Follow Us On

19

March

2025

Wednesday

  • ഹൃദയാരാം രജത ജൂബിലി നിറവില്‍

    ഹൃദയാരാം രജത ജൂബിലി നിറവില്‍0

    കണ്ണൂര്‍: മഹാജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി തിരുഹ്യദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവില്‍. മനഃശാസ്ത്രസഹായവും കൗണ്‍സലിംഗും തേടുന്നവര്‍ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തില്‍ മനഃശാസ്ത്രത്തിന്റെ അപാര സാധ്യതകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തില്‍ 2000 ജൂലൈ നാലിനാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ഈശോയുടെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകള്‍ക്ക്

  • ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു

    ബഥാനിയായില്‍ 101 ദിവസത്തെ അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു0

    താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസം നീളുന്ന അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. പരിശുദ്ധ അമ്മയുടെ കരംപിടിച്ചാണ് ഓരോ കുടുംബവും വിശുദ്ധീകരിക്കപ്പെടുന്നതെന്നും അതുവഴിയാണ് ഭൂമിയില്‍ സമാധാനം പുലരുന്നതെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 24

  • വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭരണങ്ങാനത്ത്  19-ന് തുടങ്ങും

    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭരണങ്ങാനത്ത് 19-ന് തുടങ്ങും0

    ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന്

  • 100 വൈദികരും 100 സിസ്റ്റേഴും ചേര്‍ന്ന് ആലപിക്കുന്ന സംഗീത ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു

    100 വൈദികരും 100 സിസ്റ്റേഴും ചേര്‍ന്ന് ആലപിക്കുന്ന സംഗീത ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു0

    തൃശൂര്‍: 100 വൈദികരും 100 സിസ്‌റേഴ്‌സും മറ്റു ഗായകരും ചേര്‍ന്ന് ആലപിക്കുന്ന ‘സര്‍വ്വേശ’ സംഗീത ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു. സര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥന പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയില്‍ ഒരു അന്തര്‍ദേശീയ സംഗീത ശില്പമായി മാറുകയാണ്. പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനും ‘പാടും പാതിരി’ എന്ന അപരനാമത്തില്‍ പ്രസിദ്ധനുമായ കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  ഈ സംഗീത ആല്‍ബത്തിന്റെ

  • അനാവശ്യ ‘ഭാണ്ഡക്കെട്ടുകള്‍’ നമ്മെ തളര്‍ത്തുകയും യാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും

    അനാവശ്യ ‘ഭാണ്ഡക്കെട്ടുകള്‍’ നമ്മെ തളര്‍ത്തുകയും യാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും0

    വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ ആനന്ദവും സ്‌നേഹവും പൂര്‍ണതയില്‍ അനുഭവിക്കുന്നതിനായി അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ ഒഴിവാക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ നമ്മെ തളര്‍ത്തുകയും ജീവിതയാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പാപ്പ പറഞ്ഞത്. ഈരണ്ടു പേരെയായി  ശിഷ്യന്‍മാരെ അയക്കുന്ന സമയത്ത് കൂടെ വളരെ കുറച്ചു സാധനങ്ങള്‍ മാത്രം കൊണ്ടുപോകാന്‍ ശിഷ്യന്‍മാരോട് യേശു നിര്‍ദേശിക്കുന്ന വചനഭാഗം പാപ്പ വിശദീകരിച്ചു. വസ്തുക്കളും കഴിവുകളും പക്വതയോടെ ഉപയോഗിക്കേണ്ടത് എപ്രകാരമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് ഉപരിപ്ലവമായ

  • ജീവനെതിരെയുള്ള തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

    ജീവനെതിരെയുള്ള തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്0

    മാവേലിക്കര: ജീവനെതിരെയുള്ള തിന്മകളായ ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്ര യ്ക്ക് രൂപതാസ്ഥാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന ജീവന്‍ അതിന്റെ സ്വഭാവിക പരിസമാപ്തിവരെ സംരക്ഷിക്കാന്‍ സഹോദരങ്ങളുടെ കാവല്ക്കാരാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. സ്റ്റീഫന്‍

  • വിയോജിക്കുന്നവരോടും ബഹുമാനം പുലര്‍ത്തണം: ആര്‍ച്ചുബിഷപ്  തിമോത്തി ബ്രൊഗ്ലിയോ

    വിയോജിക്കുന്നവരോടും ബഹുമാനം പുലര്‍ത്തണം: ആര്‍ച്ചുബിഷപ് തിമോത്തി ബ്രൊഗ്ലിയോ0

    വാഷിംഗ്ടണ്‍ ഡിസി:  നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്നവരും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓര്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണമെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തി ബ്രൊഗ്ലിയോ. യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ട്രംപിനെതിരെ നടന്ന വധശ്രമത്തോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന തിരുഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിനെതിരെയുള്ള വധശ്രമം നടന്നത്. ആക്രമണത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും ട്രംപിന്റെ വലത് ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനത്തിന്റെ അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറുന്നതിനുള്ള ആഹ്വാനമായി എല്ലാവരും

  • സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ട് റിലീജിയസ് ഓഫ് അസംപ്ഷന്‍ സുപ്പീരിയര്‍ ജനറല്‍

    സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ട് റിലീജിയസ് ഓഫ് അസംപ്ഷന്‍ സുപ്പീരിയര്‍ ജനറല്‍0

    പാരീസ്: റിലീജിയസ് ഓഫ് അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ  സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഡോ. രേഖാ ചെന്നാട്ടിനെ വീണ്ടും തിരഞ്ഞെടുത്തു. പാരീസ് അര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടുകൂടിയാണ്  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായിട്ട് സിസ്റ്റര്‍ രേഖാ അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആയി ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. അടുത്ത ആറുവര്‍ഷത്തേക്കാണ് (2024-30) നിയമനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം  അസംപ്ഷന്‍ കോണ്‍ഗ്രി ഗേഷനില്‍ ചേര്‍ന്ന സിസ്റ്റര്‍ രേഖാ ചേന്നാട്ട് 1984 ല്‍ പ്രഥമ വ്രതവാഗ്ധാനം നടത്തി. 1992 ല്‍

Latest Posts

Don’t want to skip an update or a post?