തിരുനാള്ദിനത്തില് വിശുദ്ധ ജനുവാരിയസിന്റെ രക്തം വീണ്ടും ദ്രാവക രൂപത്തിലായി; 'ഇത് ദൈവത്തില് പരിപൂര്ണമായി വിശ്വസിക്കാനുള്ള ക്ഷണം'
- Featured, INTERNATIONAL, LATEST NEWS, WORLD
- September 20, 2025
കൊഹിമ: ആസക്തികളെയും ജീവിതത്തിലെ വെല്ലുവിളികളെയും മറികടക്കുന്നതില്‍ വിശ്വാസം വലിയ പങ്ക് വഹിക്കുന്നതായി മേഘാലയാ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ. കൊഹിമയില്‍ നടന്ന ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ അഞ്ചാമത് റീജിയണല്‍ യൂത്ത് കണ്‍വെന്‍ഷന്‍, ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേഘാലയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏക കത്തോലിക്കാ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് കെ. സാങ്മ. മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലിന്റെ പുറത്താണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. പരാജയത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. തന്റെ
ഭുവനേശ്വര്‍: തീവ്രഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഒഡീഷയിലെ 20 ജില്ലാ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ പ്രതിഷേധ റാലികളും ഹൈവേ ഉപരോധവും നടത്തി. 1,000 മുതല്‍ 5,000 വരെ പേര്‍ റാലിയില്‍ അണിനിരന്നു. ക്രൈസ്തവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഒരു ദിവസം റാലിയും റോഡുപരോധവും നടത്തുന്നത് ആദ്യമായിട്ടാണ്. പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ അവകാ ശങ്ങള്‍ക്കായി നിലകൊള്ളുന്ന ഭാരത് മുക്തി മോര്‍ച്ചയുമായി ചേര്‍ന്നായിരുന്നു റാലികള്‍ സംഘടിപ്പിച്ചത്. ബലമായി പള്ളികള്‍ അടച്ചുപൂട്ടുക, മതപരിവര്‍ത്തന നിരോധന നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒത്തുകൂടലുകളെ കുറ്റകൃത്യമാക്കല്‍, ശവസംസ്‌കാരം
ബ്യൂണസ് ഐറിസ്: കാലം ചെയ്ത 98 വയസുള്ള കപ്പൂച്ചിന്‍ സന്യാസിയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ കുമ്പസാരക്കാരനുമായ കര്‍ദിനാള്‍ ലൂയിസ് പാസ്‌കല്‍ ഡ്രിയിക്ക്് വിട ചൊല്ലി അര്‍ജന്റീനയിലെ കത്തോലിക്കാ സഭ. ലിയോ പതിനാലാമന്‍ മാര്‍പാപ്പയും കര്‍ദിനാള്‍ ഡ്രിയുട വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബ്യൂണസ് ഐറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുര്‍വക്ക് അയച്ച ടെലിഗ്രാമില്‍, കര്‍ദിനാള്‍ ഡ്രിയുടെ മരണവാര്‍ത്ത ലിയോ 14 ാമന്‍ പാപ്പ ‘ദുഃഖത്തോടെ’ സ്വീകരിച്ചതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ വ്യക്തമാക്കി. കര്‍ദിനാള്‍ ഉള്‍പ്പെട്ടിരുന്ന
കിന്‍ഷാസാ: സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം ദിവ്യബലിക്ക് ഉപയോഗിക്കുന്ന സകല വസ്തുക്കളും കവര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ(ഡിആര്‍സി) ദൈവാലയം അടച്ചു. ജൂണ്‍ 30-ന് നടന്ന കവര്‍ച്ചയില്‍ ഡിആര്‍സിയിലെ ലുബുംബാഷി കത്തോലിക്കാ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക ദൈവാലയത്തിലെ സകല വസ്തുക്കളും കൊള്ളയടിക്കപ്പെട്ടതായി അതിരൂപത സ്ഥിരീകരിച്ചു. മോഷ്ടാക്കള്‍ അലമാര കാലിയാക്കി, ആരാധനാ വസ്ത്രങ്ങള്‍, കുരിശുകള്‍, അള്‍ത്താര തുണി, മിക്സര്‍, ഡ്രമ്മുകള്‍, മൈക്രോഫോണുകള്‍, ആരാധനാ പുസ്തകങ്ങള്‍ – ചുരുക്കത്തില്‍, എല്ലാം കവര്‍ച്ച ചെയ്തതായി അതിരൂപതയുടെ വികാര്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍. സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പുല്‍പ്പള്ളി തിരുഹൃദയ വികാരി ഫാ.ജോഷി പുല്‍പ്പയില്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി. കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ മദര്‍ ഡോ. പൗളിന്‍ മുകാല അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ടെസീന ആദ്യകാല കുട്ടികള്‍ക്ക് ജൂബിലി വൃക്ഷ തൈകള്‍ വിതരണം ചെയ്തു. സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ്മരിയ ആമുഖ പ്രഭാഷണം
കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പിലിനെ സന്ദര്‍ശിച്ചു. വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ എത്തിയ കാതോലിക്ക ബാവയെ ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. സ്മിജോ കളത്തിപറമ്പില്‍, അങ്കമാലി റിജിയന്‍ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ്,
കോട്ടപ്പുറം: ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ ബൈബിള്‍ വായിച്ച് രൂപതാധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ അപൂര്‍വ നേട്ടവുമായി കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവക. കോട്ടപ്പുറം രൂപതയിലെ കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവകഒ രു വര്‍ഷംകൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷം നീണ്ടുനിന്ന ബൈബിള്‍ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് കഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ ഒന്നു
കോട്ടപ്പുറം: കോട്ടപ്പുറം മാര്‍ക്കറ്റിലെ വിശുദ്ധ തോമാ ശ്ലീഹയാല്‍ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നടന്ന വിശുദ്ധ തോമസിന്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദികരും സന്യസ്ത വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. കോട്ടപ്പുറം രൂപത വാര്‍ഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാന്റിന്റെ കവര്‍ സോങ്ങിന്റെയും പ്രകാശനവും ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേര്‍ച്ച ബിഷപ്
Don’t want to skip an update or a post?