Follow Us On

28

March

2024

Thursday

  • കേരളത്തെ  കാത്തിരിക്കുന്നത്  ആശങ്കയുടെ  നാളുകളോ?

    കേരളത്തെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളോ?0

    കേരളം ലോകജനതയ്ക്ക്  മുഴുവനും ആകര്‍ഷണീയതയുടെ  നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നു. മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു. മലയാളത്തനിമയ്ക്ക്  മങ്ങലേല്‍ക്കുന്ന കാഴ്ചകളാണെങ്ങും. ‘കാലം മോശമാണെങ്കില്‍ അതു ശരിയാക്കാനാണ് ദൈവം നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്’ എന്നൊരു മഹത്‌വചനമുണ്ട്. എന്തിനും ഏതിനും കാലത്തെ പഴിക്കുകയും പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുകയെന്നത് ഇന്നിന്റെ ഒരു പ്രവണതയായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ലോകജനതയ്ക്ക് മുഴുവനും ആകര്‍ഷണീയതയുടെ നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നതുപോലെ! മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു.

  • 2020  പ്രേഷിതവര്‍ഷം

    2020 പ്രേഷിതവര്‍ഷം0

    പ്രേഷിതവര്‍ഷത്തിന് ‘ദൈവത്തിന്റെ ദൗത്യം’ എന്നര്‍ത്ഥം വരുന്ന മിസ്സിയോ ദേയി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ആദ്യപാപംമൂലം സംഭവിച്ച പാപത്തിന്റെയും മരണത്തിന്റെയും അവസ്ഥകളില്‍നിന്ന് മനുഷ്യകുലത്തെ ഉയര്‍ത്താന്‍ ദൈവം ഒരുക്കിയ പദ്ധതിയാണ് മിസ്സിയോ ദേയി അഥവാ ദൈവത്തിന്റെ രക്ഷാകരപദ്ധതി. ”നിങ്ങള്‍ ലോകമെങ്ങുംപോയി സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക” എന്ന ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച സഭയുടെ അസ്തിത്വം സുവിശേഷപ്രഘോഷണദൗത്യത്തിന്റേതാണ്. യേശുവിന്റെ ദൗത്യത്തിന്റെ തുടര്‍ച്ച ”പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹ 20:21) എന്നാണ് യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞത്. അതിനാല്‍ സഭയുടെ

  • ജനങ്ങള്‍ അവന്റെ അടുത്തേക്ക്  പോകുന്നു എന്ന്  പരാതിയുള്ളവര്‍ ഇന്നുമുണ്ട്‌

    ജനങ്ങള്‍ അവന്റെ അടുത്തേക്ക് പോകുന്നു എന്ന് പരാതിയുള്ളവര്‍ ഇന്നുമുണ്ട്‌0

    ജനങ്ങള്‍ക്ക് ആദ്യം ജലംകൊണ്ട് സ്‌നാനം നല്‍കിയത് സ്‌നാപകയോഹന്നനാണ് (ലൂക്കാ 3:3). സ്‌നാപകയോഹന്നാന്റെ അടുത്തുവന്ന് യേശുവും ജ്ഞാനസ്‌നാനം സ്വീകരിച്ചു (ലൂക്കാ 3:21). പിന്നീട് യേശുവും സ്‌നാപകയോഹന്നാനും ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍വച്ച് സ്‌നാനം നല്‍കുന്ന ഒരു സമയം ഉണ്ടായി എന്ന് യോഹന്നാന്‍ 3:22 മുതലുള്ള വചനങ്ങളില്‍നിന്നും നമുക്ക് മനസിലാകുന്നു. യൂദയായില്‍ എത്തിയ യേശുവും ശിഷ്യന്മാരും അവിടെ താമസിച്ചു. യേശു അവിടെവച്ച് സ്‌നാനം നല്‍കി (3:21). സാലിമിനടുത്തുള്ള എനോനില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നതിനാല്‍ അവിടെവച്ച് സ്‌നാപകയോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍

  • ഇക്കോ സോണ്‍ പ്രതിഷേധവുമായി കര്‍ഷകര്‍

    ഇക്കോ സോണ്‍ പ്രതിഷേധവുമായി കര്‍ഷകര്‍0

    ചക്കിട്ടപാറയില്‍ നടന്ന ഉപവാസ സമരം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിച്ച് കൃഷിഭൂമി പിടിച്ചെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ ചക്കിട്ടപാറയിലെ കര്‍ഷകര്‍. കോഴിക്കോട്, വയനാട് ജില്ലകളിലായി കിടക്കുന്ന മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ വായു അകലത്തിലുള്ള പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രതിനിധികള്‍ 12 മണിക്കൂര്‍ ഉപവാസ സമരം നടത്തി. ജനജീവിതം അസാധ്യമാക്കുന്ന വ്യവസ്ഥകളാണ്

  • അറേബ്യയിലെ കത്തീഡ്രൽ കൂദാശയ്ക്ക് പാപ്പ വരുമോ; ബഹറൈനിൽ പേപ്പൽ പര്യടനത്തിന് കളമൊരുങ്ങുന്നു

