Follow Us On

29

March

2024

Friday

  • കൗമാരക്കാരന്റെ ജീവിതവിശുദ്ധിക്ക് പാപ്പയുടെ കൈയൊപ്പ്; ആഞ്ചിയോലിനോ ബൊണേറ്റ ധന്യരുടെ നിരയിൽ

    കൗമാരക്കാരന്റെ ജീവിതവിശുദ്ധിക്ക് പാപ്പയുടെ കൈയൊപ്പ്; ആഞ്ചിയോലിനോ ബൊണേറ്റ ധന്യരുടെ നിരയിൽ0

    വത്തിക്കാൻ സിറ്റി: കാൻസർ രോഗം സമ്മാനിച്ച സഹനങ്ങളെ പാപികളുടെ മാനസാന്തരത്തിനായി സമർപ്പിച്ച് സകലരെയും അത്ഭുതപ്പെടുത്തിയ ഇറ്റാലിയൻ ബാലൻ ആഞ്ചിയോലിനോ ബൊണേറ്റയുടെ ജീവിത വിശുദ്ധിക്ക് ഫ്രാൻസിസ് പാപ്പയുടെ കൈയൊപ്പ്. 1963ൽ ഇഹലോകവാസം വെടിഞ്ഞ 14 വയസുകാരൻ ആഞ്ചിയോലിനോയുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചതോടെയാണ് ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഡിക്രിയിൽ പാപ്പ ഒപ്പുവെച്ചത്. 1948 സെപ്റ്റംബർ 18ന് ജനിച്ച ആഞ്ചിയോലീനോ പഠനത്തിലും സ്‌പോട്‌സിലും താരമായിരുന്നു. കാൽമുട്ടിൽ വേദന തുടങ്ങിയപ്പോൾ കായികപരിശീലനം മൂലമാണെന്നാണ് കരുതിയത്. ശരീരഭാരം കുറയുന്നതിനെ

  • ഫോട്ടോയിൽ പതിഞ്ഞ വൈദികനെ പിടികിട്ടി! യുവവൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

    ഫോട്ടോയിൽ പതിഞ്ഞ വൈദികനെ പിടികിട്ടി! യുവവൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ0

    പെൻസിൽവാനിയ: കോരിച്ചൊരിയുന്ന മഴയത്ത് വാഹനങ്ങൾക്കിടയിലൂടെ ജപമാലയുമേന്തി നടന്നുപോകുന്ന വൈദികന്റെ ചിത്രം കഴിഞ്ഞ ദിവസംമുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് മരണാസന്നനായ ഒരാൾക്ക് രോഗീലേപനം നൽകാൻ പോകുന്ന അപരിചതനായ വൈദികൻ എന്ന കുറിപ്പോടെ അമേരിക്കയിൽനിന്ന് പോസ്റ്റ് ചെയ്ത ചിത്രം ലോകം മുഴുവനും തരംഗമായി മാറുകയായിരുന്നു. ആ വൈദികന്റെ സമയോജിതമായ ഇടപെടൽ അനേകം വിശ്വാസികളുടെ ആദരവ് നേടിയിരുന്നു. പേരറിയാത്ത ആ വൈദികന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് കമന്റുചെയ്തവരും അനേകായിരമാണ്. ലോകം തിരഞ്ഞ ആ വൈദികന്റെ പേര്

  • റഷ്യയെ ക്രിസ്തുവിന് നേടിക്കൊടുത്തതും ഹഗിയ സോഫിയ!

