Follow Us On

20

October

2024

Sunday

  • 110 മണിക്കൂര്‍ അഖണ്ഡ ബൈബിള്‍ പാരായണം

    110 മണിക്കൂര്‍ അഖണ്ഡ ബൈബിള്‍ പാരായണം0

    ഇരിങ്ങാലക്കുട: കെസിബിസിയുടെ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്‍വച്ച് കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ മൂന്നിന് ഏഴു മണിക്ക് ആരംഭിച്ച് ഡിസംബര്‍ എട്ടിന് രാവിലെ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള്‍ പാരായണം ക്രമപ്പെടുത്തിയിരിക്കുന്നത്. ബൈബിള്‍ പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ.

  • യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടം

    യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടം0

    കൊച്ചി: യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെസിസിയുടെ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു.  കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള്‍ : വെല്ലുവിളികളും

  • പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷംചേര്‍ന്ന വ്യക്തി

    പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷംചേര്‍ന്ന വ്യക്തി0

    കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് പക്ഷം ചേര്‍ന്ന വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന്  വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. രാജ്യത്തിന്റെ കാര്യനിര്‍വഹണ മേഖലയില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന്   മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ക്രൈസ്തവരുടെ വിഷയങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട

  • ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യം

    ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യം0

    കാക്കനാട്: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു എന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. അദ്ദേഹത്തിന്റെ  നിര്യാണത്തില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും സീറോ മലബാര്‍സഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരി ക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ്

  • മരണാനന്തരം  നേരിട്ടു കാണാം

    മരണാനന്തരം നേരിട്ടു കാണാം0

     ജെയ്‌മോന്‍ കുമരകം വില്‍ക്കുന്നവനും വാങ്ങുന്നവനും ഉപയോഗമില്ല. എന്നാല്‍ ഉപയോഗിക്കുന്നവന്‍ അറിയുന്നുമില്ലെന്ന് ശവപ്പെട്ടിയെക്കുറിച്ചൊരു പഴമൊഴിയുണ്ട്. ആയിരക്കണക്കിന് മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താലും സ്വന്തം മരണം കാണാന്‍ ആര്‍ക്കും ഭാഗ്യമില്ലെന്ന് സാരം. അങ്ങനെ പറയാന്‍ വരട്ടെ. സൗത്ത് കൊറിയയിലെ ജനങ്ങളോട് മാത്രം ഇങ്ങനെ പറയരുത്. കാരണം സ്വന്തം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 2012ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ ഈ വിധം ശവപ്പെട്ടിയില്‍ക്കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കാളിയായിരിക്കുന്നു. ഇങ്ങനെ

  • ഹൃദയം

    ഹൃദയം0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വായിച്ചിട്ടുള്ളതില്‍ ഹൃദയത്തില്‍ തൊട്ട ചെറുകഥകളിലൊന്നാണ് ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. മരണത്തിന്റെ മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. പുതിയ ഹൃദയത്തിനുടമയായ മനുഷ്യനെ കഥയുടെ അവസാനം വായനക്കാരന് കാണാം. മരിക്കാന്‍ പോകുന്ന കഥാനായകന് ജീവിക്കാനുള്ള പ്രകാശം നല്‍കുകയാണ് ആ പെണ്‍കുട്ടി ഈ കഥയിലൂടെ. മനുഷ്യന്റെ കെട്ടുപിടഞ്ഞു കിടക്കുന്ന ജീവിതത്തില്‍ പ്രകാശം ആവശ്യമാണ്. മനസ് അസ്വസ്ഥമാണ് കഥാനായകന്. ആ അവസ്ഥയിലേക്ക് ഒരു ചിരിയുമായി ആ പെണ്‍കുട്ടി കടന്നുവരുന്നു. മായാത്ത

  • ഏക കര്‍ത്താവ്‌

    ഏക കര്‍ത്താവ്‌0

    റവ. ഡോ. മൈക്കിള്‍ കാരിമറ്റം ”ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല” (മര്‍ക്കോ. 12:29-31). യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ച്, നേതാക്കളില്‍ ഒരാള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കല്പനയെക്കുറിച്ചുള്ള ചോദ്യത്തിന് യേശുവിന്റെ മറുപടിയായിരുന്നു ഇത്. ഇവിടെ യേശു നല്‍കുന്ന ഉത്തരത്തിന്റെ ആദ്യഭാഗം

  • ചെറിയ സംഭവങ്ങളില്‍നിന്നും  വലിയ മുറിവുകള്‍ ഉണ്ടാകാം

    ചെറിയ സംഭവങ്ങളില്‍നിന്നും വലിയ മുറിവുകള്‍ ഉണ്ടാകാം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഒരു യഥാര്‍ത്ഥ സംഭവമാണ് പറയാന്‍ പോകുന്നത്. പറയുന്ന സംഭവത്തിന് രണ്ട് അധ്യായങ്ങള്‍ ഉണ്ട്. ഒന്നാം അധ്യായം നടന്നുകഴിഞ്ഞ് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ ഒരു ബോര്‍ഡിങ്ങ് ഹൗസിലാണ് സംഭവം അരങ്ങേറുന്നത്. ആ ബോര്‍ഡിങ്ങില്‍ താമസിച്ച് പഠിക്കുന്ന കത്തോലിക്കാ കുട്ടികള്‍ എന്നും രാവിലെ കുര്‍ബാനക്ക് പോകണം എന്നൊരു ധാരണ അവിടെ ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി ഒരു ദിവസം രാവിലെ ഉണര്‍ത്തുമണി അടിച്ചത് അറിഞ്ഞില്ല. അതിനാല്‍

Latest Posts

Don’t want to skip an update or a post?