Follow Us On

28

March

2024

Thursday

  • കുരിശിലെ നിസഹായതയിലും പിതാവായ ദൈവത്തെ വിളിച്ച ക്രിസ്തുവാണ് നമ്മുടെ മാതൃക: പാപ്പ

    കുരിശിലെ നിസഹായതയിലും പിതാവായ ദൈവത്തെ വിളിച്ച ക്രിസ്തുവാണ് നമ്മുടെ മാതൃക: പാപ്പ0

    വത്തിക്കാൻ സിറ്റി: കുരിശിലെ നിസഹായതയിലും പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ച ക്രിസ്തു നമുക്കു മാതൃകയും പ്രത്യാശയുമാണെന്ന് ഫ്രാൻസിസ് പാപ്പ. വേദനകളിലും ജീവിതവ്യഥകളിലും നാം ഒറ്റയ്ക്കല്ലെന്ന ബോധ്യത്തോടെ ക്രിസ്തുവിനെപ്പോലെ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ച്. കൊറോണാക്കാലത്തെ ഓശാന തിരുനാൾ തിരുക്കർമമധ്യേ നൽകിയ വചനസന്ദേശത്തിലാണ്, ക്ലേശനാളുകളിലും ക്രിസ്തുസാക്ഷികൾ പിന്തുടരേണ്ട ഈ സുപ്രധാനകാര്യം പാപ്പ ഓർമിപ്പിച്ചത്. വിശ്വാസികളെ സധൈര്യരാക്കി പ്രത്യാശയോടെ കൊറോണയെ നേരിടാൻ പ്രേരിപ്പിക്കുന്ന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ: ഇന്ന് മഹാമാരിയുടെ പിടിയിൽ മാനവകുലം ഭീതിയോടെയാണ് ജീവിക്കുന്നത്. എല്ലാ രക്ഷാമാർഗങ്ങളും തകരുകയും

  • സ്‌നേഹിക്കണം, സേവിക്കണം; കൊറോണക്കാലത്തെ ഓശാന തിരുനാളിൽ ആഹ്വാനം നൽകി പാപ്പ

    സ്‌നേഹിക്കണം, സേവിക്കണം; കൊറോണക്കാലത്തെ ഓശാന തിരുനാളിൽ ആഹ്വാനം നൽകി പാപ്പ0

    വത്തിക്കാൻ സിറ്റി: സ്‌നേഹവും സേവനവുവുമാണ് കൊറോണാക്കാലത്തെ ഓശാന തിരുനാൾ നൽകുന്ന പ്രധാന സന്ദേശമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓശാനതിരുനാളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ. കൊവിഡ് വ്യാപനംമൂലം പൊതുദിവ്യബലിയർപ്പണം നിർത്തിവെച്ചതിനെ തുടർന്ന് ടി.വി, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലൂടെ നൽകിയ തത്സമയ സംപ്രേഷണത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധിപേരാണ് ദിവ്യബലിയിൽ പങ്കുചേർന്നത്. യാതൊരു പ്രതിഫലവും കൂടാതെ നമ്മെ എന്നും ശുശ്രൂഷിക്കുന്നവനാണ് നമ്മുടെ ദൈവം. സ്വജീവൻ നൽകികൊണ്ട് നമ്മെ ആദ്യം സ്‌നേഹിച്ചതും അവൻതന്നെ.

  • ക്രിസ്തു ക്വാറന്റൈനിലല്ല, സുവിശേഷം ചങ്ങലയിലുമല്ല: ആർച്ച്ബിഷപ്പ് ഗോമസ്

    ക്രിസ്തു ക്വാറന്റൈനിലല്ല, സുവിശേഷം ചങ്ങലയിലുമല്ല: ആർച്ച്ബിഷപ്പ് ഗോമസ്0

    വാഷിംഗ്ടൺ ഡി.സി: നാമെല്ലാം ക്വാറന്റൈനിലാണെങ്കിലും ക്രിസ്തുനാഥൻ ക്വാറന്റൈനിൽ അല്ലെന്നും ക്രിസ്തുവിന്റെ സുവിശേഷം ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നും വിശ്വാസീസമൂഹത്തെ ഓർമിപ്പിച്ച് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ്. നമ്മുടെ ഹൃദയമാകുന്ന ദൈവാലയത്തിൽ അവിടുത്തെ ആരാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധവാരത്തിന് മുന്നോടിയായി നൽകിയ പ്രത്യേക സന്ദേശത്തിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ലോസ് ആഞ്ചലസ് അതിരൂപതാധ്യക്ഷൻ കൂടിയായ അദ്ദേഹം. ആരാധനക്രമ വത്‌സരത്തിലെ സുപ്രധാനമായ വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. അമേരിക്കൻ ജനതയും മറ്റ് അനേകം രാജ്യങ്ങളിലെ ജനങ്ങളും ക്വാറന്റൈനിലാണിപ്പോൾ. കൊറോണാ

