Follow Us On

18

October

2024

Friday

  • റോള്‍ മോഡല്‍

    റോള്‍ മോഡല്‍0

    അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്) നൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ്.” ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ് ഹെര്‍ബര്‍ട്ടിന്റെ വാക്കുകളാണിത്. ഏതൊരു കുഞ്ഞിന്റെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍ മോഡല്‍, ഗൈഡ്, സൂപ്പര്‍ ഹീറോ, സുഹൃത്ത്, അംഗരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്റെ ശരിയായ മൂല്യം പഠിപ്പിക്കുകയും കഷ്ടതകളില്‍ തളരുമ്പോള്‍ കൈത്താങ്ങാവുകയും വീണ്ടും പോരാടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നവരാണവര്‍. മക്കള്‍ക്കുവേണ്ടി പിതാക്കന്മാര്‍ ചെയ്യുന്ന ത്യാഗം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ല. അമ്മയെന്ന സത്യത്തിനോടൊപ്പം തന്നെ നില്‍ക്കുന്ന ഒന്നാണ്

  • മനഃസാക്ഷിയുടെ മുമ്പിലെ തൂക്കുകട്ടകള്‍

    മനഃസാക്ഷിയുടെ മുമ്പിലെ തൂക്കുകട്ടകള്‍0

    ജസ്റ്റിസ് കുര്യന്‍ ജോസഫ് (ലേഖകന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്) മനഃസാക്ഷി എന്ന വാക്ക് ജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഞാനെന്റെ മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനഃസാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനുമുള്ള പലരുടെയും ഉപാധിയാണ്. മനഃസാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത്. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനഃസാക്ഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”മനസാക്ഷി ആത്മീയതയുടെ നിയമമാണ്.” നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം തമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം

  • ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം

    ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം0

    കൊച്ചി: മുതലാപ്പൊഴിയില്‍ ഉണ്ടായ പ്രതിഷേധ ങ്ങളുടെ പേരില്‍ ഫാ. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍  പിന്‍വലിക്കണമെന്നും മത്സ്യതൊഴിലാ ളികളോട് തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍  കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനാണുള്ളത്. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ മത്സ്യതൊഴിലാളികളുടെ ദുരവസ്ഥകളില്‍ കൂടെ നില്‍ക്കുന്നതിനു പകരം അവര്‍ക്കു

  • അധികാരികളുടെ  നിലവിളികള്‍

    അധികാരികളുടെ നിലവിളികള്‍0

    ജനാധിപത്യത്തിന്റെ ‘നാലാമത്തെ തൂണ്‍’ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്. ഏകാധിപത്യ-പട്ടാള ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാണ്. അവരുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോ എന്ന ഭയമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റെ പിന്നില്‍. അടുത്ത കാലത്തായി ജനാധിപത്യഭരണകൂടങ്ങളും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവാണ് ആഗോളമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഭാരതത്തിന്റെ സ്ഥാനം 150-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങളുടെ ആ തൂണിന് ഇളക്കം

  • ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…

    ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക. രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള്‍ പൊതുവെ ആഭ്യന്തര

  • മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

    മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം0

    കൊച്ചി: മുതലപ്പൊഴിയില്‍ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം സംഭവിച്ച അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎ ല്‍സിഎ). 2006 ല്‍ പുലിമുട്ട് നിര്‍മ്മിച്ചതിനുശേഷം 125 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   മുതലപ്പൊഴിയില്‍ ഉണ്ടായ ദുരന്തത്തില്‍ പെട്ടവര്‍ക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളില്‍ മരിച്ച വരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും  പാക്കേജിലൂടെ നഷ്ടപരിഹാരം നല്‍കണം. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി

  • മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു

    മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു0

    തിരുവനന്തപുരം : ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മെഴുകുതിരി പ്രദക്ഷിണ ത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കത്തിച്ച തിരികളുമായി പങ്കെടുത്തു. റാന്നി പെരുന്നാട്ടില്‍ നിന്നും കഴിഞ്ഞ 5 ദിവസമായി പദയാത്രികരായി നടന്നുവരുന്ന തീര്‍ത്ഥാടകര്‍ കബറിലെത്തിച്ചേര്‍ന്നു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തല്‍

  • ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി

    ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി0

    കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിനന്ദിച്ചു. പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേത്തുടര്‍ന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രശംസയര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണ ത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയര്‍പ്പിക്കാം. സങ്കീര്‍ത്തകന്‍ മനോഹരമായി വര്‍ണിച്ചതുപോലെ അതിസ മര്‍ത്ഥരായ നമ്മുടെ ശാസ്ത്രജ്ഞരുടെ സുവര്‍ണനേട്ടത്തിന്റെ ഈ നിമിഷത്തില്‍ നമ്മുടെ ഹൃദയങ്ങള്‍

Latest Posts

Don’t want to skip an update or a post?