Follow Us On

19

April

2024

Friday

  • കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: കെസിബിസി

    കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: കെസിബിസി0

    കൊച്ചി: രാജ്യത്ത് നിയമവാഴ്ച തകര്‍ക്കുംവിധം കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയും കപട ദേശീയ സങ്കല്പങ്ങള്‍ പ്രചരിപ്പിച്ചും കപട മതേതരത്വം പ്രസംഗിച്ചും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭയവും വളര്‍ത്തുന്ന ശൈലി രാഷ്ട്രീയ രംഗത്തു വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ടവര്‍തന്നെ കലാപത്തിനും

  • കോവിഡ് 19: സെഹിയോനിൽ വിശേഷാൽ ശുശ്രൂഷകൾ; വീട്ടിലിരുന്ന് അണിചേരാൻ വട്ടായിലച്ചന്റെ ആഹ്വാനം

    കോവിഡ് 19: സെഹിയോനിൽ വിശേഷാൽ ശുശ്രൂഷകൾ; വീട്ടിലിരുന്ന് അണിചേരാൻ വട്ടായിലച്ചന്റെ ആഹ്വാനം0

    പാലക്കാട്: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് 12മുതൽ 31വരെ നീളുന്ന പ്രാർത്ഥനാ ആഹ്വാനവുമായി സുപ്രസിദ്ധ വചനപ്രഘോഷകൻ സേവ്യർഖാൻ വട്ടായിൽ. ലോകത്തിന്റെമേൽ ദൈവകരുണ വർഷിക്കാനും ലോകരാജ്യങ്ങൾ കൊറോണാ വിമുക്തമാകാനും വേണ്ടി ഉച്ചയ്ക്ക് 12.00മുതൽ 2.00വരെയും വൈകിട്ട് 3.00മുതൽ 3.30വരെയും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ക്രമീകരിക്കുന്ന തിരുക്കർമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്‌സമയം പ്രക്ഷേപണം ചെയ്യും. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാധിക്കുന്നവരെല്ലാം വിശിഷ്യാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറിമാർ ഉൾപ്പെടെയുള്ളവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്ന്

  • എങ്ങിനെയാവണം നോമ്പിലെ പ്രാർത്ഥന- ലെന്റൻ റിഫ്‌ളെക്ഷൻ 18

    എങ്ങിനെയാവണം നോമ്പിലെ പ്രാർത്ഥന- ലെന്റൻ റിഫ്‌ളെക്ഷൻ 180

    ‘നോമ്പുകാലം ആത്മീയ പോരാട്ടത്തിന്റെ സമയമാണ്. എത്ര ശക്തിയോടെ പോരാടുന്നു എന്നതിനെ അനുസരിച്ചാണ് വിജയം.’- പുതിയൊരു പ്രാർത്ഥനാശീലം വളർത്തിയെടുക്കാൻ ഈ നോമ്പുദിനങ്ങൾ അവസരമാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ഫാ. ജോസഫ് ഈന്തംകുഴി സി.എം.ഐ എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ ധൂപാർച്ചനയായും ഞാൻ കൈകൾ ഉയർത്തുന്നതു സായാഹ്‌ന ബലിയായും സ്വീകരിക്കണമേ (സങ്കീർത്തനങ്ങൾ 141:2). നോമ്പ് പൂർണതയിലെത്തിക്കാൻ അത്യാവശ്യം വേണ്ട ഒന്നാണ് പ്രാർത്ഥനാ നിറവ്. ആത്മീയ ഉണർവിൽ മുന്നോട്ട് നയിക്കാൻ പ്രാർത്ഥന കൂടിയേ തീരൂ. നോമ്പിലെടുക്കുന്ന തീരുമാനങ്ങൾ പ്രാർത്ഥനയുടെ പിൻബലത്തോടെ മാത്രമേ ഫലപ്രാപ്തിയിലെത്തു.

  • തിരിച്ചറിവ്‌

    തിരിച്ചറിവ്‌0

    നീ നിന്നെത്തന്നെ അറിയലാണ് നോമ്പ്. നിന്റെ ഉള്ളില്‍ സ്വര്‍ഗരാജ്യം ഉണ്ടെന്ന് നസ്രായന്‍ ഭംഗിവാക്ക് പറഞ്ഞതല്ല സഖേ! ഗ്രീക്ക് തത്വചിന്തകരൊക്കെ ഒരേ സ്വരത്തില്‍ ഏറ്റുപാടുന്ന ഗീതം Know Thy Self എന്നാണ്. അതുകൊണ്ടാണ് Existential philosopher സോറന്‍ കീര്‍ക്കഗാഡ് ഇപ്രകാരം കുറിച്ചത് I think there for I am. നീ എവിടെയാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. ദൈവം കായേനിനെ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നത് ആ ചോദ്യം ചോദിച്ചുകൊണ്ടാണ്. ഉത്തരം കിട്ടാതെ കായേന്‍ ആലിലപോലെ വിറച്ചു എന്ന് ഉല്‍പത്തി പുസ്തകം. എന്താണ്

