കരുണ കാണിച്ചുകൊണ്ട് കടന്നുപോയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ കരുണാസാഗരമായ ദൈവപിതാവിന്റെ മടിത്തട്ടില്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- August 22, 2025
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്‌നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലസാറോ യു.ഹ്യു യുംഗ് സിക് ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയാനും സര്‍വകലാശാല ഹാളില്‍ നടന്ന സെമിനാറില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി
കണ്ണൂര്‍: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ ലത്തീന്‍ സമുദായത്തിന് ഇന്നും സാമൂഹികനീതി ലഭിക്കുന്നില്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ഡിസംബര്‍ 15-ന് ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കെഎല്‍സിഎ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസിന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനാവുകയുള്ളു. ഒരുഭാഗത്ത് ജാതി സെന്‍സസ് അകാരണമായി നീട്ടിക്കൊണ്ടു
ഇടുക്കി: സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ലെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയില്‍ ജൂബിലി ആഘോഷിക്കുന്നവരുടെ മഹാസംഗമം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തിന് നാളുകളില്‍ കഷ്ടതകള്‍ അനുഭവിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഇന്ന് ജൂബിലി ആഘോഷിക്കുന്നത്. അവരുടെ പരസ്പരമുള്ള സ്‌നേഹവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവുമാണ് കുടുംബങ്ങളെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അവരെ സഹായിച്ചത്. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ട് തങ്ങളുടെ പരിശ്രമങ്ങളെ അവയോട് ചേര്‍ത്തുവച്ചപ്പോള്‍ ജീവിതത്തിന്റെ നാള്‍വഴികളില്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി. നല്ല കുടുംബങ്ങളില്‍
നാളുകളായി വിദ്വേഷത്തിന്റെ കനല്‍ നീറിപുകഞ്ഞുകൊണ്ടിരുന്ന മണിപ്പൂരില്‍ വീണ്ടും അക്രമത്തിന്റെ തീ ആളിക്കത്തുകയാണ്. രാഷ്ട്രീയലാഭത്തിനായി വെറുപ്പിന്റെ കനല്‍ അണയാതെ സൂക്ഷിച്ചവര്‍ക്ക് അണയ്ക്കാനാവാത്ത വിധത്തില്‍ അക്രമം വ്യാപിക്കുമ്പോള്‍ ഭരണകൂടവും, സൈനിക-പോലീസ് സംവിധാനങ്ങളും നിസഹായരാകുന്ന കാഴ്ചയാണിന്ന് മണിപ്പൂരിലുളളത്. അതിന്റെ ഉദാഹരണമാണ് മെയ്‌തെയ് വിഭാഗത്തെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള എംഎല്‍എമാരുടെയും വീടുകള്‍ മെയ്‌തേയ് വിഭാഗത്തിലുള്ളവര്‍ തന്നെ അക്രമിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇരുപക്ഷത്തുമുളളവര്‍ ഇന്ന് ക്രൂരമായി കൊല്ലപ്പെടുന്നു. നിഷ്‌കളങ്കരായ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെയുള്ളവരെ നിര്‍ദാക്ഷണ്യം വധിക്കാന്‍ യാതൊരു മടിയുമില്ലാത്ത വിധത്തിലേക്ക് വിദ്വേഷത്തിന്റെ
പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ ആരംഭിച്ചു. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സുവിശേഷം പ്രഘോഷിക്കാനെത്തിയ ഈശോസഭാംഗവും സ്‌പെയിന്‍കാരനുമായ പ്രേഷിതനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. പോര്‍ച്ചുഗീസ് രാജാവ് ഗോവയിലെ മിഷനറി പ്രവര്‍ത്തനത്തിനായി ഈശോസഭയുടെ സഹായം തേടിയപ്പോള്‍ ഫ്രാന്‍സിസ് സേവ്യര്‍ സന്തോഷപൂര്‍വം അത്
ലണ്ടന്‍: അഞ്ച് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ‘അസിസ്റ്റഡ് സൂയിസൈഡ്’ ബില്ലുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കി യുകെ പാര്‍ലമെന്റിലെ എംപിമാര്‍. 275 നെതിരെ 330 വോട്ടുകള്‍ക്കാണ് ബില്ല് നിയമമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുവാനുള്ള അനുമതി ബ്രിട്ടീഷ് എംപിമാര്‍ നല്‍കിയത്. 2015-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമാനമായ ബില്‍ മുമ്പോട്ടുപോകുന്നത് അന്ന് എംപിമാര്‍ വോട്ടെടുപ്പിലൂടെ തടഞ്ഞിരുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകുവാനുള്ള അനുമതി ലഭിച്ചുവെങ്കിലും ബില്‍ നിയമമാകുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. എങ്കിലും ദയാവധത്തിനും അസിസ്റ്റഡ്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ജോസഫ് മൂലയില്‍ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കുഞ്ഞുങ്ങള്‍ പിച്ചവച്ചുതുടങ്ങുന്നത് അങ്കണവാടികളില്‍നിന്നാണ്. പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമീണ മേഖലകളിലെ. നഗരങ്ങളിലേക്കു വരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അവിടെയും അങ്കണവാടികള്‍ക്ക് പ്രത്യേകമായ ഇടമുണ്ട്. മൂന്നു വയസുമുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് അങ്കണവാടികള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക-സമൂഹിക വളര്‍ച്ചക്ക് അടിത്തറ ഇടുകയാണ് അങ്കണവാടികളുടെ പ്രധാന ദൗത്യം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഗുജറാത്ത് ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യരായി പരിഗണിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാര്‍ നല്‍കിയ ഹര്‍ജി
Don’t want to skip an update or a post?