Follow Us On

20

October

2024

Sunday

  • യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ അവസാനം ഗാസയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ നാലുദിവസം വെടി നിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില്‍ നാല്. അത്രയെങ്കിലും ദിവസം നിഷ്‌കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല്‍ റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ഇപ്പോഴും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള്‍ പഴയതില്‍നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്‍ക്കും പ്രത്യാക്രമണം നടത്തുന്നവര്‍ക്കും നൂറ്

  • നിലയ്ക്കല്‍ എക്യുമെനിക്കല്‍  ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍

    നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍0

    ജയ്‌സ് കോഴിമണ്ണില്‍ ലോകത്തിലെ പ്രഥമ ക്രൈസ്തവ എക്യുമെനിക്കല്‍ ദൈവാലയത്തിന് രൂപംകൊടുത്ത നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയവും റൂബിജൂബിലി നിറവില്‍. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് നിലയ്ക്കല്‍. ക്രിസ്തുവിലുള്ള ഐക്യത്തില്‍ സഭകള്‍ ഒന്നാണെന്ന ചിന്തയില്‍ വളര്‍ന്നുവന്ന ആശയമാണ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. കേരളത്തിലെ മാര്‍ത്തോമാ പാരമ്പര്യവും വിശ്വാസപൈതൃകവും നിലനിര്‍ത്തുന്ന ഒമ്പത് അപ്പസ്‌തോലിക സഭകള്‍ ചേര്‍ന്നുള്ള നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് 1984-ലാണ് രൂപീകൃതമായത്. കേരളത്തിലെ കത്തോലിക്കാ സഭ (സീറോ മലബാര്‍,

  • ഉരിയാടുന്ന പയ്യന്‍

    ഉരിയാടുന്ന പയ്യന്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജയസൂര്യ നായകനായി അരങ്ങേറ്റം നടത്തിയ ചലച്ചിത്രമായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍.’ സംസാരിക്കാനാവാത്ത ഒരു പെണ്ണിനെ സ്‌നേഹിച്ച് അവള്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ തയാറാവുന്ന ഊമയായ യുവാവിനെ സിനിമയില്‍ അവതരിപ്പിച്ച് ജയസൂര്യ ജീവിതത്തില്‍ ഗദ്ഗതങ്ങളാല്‍ വാക്കുകള്‍ മുറിഞ്ഞുപോയ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഉരിയാടിയതിന് അഭിനന്ദിക്കുവാനാണ് ഈ കുറിപ്പ്. കര്‍ഷകരുടെ നിലവിളികളിലേക്കും നൊമ്പരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുവാനായി അദ്ദേഹം മന്ത്രിമാരെ ഇരുത്തി പൊതുവേദിയില്‍ പറഞ്ഞ പ്രസംഗം ഗംഭീരമാണ്, ഉദാത്തമാണ്. കര്‍ഷകന്റെ അധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടെന്നും അവനെ പരിഗണിക്കണമെന്നും

  • നോമ്പ്‌

    നോമ്പ്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എല്ലാ സംസ്‌കാരങ്ങളിലും അനശ്വരതയുടെയും പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്റെ ഒരര്‍ത്ഥം. നിങ്ങളുടെ അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണത്തില്‍ നിന്നും പൂര്‍ണമെടുത്താലും പൂര്‍ണം പൂര്‍ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷേ

  • ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം ബിഷപ്‌

    ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം ബിഷപ്‌0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ബിഷപായി റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടറും വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ (നവംബര്‍ 30) വൈകുന്നേരം ഇന്ത്യന്‍ സമയം വൈകുന്നേരം 4.30-ന് വത്തിക്കാനിലും അതേസമയം കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും നടന്നു. കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിട്രേറ്ററും കണ്ണൂര്‍ രൂപതാധ്യക്ഷനുമായ ഡോ. അലക്‌സ് വടക്കുംതല നിയമനപത്രം വായിച്ചു. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ.

  • ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍

    ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍0

    ബ്രദര്‍ ജിതിന്‍ കപ്പലുമാക്കല്‍ ഡിസംബര്‍ വന്നെത്തി, നോമ്പ് നോറ്റ്, പുല്‍ക്കൂട് ഒരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് ലോകം. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നുകളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗവും ദൈവദൂതന്മാരും മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍ ലോകം അവനെ അറിഞ്ഞില്ല. അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘Our God is God of Small things’ കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്. ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു.

  • നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ്  ശാലോമിന്റെ ശ്രേഷ്ഠ സംഭാവന: മാര്‍ ഇഞ്ചനാനിയില്‍

    നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ശാലോമിന്റെ ശ്രേഷ്ഠ സംഭാവന: മാര്‍ ഇഞ്ചനാനിയില്‍0

    പെരുവണ്ണാമൂഴി: ജനങ്ങളെ ആത്മീയതയില്‍ ശക്തിപ്പെടുത്തി നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നല്‍കുന്നതാണ് ശാലോമിന്റെ ഏറ്റവും വലിയ സംഭാവന എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി പടത്തുകടവിലെത്തിയ മാര്‍ ഇഞ്ചനാനിയില്‍ ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു. നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടുന്നത് ഈ കാലഘട്ടത്തിലെ വലിയ പ്രതിസന്ധിയാണെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. നമ്മെ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷകളില്‍ പ്രകാശം ഉണ്ടാകണമെങ്കില്‍ നിത്യതയെക്കുറിച്ചുള്ള ചിന്തകള്‍ ഹൃദയത്തില്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ലോകത്തിലെ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍പോലെ അതു

  • ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ  അവകാശദിനമായി ആചരിക്കും

    ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും0

    ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കമ്മീഷനുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം നടത്തുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന

Latest Posts

Don’t want to skip an update or a post?