  • മെത്രാന്‍സ്ഥാനത്ത്   ഒരു ദശാബ്ദം

    മെത്രാന്‍സ്ഥാനത്ത് ഒരു ദശാബ്ദം0

    ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മേല്‍പ്പട്ട ശുശ്രൂഷയില്‍ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു തിരുവല്ല: മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക-കാനഡ സമാധാനരാജ്ഞി രൂപതയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മേല്‍പ്പട്ട ശുശ്രൂഷയില്‍ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. തിരുവല്ല അതിരൂപതയിലെ കരിമ്പനാംകുഴി ഇടവകയിലെ തോട്ടത്തില്‍ ഫിലിപ്പ്-മറിയാമ്മ ദമ്പതികളുടെ മകനായി 1952 മെയ് ഒമ്പതിന് മാര്‍ സ്‌തേഫാനോസ് ജനിച്ചു. തിരുവല്ല മൈനര്‍ സെമിനാരിയിലും പൂനാ പേപ്പല്‍ സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1979 ഏപ്രില്‍ 27-ന് ബിഷപ് ഐസക് മാര്‍ യൂഹാനോനില്‍നിന്ന് വൈദികപട്ടം

  • കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌

    കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌0

    കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടി.എസ്.എസ്) തളിപ്പറമ്പ് സെന്റ് മേരീസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അതിരൂപത കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികവൃത്തി അതിജീവനമാണെന്ന് മനസിലാക്കി, സമ്പൂര്‍ണ കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ഫാ. മാത്യു ആശാരിപറമ്പില്‍, ഫാ. ജോസഫ് കാവനാടി, മോ ണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍,

  • പാപിയാണെങ്കിലും നേര്  ഉണ്ടായാല്‍ രക്ഷപ്പെടും

    പാപിയാണെങ്കിലും നേര് ഉണ്ടായാല്‍ രക്ഷപ്പെടും0

    യേശുവിനോട് സംസാരിച്ച് യേശുവിന്റെ മനസ് മാറ്റിയ ഒരു സ്ത്രീയുടെ കാര്യം സുവിശേഷത്തില്‍ പറയുന്നുണ്ട് (മത്തായി 15:21-28, മര്‍ക്കോസ് 7:24-30). തന്റെ കൊച്ചുമകളില്‍നിന്ന് പിശാചിനെ പുറത്താക്കുവാന്‍ യേശുവിനോട് അപേക്ഷിച്ച സീറോ-ഫിനേഷ്യന്‍ സ്ത്രീയുടെ കഥയാണിത്. മക്കളുടെ അപ്പം നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് യേശു ആ സ്ത്രീയെ നിരുത്സാഹപ്പെടുത്തി. അപ്പോള്‍ അവര്‍ യേശുവിനോട് വിശ്വാസത്തോടെ തര്‍ക്കിച്ചു: അത് ശരിയാണ്, എങ്കിലും മേശയ്ക്ക് കീഴെനിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അപ്പോള്‍ യേശു പറഞ്ഞു: ഈ വാക്കുമൂലം നീ

  • വൈവിധ്യങ്ങളിലെ ഐക്യമാണ്  ഭാരതത്തിന്റെ സൗന്ദര്യം: മലങ്കര കത്തോലിക്കാ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌

    വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്റെ സൗന്ദര്യം: മലങ്കര കത്തോലിക്കാ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌0

    തിരുവനന്തപുരം: വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്റെ സൗന്ദര്യമെന്ന് മലങ്കര കത്തോലിക്കാ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനവും നമ്മുടെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാമത്തേതുമാണെന്നും സുന്നഹദോസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയത ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. രാജ്യത്തിന്റെ അതുല്യമായ ഭരണഘടന ഇവിടെ നിലനില്‍ക്കണമെന്ന് സുന്നഹദോസ് വ്യക്തമാക്കി. ഭാരതത്തിന്റെ വളര്‍ച്ചയില്‍ ന്യൂനപക്ഷങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കപ്പെടരുത്. വിവിധ മതവിശ്വാസികള്‍ തമ്മില്‍ സംവാദങ്ങളും പരസ്പര ബഹുമാനത്തിനുള്ള പദ്ധതികളും ആവശ്യമാണ്. ഇതിനായി, സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കാനും വൈദികപരിശീലനത്തില്‍

Latest Posts

Don’t want to skip an update or a post?