മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ദമ്പതികളെ ജയിലിലടച്ചു
- Featured, INDIA, LATEST NEWS
- January 24, 2025
2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍
മാനന്തവാടി: ഓരോ നാടിന്റെയും ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണമെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനുള്ള കേന്ദ്രം കൂടിയാണ് ദൈവാലയം. ദേവാലയത്തില്‍ ദൈവത്തിന്റെ കൈപിടിച്ച് നടക്കാന്‍ വിശ്വാസിക്കു കഴിയണമെന്നും മാര്‍ പൊരുന്നേടം പറഞ്ഞു. കൂദാശാകര്‍മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍, മുന്‍ വികാരി ഫാ. ജോസഫ് നെച്ചിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവാലയ
കാഞ്ഞിരപ്പള്ളി: മെയ് 13-ന് നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാദിനാചരണത്തിന് ഒരുക്കമായുള്ള പ്രതിനിധി സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന ദൈവാലയ ഹാളില്‍ നടന്നു. ആതിഥേയരായ എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു ആമുഖ സന്ദേശം നല്‍കി. മെയ് 13ന് നടക്കുന്ന രൂപതാദിനാഘോഷം, അട്ടപ്പാടി സെഹിയോന്‍ ടീമംഗമായ ഫാ. ബിനോയി കരുമരുതുങ്കലിന്റെ നേതൃത്വത്തില്‍ മെയ് 11ന് നടക്കുന്ന
ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ സമൂഹിക സേവന സംഘടനയും ദുരിതബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസവുമായ കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടന. ബിജെപിയുടെ കീഴിലുളള ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് ഈ അവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ ദേശീയവും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സംഘടനയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഗവണ്‍മെന്റിന്റെ എല്ലാ മാര്‍ഗരേഖകളും അനുസരിച്ചുകൊണ്ടാണ് കാരിത്താസ് ഇന്ത്യ
മുംബൈ: വാഴ്ത്തപ്പെട്ട ഡോ. ജിയാകോമോ ആല്‍ബര്‍ട്ടിയോന്‍ ആരംഭം കുറിച്ച പയസ് ഡിസൈപിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ (പിഡിഡിഎം) സന്യാസിനി സഭ നൂറിന്റെ നിറവില്‍. 1924 ലാണ് അദ്ദേഹം സഭ സ്ഥാപിച്ചത്. ബാന്ദ്രയിലെ പ്രാര്‍ത്ഥനാലയ ചാപ്പലില്‍ നടന്ന സഭയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യകാരുണ്യാനുഭവം വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടിയോനിന്റെ ഹൃദയത്തെ സുവിശേഷത്തെ പ്രഘോഷിക്കുക എന്ന തീക്ഷണതയാല്‍ ജ്വലിപ്പിച്ചിരുന്നു; കര്‍ദിനാള്‍ പറഞ്ഞു. പുതിയ വെല്ലുവിളികളും പുതിയ സാഹചര്യങ്ങളും പുതിയ തത്വസംഹിതകളും നിറയുന്ന ഈ കാലഘട്ടം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കഴിഞ്ഞ 51 ദിവസമായി ജയിലിടക്കപ്പെട്ടിരുന്ന കര്‍മ്മലീത്ത സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ മേഴ്‌സിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ സന്തോഷിക്കുന്നുവെന്ന് കര്‍മ്മലീത്ത സഭയുടെ ഹസാരിബാഗ് പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ബീന തെരേസ മാധ്യമങ്ങളോട് പറഞ്ഞു. അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ കാരണം സിസ്റ്റര്‍ മേഴ്‌സിയാണന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്ത് ഫെബ്രുവരി ഏഴിന് സിസ്റ്ററെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്. നേരത്തെ പ്രാദേശിക കോടതി സിസ്റ്ററിന് ജാമ്യം
ന്യൂഡല്‍ഹി: ജെസ്യട്ട് വൈദികനും സ്ലാപ്‌സിസ് ബാബ എന്ന് ഇന്ത്യക്കാര്‍ സ്‌നേഹത്തോടെ വിളിക്കുകയും ചെയ്തിരുന്ന ലിത്വാനിയന്‍ വൈദികന്‍ ഫാ. ഡോണാറ്റസ് സ്ലാപ്‌സിസ് മഹാരാഷ്ട്രയിലെ പാവപ്പെട്ടവര്‍ക്കായി ചെയ്ത് സേവനങ്ങളെക്കുറിച്ച് അനുസ്മരണ സമ്മേളനം നടത്തി. ന്യൂഡല്‍ഹിയിലെ ലിത്വാനിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെക്കുറിച്ചുളള ‘ഹെറിറ്റേജ് അന്റ് കള്‍ച്ചറല്‍ മെമ്മറി ഓഫ് ലിത്വാനിയന്‍ ജെസ്യൂട്ട് മിഷനറി ഫാ. ഡൊണാറ്റസ് സ്ലാപ്‌സിസ് ഇന്‍ ഇന്ത്യ’ എന്ന പ്രസന്റേഷന്‍ ലിത്വാനിയായിലെ വില്‍നിയൂസ് യൂണിവേഴ്‌സിറ്റിയിലെ ഗേവഷണവിദ്യാര്‍ത്ഥിയായ ലൗറിനാസ് കുടിജാനോവാസ് അവതരിപ്പിച്ചു. ലിത്വാനിയന്‍ അംബാസഡര്‍ ഡയാന മൈക്കവിസിന്‍സി ചടങ്ങില്‍
പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദേശ മദ്യഷോപ്പുകള്‍ തുറക്കുവാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പാലക്കാട് രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപലപനീയമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. രൂപത ഡയറക്ടര്‍ ഫാ. ആന്റോ കീറ്റിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് ബാബു പീറ്റര്‍ അധ്യക്ഷത വഹിച്ചു. സിബാ കെ. ജോണ്‍, ജെയിംസ് പാറയില്‍, രാജു നെടുമറ്റം, മാത്യു കല്ലടിക്കോട്, മേരി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don’t want to skip an update or a post?