Follow Us On

30

November

2024

Saturday

  • പ്രഫ. ആന്റണി ഐസക് അനുസ്മരണം

    പ്രഫ. ആന്റണി ഐസക് അനുസ്മരണം0

    കൊച്ചി: കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റും ജിസിഡിഎ ചെയര്‍മാനും പിഎസ്‌സി മെമ്പറും ആയിരുന്ന പ്രഫ. ആന്റണി ഐസക് അനുസ്മരണം നടത്തി. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ  (കെഎല്‍സിഎ)  ആഭിമുഖ്യത്തില്‍  നടന്ന അനുസ്മരണ സമ്മേളനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെയും സമൂഹത്തിന്റെയും സര്‍വ്വോപരി പൊതുജനങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഗബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു പ്രഫ. ആന്റണി ഐസക് എന്ന് അദ്ദേഹം പറഞ്ഞു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത

  • തഞ്ചാവൂര്‍ മുന്‍ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് ദിവംഗതനായി

    തഞ്ചാവൂര്‍ മുന്‍ ബിഷപ് ഡോ. ദേവദാസ് അംബ്രോസ് ദിവംഗതനായി0

    തഞ്ചാവൂര്‍: തഞ്ചാവൂര്‍ ബിഷപ് എമിരറ്റസ് ഡോ. ദേവദാസ് അംബ്രോസ് മരിയദോസ് ദിവംഗതനായി. തഞ്ചാവൂരിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 76-കാരനായ അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1997 മുതല്‍ 2023 വരെ തഞ്ചാവൂര്‍ രൂപതയുടെ ബിഷപ്പായിരുന്നു ഡോ. ദേവദാസ് അംബ്രോസ്. 1946 ഒക്ടോബര്‍ ആറിന് അമ്മപ്പേട്ട് ഗ്രാമത്തില്‍ ജനിച്ച  ഡോ. അംബ്രോസ് ഉക്കടൈ അപ്പാവ് തേവര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശ്രീപുഷ്പം കോളേജില്‍ പ്രീ-ഡിഗ്രിയും പൂര്‍ത്തിയാക്കി. 1964 ല്‍

  • യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍

    യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍0

    തിരുവല്ല: നിരണം ഭദ്രാസനാധിപനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സൂന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍. 1954 ജനുവരി ഏഴിന് കവിയൂര്‍ കോട്ടൂര്‍ മണ്ണില്‍ പുത്തന്‍പുരയില്‍ കെ.വി. യോഹന്നാന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച വര്‍ഗീസ് (മാര്‍ ക്രിസോസ്റ്റമോസ്) സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടൂരില്‍ നടത്തി. ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ബിഎസ്‌സി പാസായി. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനമാരംഭിച്ചു. ജിഎസ്റ്റി, ബിഡി ബിരുദങ്ങള്‍ സെറാമ്പൂര്‍ സര്‍വകലാശാലയില്‍നിന്നും കരസ്ഥമാക്കി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍നിന്ന് എംറ്റിഎച്ചും

  • വിശ്വാസപരിശീലന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു

    വിശ്വാസപരിശീലന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു0

    പാലക്കാട് : പാലക്കാട് രൂപത വിശ്വാസ പരിശീലന വേദിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പാസ്റ്ററല്‍സെന്ററില്‍ ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.  ‘വിശ്വാസ പരിശീലനം ക്രിസ്ത്യാനുഭവ ജീവിതത്തിന് ‘എന്നതാണ് ഈ വര്‍ഷത്തെ വിശ്വാസ പരിശീലന വിഷയം. മതാധ്യാപകരുടെയും മാതാപിതാക്കളുടെയും സംഘടിത പ്രവര്‍ത്തനമാണ് വിശ്വാസ പരിശീലനത്തിന്റെ ശക്തിസ്രോതസ് എന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു. രൂപതാ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ജയിംസ് ചക്യേത്ത്, അസി. ഡയറക്ടര്‍ ഫാ. അമല്‍ വലിയവീട്ടില്‍, സിസ്റ്റര്‍ ലിസ റോസ് എസ്എന്‍ഡിഎസ് എന്നിവര്‍

  • സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്

    സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം : കത്തോലിക്ക കോണ്‍ഗ്രസ്0

    പാലക്കാട് : കേരളത്തെ മദ്യ വിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്  സര്‍ക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യ നയം തിരുത്തണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. റസ്റ്റോറന്റുകളിലൂടെ ബിയറും, ബാറുകളിലൂടെ കള്ളും വിതരണം ചെയ്യാനും, ഡ്രൈ ഡേയില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഇതു വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവില്‍ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള

  • കണക്ക് ചരിതം

    കണക്ക് ചരിതം0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ്

  • കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

    കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം. കുടുംബപ്രശ്‌നങ്ങളാണ്

  • നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍

    നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍0

    മാത്യു സൈമണ്‍ ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള്‍ നല്‍കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവരാണവര്‍. ലോകത്ത് ആദ്യമായി നിര്‍മ്മിച്ച നക്ഷത്ര അറ്റ്‌ലസിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ

Latest Posts

Don’t want to skip an update or a post?