാരുടെയും ന്യായശാസ്ത്രിമാരുടെയും മതാത്മകതയെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനങ്ങള്‍. അവര്‍ പറയുന്നത് നിങ്ങള്‍ ആചരിക്കുക. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കരുത് എന്നാണ് ഈ ഭാഗത്ത് പറയുന്ന ഒരു കാര്യം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നും ഇവിടെ യേശുതമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എപ്പോഴാണോ നേതൃത്വത്തില്‍ ഉണ്ടാവുന്നത് അപ്പോള്‍ ഒരു ഫരിസേയത്വത്തിന്റെ മനോഭാവം
വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’ നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തി. പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്. ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംജാതമായിരിക്കുന്ന ആനുകാലിക പ്രശ്നങ്ങളും നിയമനിര്‍മ്മാണ കരട് നിര്‍ദ്ദേശങ്ങളും പുതുതലമുറയുടെ ഭാവിയും പ്രതീക്ഷകളും പന്താടുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയെ നയിക്കുന്ന പരമോന്നത സംവിധാനമാണ് യുജിസി. യുജിസി ജനുവരി 6ന് പുറത്തിറക്കിയ കരടുനിര്‍ദ്ദേശങ്ങള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത് നിസാരവല്ക്കരിക്കരുത്. അതേസമയം രാഷ്ട്രീയ കണ്ണുകളിലൂടെ മാത്രം ഉന്നതവിദ്യാഭ്യാസമേഖലയെ കാണുന്നതും തെറ്റാണ്. ഫെഡറല്‍ ഭരണ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ടും
Don’t want to skip an update or a post?