Follow Us On

18

October

2024

Friday

  • ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…

    ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക. രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള്‍ പൊതുവെ ആഭ്യന്തര

  • മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

    മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം0

    കൊച്ചി: മുതലപ്പൊഴിയില്‍ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം സംഭവിച്ച അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎ ല്‍സിഎ). 2006 ല്‍ പുലിമുട്ട് നിര്‍മ്മിച്ചതിനുശേഷം 125 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   മുതലപ്പൊഴിയില്‍ ഉണ്ടായ ദുരന്തത്തില്‍ പെട്ടവര്‍ക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളില്‍ മരിച്ച വരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും  പാക്കേജിലൂടെ നഷ്ടപരിഹാരം നല്‍കണം. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി

  • മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു

    മെഴുകുതിരി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു0

    തിരുവനന്തപുരം : ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മെഴുകുതിരി പ്രദക്ഷിണ ത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കത്തിച്ച തിരികളുമായി പങ്കെടുത്തു. റാന്നി പെരുന്നാട്ടില്‍ നിന്നും കഴിഞ്ഞ 5 ദിവസമായി പദയാത്രികരായി നടന്നുവരുന്ന തീര്‍ത്ഥാടകര്‍ കബറിലെത്തിച്ചേര്‍ന്നു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തല്‍

  • ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി

    ചന്ദ്രയാന്‍ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മാര്‍ ആലഞ്ചേരി0

    കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിനന്ദിച്ചു. പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേത്തുടര്‍ന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രശംസയര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണ ത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയര്‍പ്പിക്കാം. സങ്കീര്‍ത്തകന്‍ മനോഹരമായി വര്‍ണിച്ചതുപോലെ അതിസ മര്‍ത്ഥരായ നമ്മുടെ ശാസ്ത്രജ്ഞരുടെ സുവര്‍ണനേട്ടത്തിന്റെ ഈ നിമിഷത്തില്‍ നമ്മുടെ ഹൃദയങ്ങള്‍

  • മഴയും അവധിയും

    മഴയും അവധിയും0

    ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.

  • തിനയും ചെസ്റ്റ്‌നട്ടും  കഴിക്കുന്നവര്‍ പറയുന്നത്‌

    തിനയും ചെസ്റ്റ്‌നട്ടും കഴിക്കുന്നവര്‍ പറയുന്നത്‌0

    ജയ്‌മോന്‍ കുമരകം മഴക്കാലം തുടങ്ങിയതോടെ വൈറല്‍ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുതുടങ്ങി. പനി ബാധിച്ച് ചില മരണങ്ങളും അടുത്ത നാളില്‍ ഉണ്ടായിട്ടുണ്ട്. ദിവസവും നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ രോഗങ്ങളാണ് ഇപ്പോള്‍ മനുഷ്യന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാനും കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ അടിസ്ഥാന കാരണമെന്താണ്? പ്രകൃതിയോടുള്ള മനുഷ്യന്റെ

  • വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍

    വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍0

    പ്ലാത്തോട്ടം മാത്യു തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ഇടവകയിലെ കലാകാരന്മാരുടെ സുവര്‍ണ ദശകമാണ് കടന്നുപോകുന്നത്. 2014-ല്‍ ഫാ. ഫിജോ ആലപ്പാടന്‍, തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് ഇടവക അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് ഇടവകയിലെ നാടക കലാകാരന്മാരെ കണ്ടെത്തി സംഘടിപ്പിച്ച് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ആയി സേവനം ചെയ്യുന്ന മോണ്‍. ജോസ് വല്ലൂരാന്‍ ആയിരുന്നു വികാരി. വല്ലൂരാന്‍ അച്ചന്റെയും ഫാ. ഫിജോയുടെയും പരിശ്രമഫലമായി നിരവധി കലാകാരന്മാരെ മുഖ്യധാരയിലേക്ക്

  • ‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു

    ‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു0

    താമരശേരി: കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു. തെയ്യപ്പാറയില്‍ എട്ടേക്കര്‍ സ്ഥലത്ത് ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജൈവകൃഷിരീതിയാണ് പിന്തുടരുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ്‌ക്കൊപ്പം വിഷരഹിത പച്ചക്കറി കൃഷിയും ഇവിടെ നടത്തുന്നു. വിവിധ പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. മീന്‍ വളര്‍ത്താന്‍ രണ്ടരലക്ഷം ലിറ്റര്‍ വെള്ളമുള്ള കുളവും നിര്‍മിച്ചിട്ടുണ്ട്. കാര്‍ഷിക നഴ്‌സറി കാര്‍ഷിക നഴ്‌സറികള്‍ പൊതുവേ വാണിജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണമേന്മയില്ലാത്ത തൈകളും നടീല്‍വസ്തുക്കളും നല്‍കി കര്‍ഷകരെ

Latest Posts

Don’t want to skip an update or a post?