  • കുരുത്തോല വീശി, ഓശാന പാടി മട്ടാഞ്ചേരിയിലെ 415 കുടുംബങ്ങൾ ദൈവാലയത്തിൽ!

    കുരുത്തോല വീശി, ഓശാന പാടി മട്ടാഞ്ചേരിയിലെ 415 കുടുംബങ്ങൾ ദൈവാലയത്തിൽ!0

    കൊച്ചി: കൊറോണാ വ്യാപനം തടയാൻ ദൈവാലയങ്ങളിൽനിന്ന് വിശ്വാസികളെ അകറ്റിനിറുത്തേണ്ടിവന്നെങ്കിലും ഓശാന ഞായറിൽ ദൈവാലയത്തിലെത്തി കുരുത്തോലയേന്തി, ഓശാന പാടി മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ 415 കുടുംബങ്ങൾ! ഇടവകാംഗങ്ങൾക്ക് ദൈവാലയത്തിൽ എത്താനായില്ലെങ്കിലും, മുഴുവൻ കുടുംബങ്ങളുടെയും പേരുകൾ എഴുതി ബെഞ്ചുകളിൽ ഒട്ടിച്ച്, ഓരോ കുടുംബത്തിനുംവേണ്ട കുരുത്തോലകളും ക്രമീകരിച്ച് മട്ടാഞ്ചേരി ജീവമാതാ ദൈവാലയത്തിൽ ക്രമീകരിച്ച ഓശാന തിരുക്കർമങ്ങളാണ് ശ്രദ്ധേയമായത്. ആത്മീയമായി ഓരോ കുടുംബവും കുരുത്തോലകൾ ഏന്തി ഓശാന ഞായർ തിരുകർമങ്ങളിൽ പ്രതീകാത്മമായി പങ്കുകാരാകും വിധമായിരുന്നു ദൈവാലയത്തിലെ ക്രമീകരണം. ‘ശാരീരികമായി അടുത്തല്ല എങ്കിലും ആത്മീയമായി

  • ശാലോം വേൾഡിൽ ഓശാന തിരുനാൾ സ്‌പെഷൽ പ്രോഗ്രാമുകൾ

    ശാലോം വേൾഡിൽ ഓശാന തിരുനാൾ സ്‌പെഷൽ പ്രോഗ്രാമുകൾ0

    മക്അലൻ: കൊറോണാ വ്യാപനത്തിന്റെ ഭയത്തിലും മഹാമാരിയുടെ അനന്തര ഫലങ്ങളെ കുറിച്ചുള്ള ആശങ്കയിലുമായിരിക്കുന്ന വിശ്വാസീസമൂഹത്തെ പ്രത്യാശയിൽ ശക്തിപ്പെടുത്തുന്ന പ്രോഗ്രാമുകളുമായി ശാലോം വേൾഡ് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നു. വത്തിക്കാനിൽനിന്നും അയർലൻഡിൽനിന്നുമുള്ള തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്നതിനൊപ്പം, വിവിധ പ്രായക്കാരിൽ ക്രിസ്തീയ വിശ്വാസവും പ്രത്യാശയും പകരാൻ സഹായകമായ പ്രോഗ്രാമുകളാണ് ഈ പ്രത്യേക സാഹചര്യത്തിൽ ശാലോം വേൾഡ് സംപ്രേഷണം ചെയ്യുക. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ പ്രൊഡക്ഷൻ ഹൗസുകളിൽ തയാറാക്കുന്ന പ്രോഗ്രാമുകളാണ് ഇത്തവണത്തെയും സവിശേഷത. കുട്ടികൾക്കുവേണ്ടി കഴിഞ്ഞ ക്രിസ്മസ് നാളിൽ പ്രത്യേക ടൈം