    റഷ്യയെ ക്രിസ്തുവിന് നേടിക്കൊടുത്തതും ഹഗിയ സോഫിയ!0

    ക്രൈസ്തവ വികാരങ്ങൾ വൃണപ്പെടുത്തി ചരിത്രപ്രസിദ്ധ ദൈവാലയമായ ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കാൻ തുർക്കി തീരുമാനിച്ചെന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ കേട്ടിട്ടുണ്ടോ, റഷ്യയെ ക്രൈസ്തവ രാജ്യമാക്കി മാറ്റിയത് ഹഗിയ സോഫിയയിലെ ദിവ്യബലി അർപ്പണമാണെന്ന്! കമ്മ്യൂണിസ്റ്റ് രാജ്യം, സോഷ്യലിസ്റ്റ് രാജ്യം എന്നിങ്ങനെയൊക്കെയാവും ചരിത്രം റഷ്യയെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മുമ്പ് റഷ്യക്ക് ഒരു ചരിത്രമുണ്ട്- പ്രൗഢമായ ക്രിസ്തീയ രാജ്യമെന്ന ചരിത്രം. ആധികാരിക ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഹഗിയ സോഫിയ റഷ്യയെ ക്രിസ്തുവിന് നേടിക്കൊടുത്ത സംഭവം വാമൊഴി ചരിത്രമായി ഇന്നും കൈമാറ്റം

  • ക്രൈസ്തവരുടെ ‘ഹഗിയ സോഫിയ’ മുസ്ലീം പള്ളിയാക്കി തുർക്കി; ലോകരാജ്യങ്ങളുടെ പ്രതിഷേധം വെറും ചടങ്ങ് മാത്രം?

    ക്രൈസ്തവരുടെ ‘ഹഗിയ സോഫിയ’ മുസ്ലീം പള്ളിയാക്കി തുർക്കി; ലോകരാജ്യങ്ങളുടെ പ്രതിഷേധം വെറും ചടങ്ങ് മാത്രം?0

    വിദേശകാര്യ ലേഖകൻ വാഷിംഗ്ടൺ ഡി.സി: ആറാം നൂറ്റാണ്ടിൽ നിർമിതമായ ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയം ‘ഹാഗിയ സോഫിയ’ വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കിക്കെതിരെ ലോക രാജ്യങ്ങൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ വെറും ചടങ്ങുമാത്രമോ? ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ വികാരം വ്രണപ്പെടുത്തിയ തുർക്കിയുടെ നീക്കത്തിനെതിരെ ഉണ്ടാകുന്ന ‘തണുപ്പൻ’ പ്രതികരണങ്ങൾ ആ സംശയം ജനിപ്പിക്കുന്നുവെന്ന നിരീക്ഷണങ്ങൾ ഉയർന്നുകഴിഞ്ഞു. ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കുമെന്ന് വളരേ മുമ്പുതന്നെ തുർക്കി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ആ നീക്കം തടയാൻ ലോക രാജ്യങ്ങൾ സമ്മർദം ചെലുത്തിയില്ലെന്ന ആരോപണങ്ങൾ കണക്കിലെടുക്കുമ്പോൾ

  • ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകും! നടുക്കും സൃഷ്ടിച്ച് ‘ചർച്ച് ഇൻ നീഡ്’ സർവേ റിപ്പോർട്ട്

    ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകും! നടുക്കും സൃഷ്ടിച്ച് ‘ചർച്ച് ഇൻ നീഡ്’ സർവേ റിപ്പോർട്ട്0

    വത്തിക്കാൻ സിറ്റി: അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകൾ കാര്യക്ഷമമായില്ലെങ്കിൽ, ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകുമെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുമായി ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). പ്രധാന ക്രിസ്ത്യൻ മേഖലയായ നിനവേയിലേക്ക് തിരിച്ചുവരുന്നവരേക്കാൾ പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് അടിവരയിടുന്ന സർവേ റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ്, പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എ.സി.എൻ’ പുറത്തുവിട്ടത്. സുരക്ഷാ ഭീഷണികളാണ് പലായനം വർദ്ധിക്കുന്നതിന്റെ കാരണമെന്ന് ‘ലൈഫ് ആഫ്റ്റർ ഐസിസ്: ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികൾ’ എന്ന

  • താങ്ക്‌യൂ ‘ഉണ്ണീശോ’, താങ്ക്‌യൂ വത്തിക്കാൻ! എർവിന, പ്രെഫിന സഹോദരിമാർക്ക് പുതുജീവിതം

    താങ്ക്‌യൂ ‘ഉണ്ണീശോ’, താങ്ക്‌യൂ വത്തിക്കാൻ! എർവിന, പ്രെഫിന സഹോദരിമാർക്ക് പുതുജീവിതം0