    അറേബ്യയിലെ കത്തീഡ്രൽ കൂദാശയ്ക്ക് പാപ്പ വരുമോ; ബഹറൈനിൽ പേപ്പൽ പര്യടനത്തിന് കളമൊരുങ്ങുന്നു0

    മനാമ: ബഹറൈനിൽ നിർമാണം പുരോഗമിക്കുന്ന ‘ഔവർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ കൂദാശ ചെയ്യാൻ ഫ്രാൻസിസ് പാപ്പ വരുമോ? ബഹറൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച വലിയ പ്രതീക്ഷയാണ് ബഹറൈനിലെ ക്രൈസ്തവരിൽ സൃഷ്ടിച്ചിരിക്കുന്നത്. പാപ്പയെ ബഹറൈൻ സന്ദർശിക്കാൻ കിരീടാവകാശി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഡപ്യൂട്ടി സുപ്രീം കമാൻഡറും ഫസ്റ്റ് ഡപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ സൽമാൻ ബിൻ ഹമദ് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പയെ സന്ദർശിച്ചത്. 30 മിനിറ്റ് ദീർഘിച്ച

  • അഞ്ച് വർഷത്തിനുശേഷം 40പേരും ജയിൽമോചിതർ; കോടതി വിധി ആഘോഷമാക്കി പാക് കത്തോലിക്കർ

    അഞ്ച് വർഷത്തിനുശേഷം 40പേരും ജയിൽമോചിതർ; കോടതി വിധി ആഘോഷമാക്കി പാക് കത്തോലിക്കർ0

    പാക്കിസ്ഥാൻ: കൊലപാതകകുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 40 കത്തോലിക്കരെ അഞ്ച് വർഷത്തിനുശേഷം വിട്ടയച്ച് പാക്ക് കോടതി. 2015 മാർച്ച് 15ന് ഭീകരാക്രമണത്തിനെതിരായി ക്രൈസ്തവർ ലാഹോറിൽ നടത്തിയ പ്രതിഷേധത്തിൽ രണ്ടു മുസ്ലീങ്ങൾ കൊല്ലപ്പെട്ടതിന്റെ പേരിലായിരുന്നു 42 കത്തോലിക്കരെ അറസ്‌ററ് ചെയ്തതും ജയിലിലടച്ചതും. രണ്ടുപേർ ജയിലിൽ വച്ചുതന്നെ മരണപ്പെടുകയും ബാക്കി 40പേരെ കഴിഞ്ഞദിവസം കോടതി വിട്ടയക്കുകയുമായിരുന്നു. തങ്ങളുടെ വിശ്വാസം വിജയിച്ചതിന്റെയും അഞ്ച് വർഷത്തിനുശേഷം നിരപരാധിത്വം മനസ്സിലാക്കി ഇമ്രാൻഖാൻ സർക്കാർ ഇവരെ വിട്ടയച്ചതിന്റെയും ആഘോഷത്തിലാണ് പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ. തലസ്ഥാന നഗരമായ

  • മലങ്കര കത്തോലിക്കാ അല്‍മായ സംഗമം അഞ്ചലില്‍ നാളെ (ശനി)

    മലങ്കര കത്തോലിക്കാ അല്‍മായ സംഗമം അഞ്ചലില്‍ നാളെ (ശനി)0

    തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ സമിതി സംഘടിപ്പിക്കുന്ന അല്‍മായ മഹാസംഗമം നാളെ (ശനിയാഴ്ച്ച) രാവിലെ 09 മുതല്‍ വൈകിട്ട് 04 മണിവരെ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. അഞ്ചല്‍ വൈദിക ജില്ലാ ഡയറക്ടര്‍ റവ. ഫാ. ജോണ്‍സണ്‍ കാരവിള രാവിലെ 9ന് പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന പ്രവര്‍ത്തക സമ്മേളനം പത്തനംതിട്ട രൂപതാ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും. മേജര്‍ അതിരൂപതാ പ്രസിഡന്റ്

  • ബിരിയാണി വിളമ്പി പരിയാപുരത്തെ കുട്ടികൾ വീട് പണിയുന്നു

    ബിരിയാണി വിളമ്പി പരിയാപുരത്തെ കുട്ടികൾ വീട് പണിയുന്നു0

    അധ്യാപകരുടെ സ്നേഹ സംഭാവന മൂന്നു ലക്ഷം അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു മനസ്സോടെ മുന്നിട്ടിറങ്ങിയപ്പോൾ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബത്തിന് കിടപ്പാടമൊരുങ്ങി. സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ,പ്രിൻസിപ്പൽ ബെനോ തോമസ്,പി.ടി.എ പ്രസിഡന്റ് റെജി പാണംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കാരുണ്യം കരം കോർത്തപ്പോൾ സമാഹരിച്ചത് ഏഴരലക്ഷം രൂപ.ഇതിൽ അധ്യാപകരുടെ സ്നേഹ സംഭാവന മൂന്നുലക്ഷം രൂപ. ഭക്ഷ്യമേള നടത്തിയും സംഭാവനകൾ സ്വരൂപിച്ചുമാണ് നിലമ്പൂർ എടക്കരയിലെ സഹോദരന്റെ ജീവിത സ്വപ്നം വിദ്യാർഥികൾ

Latest Posts

Don’t want to skip an update or a post?