  • നിരാശ വേണ്ട, ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിക്കാം: കർദിനാൾ മുള്ളർ

    നിരാശ വേണ്ട, ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിക്കാം: കർദിനാൾ മുള്ളർ0

    വത്തിക്കാൻ സിറ്റി: ക്ലേശത്തിന്റെ ഈ നാളുകളിൽ നിരാശപ്പെടുകയല്ല, നമ്മുടെ ദൃഷ്ടികൾ ക്രിസ്തുവിൽ ഉറപ്പിക്കുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ച് വത്തിക്കാൻ വിശ്വാസ തിരുസംഘം മുൻ തലവൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. മാർച്ച് 30ന് പുറത്തുവിട്ട വീഡിയോയിലൂടെയാണ് കർദിനാൾ ഇക്കാര്യം ഓർമ്മിപ്പിച്ചത്. വീടുകളിൽ ഒതുങ്ങികഴിയുന്ന ഈ പ്രത്യേക സാഹചര്യം മഹത്തായ ദൈവാനുഗ്രഹത്തിന്റെ നിമിഷമാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ‘നമ്മുടെ ജീവിതം നിത്യതയിലേക്ക് നീണ്ടു കിടക്കുന്നതാണെന്നും, മഹാദുരിതവും കഷ്ടതയും നിറഞ്ഞ ഈ നിമിഷങ്ങളിൽ നിരാശപ്പെടുന്നതിനു പകരം നമ്മുടെ ജീവിതത്തിന്റെ

  • പ്രത്യാശ പകർന്നത് ബൈബിൾ; കോവിഡിനെ അതിജീവിച്ച വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം തരംഗമാകുന്നു

    പ്രത്യാശ പകർന്നത് ബൈബിൾ; കോവിഡിനെ അതിജീവിച്ച വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം തരംഗമാകുന്നു0

    സച്ചിൻ എട്ടിയിൽ പാറ്റ്‌ന: ക്വാറന്റൈൻ നാളുകളിൽ പ്രത്യാശ നൽകിയത് ബൈബിൾ വായനയാണെന്ന് കോവിഡ് 19 മുക്തയായ ഇന്ത്യൻ വീട്ടമ്മയുടെ വിശ്വാസസാക്ഷ്യം. ബീഹാർ സ്വദേശിനിയായ അനിത വിനോദിന്റെ വാക്കുകൾ ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിട്ടുണ്ട്. ബീഹാറിൽ കോവിഡ്19 മുക്തയായ ആദ്യത്തെ ആളാണ് അനിത വിനോദ്. പാറ്റ്‌നി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നും രോഗവിമുക്തിയായ അവർ തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി. വൈറസ് ബാധ സ്ഥിരീകരിച്ച നാളുകളിലും ദൈവവിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കാൻ സാധിച്ചെന്ന് അനിത പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഹാറിൽ ഏകദേശം

  • വാഗ്ദാനങ്ങൾ മറക്കുന്നവനല്ല ദൈവം; ദൈവജനത്തെ സധൈര്യരാക്കി പാപ്പ

    വാഗ്ദാനങ്ങൾ മറക്കുന്നവനല്ല ദൈവം; ദൈവജനത്തെ സധൈര്യരാക്കി പാപ്പ0

    വത്തിക്കാൻ സിറ്റി: ദൈവം ഒരിക്കലും വാഗ്ദാനങ്ങൾ മറക്കുന്നവനല്ലെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ്, ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന ദൈവജനത്തെ സധൈര്യരാക്കി ഫ്രാൻസിസ് പാപ്പ ദൈവീക വാഗ്ദാനത്തെക്കുറിച്ച് ഓർമിപ്പിച്ചത്. ദൈവവും അബ്രാഹവും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വാക്കുകൾ. അബ്രാഹവും ദൈവവും തമ്മിലുള്ള ബന്ധം മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം അബ്രാഹത്തെ തിരഞ്ഞെടുത്തു എന്നതാണ് അതിലൊന്ന്. രണ്ടാമത്, ദൈവം അബ്രാഹമിന് പൈതൃകം വാഗ്ദാനം ചെയ്തു. മൂന്നാമത്, അബ്രാഹവുമായി ദൈവം ഒരു ഉടമ്പടി സ്ഥാപിച്ചു.

Latest Posts

Don’t want to skip an update or a post?