    വത്തിക്കാൻ സിറ്റി: വേർപിരിയൽ എന്ന് കേൾക്കുമ്പോൾ സങ്കടമാണ് മനസിലുണ്ടാകേണ്ടത്, പക്ഷേ, എർമിന എന്ന അമ്മയുടെ മനസുനിറയെ സന്തോഷമാണിപ്പോൾ. തലയോട്ടികൾ കൂടിച്ചേർന്ന, സയാമിസ് ഇരട്ടകളായ തന്റെ കുഞ്ഞുമക്കൾക്ക് പുതുജീവിതം ലഭിച്ചതാണ് ആനന്ദത്തിന് കാരണം. കുട്ടികളുടെ ചികിത്‌സയ്ക്കായി ഉണ്ണീശോയുടെ നാമധേയത്തിൽ (ബാംബീനോ ജെസു) വത്തിക്കാൻ നടത്തുന്ന ആശുപത്രിയുടെ ഇടപെടലാണ്, രണ്ടു വയസുള്ള ഈ കുഞ്ഞുങ്ങൾക്ക് പുതുജീവിതത്തിലേക്ക് വഴി തുറന്നത്. ജൂൺ അഞ്ചിനായിരുന്നു, എർവിനയെയും പ്രെഫിനയെയും ‘വേർപിരിച്ച’ സങ്കീർണ ശസ്ത്രക്രിയ. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ഉൾപ്പെടുന്ന സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ

  • വരുന്നു, 20 കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ചുള്ള സിനിമ

    വരുന്നു, 20 കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ചുള്ള സിനിമ0

    കെയ്‌റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 20 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമ അണിയറയിൽ. ‘മാർട്ടയേഴ്‌സ് ഓഫ് ദ ഫെയ്ത്ത് ആൻഡ് ദ നേഷൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോപ്റ്റിക് ഓർത്തഡോക്‌സ് പാത്രിയർക്കീസ് തവാഡ്രോസിന്റെ അനുഗ്രഹത്തോടെയാണ് ആരംഭിച്ചത്. ലിബിയയിലെ തീരദേശ നഗരമായ സിർട്ടെയിലെ കടൽക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ച് 2015ലാണ് 21 ക്രൈസ്തവരെ ഐസിസ് അരുംകൊലചെയ്തത്. ഇവരെ വധിക്കുംമുമ്പ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ

  • ‘ഭൂമിയിലെ അവസാന കണ്ടുമുട്ടലാണെന്ന് ഞങ്ങളറിഞ്ഞു’; വികാരനിർഭരം ബനഡിക്ട് XVIന്റെ സന്ദേശം

    ‘ഭൂമിയിലെ അവസാന കണ്ടുമുട്ടലാണെന്ന് ഞങ്ങളറിഞ്ഞു’; വികാരനിർഭരം ബനഡിക്ട് XVIന്റെ സന്ദേശം0

    റേഗൻസ്ബുർഗ്: ‘അത് ഭൂമിയിലെ ഞങ്ങളുടെ അവസാന കണ്ടുമുട്ടലാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു,’ മോൺ. ജോർജ് റാറ്റ്‌സിംഗറിന്റെ മൃതസംസ്‌ക്കാര തിരുക്കർമമധ്യേ പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ സന്ദേശം, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയായ ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വയ്ൻ വായിക്കുമ്പോൾ പലരുടെും കണ്ണുകൾ നിറഞ്ഞു. അത്രമേൽ വികാരനിർഭരവും ഹൃദയസ്പർശവുമായിരുന്നു ജേഷ്ഠനെ അനുസ്മരിച്ച് അനുജൻ കുറിച്ച വരികൾ. ജേഷ്ഠന്റെ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന്,തന്റെ ആരോഗ്യസ്ഥിതിപോലും കണക്കിലെടുക്കാതെ 93 വയസുകാരൻ ബനഡിക്ട് 16-ാമൻ ജൂൺ 18ന് ജർമനിയിലെത്തിയിരുന്നു. ആ കൂടിക്കാഴ്ചയെ അനുസ്മരിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമൻ അപ്രകാരം

Latest Posts

Don’t want to skip an update or a post?