Follow Us On

23

January

2025

Thursday

  • 200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം

    200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം0

    വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ടത് ഒമ്പതാമത്തെ വയസില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നം സമ്മാനിച്ചുകൊണ്ടായിരുന്നു. 1824-ലാണ് വിശുദ്ധ ഡോണ്‍ ബോസ്‌കോയ്ക്ക് ഈ സ്വപ്‌നം ഉണ്ടാവുന്നത്. ആ സ്വപ്‌നത്തിന് 200 വര്‍ഷം തികയുകയാണ്. വിശുദ്ധ ഡോ ണ്‍ ബോസ്‌കോയ്ക്ക് ഉണ്ടായ സ്വപ്‌നത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നു ചിന്തിക്കണം. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം ജീവിത സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമൊക്കെ നമ്മോട് സംസാരിക്കാറുണ്ട്. സ്വപ്‌നങ്ങളിലൂടെ ജീവിതത്തില്‍ ഇടപെടുന്ന, സംസാരിക്കുന്ന, നമ്മെ രൂപാന്തരപ്പെടുത്തുന്ന, ജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന

  • ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ

    ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ0

    ബംഗളൂരു: ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഉപേക്ഷിച്ച് രാഷ്ട്രനിര്‍മ്മാണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ. സര്‍വധര്‍മ സൗഹാര്‍ദ സമിതി സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പുതിയ സമൂഹത്തിന്റെ രൂപീകരണത്തിനായി എല്ലാ മതസ്ഥരും ഒന്നായി അണിനിരക്കണമെന്ന് മതനേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”ഒരേ അമ്മയുടെ മക്കളായി നമുക്ക് ജീവിക്കാം. ഇന്ത്യ സമാധാനത്തിന്റെ പൂന്തോട്ടമാണെന്ന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കും. ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഭംഗി വര്‍ദ്ധിക്കും” ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജാതിയുടെയും

  • കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്

    കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്0

    കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ പാര്‍ലമെന്റിലെ ഡെപ്യൂട്ടി പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനായ ആന്റണി നവീദിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ക്രൈസ്തവ വിശ്വാസി ഈ പദവി അലങ്കരിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആന്റണി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കറാച്ചിയിലെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആന്റണി പൊളിറ്റിക്കല്‍ സയന്‍സും എഞ്ചിനീയറിംഗും പഠിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറാച്ചി ക്രിസ്റ്റ്യന്‍ ബോയസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും അതിരൂപത യുവജനകമ്മീഷന്റെ

  • മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

    മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?0

    കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക്

  • മദ്യ വരുമാനത്തില്‍  ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ്  ഗീവര്‍ഗീസ് മാര്‍ അപ്രേം

    മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    കോട്ടയം: മദ്യവരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും, രാസലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം. കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ മെത്രോപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന രാസലഹരികള്‍ എന്ന പുസ്തകം ബിഷപ്

  • വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?

    വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കണോ?0

    കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.

  • സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?

    സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?0

    ശാസ്ത്രത്തിലുള്ള അറിവിലൂടെ പ്രസിദ്ധിയാര്‍ജ്ജിക്കുകയും മാര്‍പ്പാപ്പയാവുകയും ചെയ്ത വ്യക്തിയാണ് സില്‍വസ്റ്റര്‍ രണ്ടാമന്‍. എ.ഡി.999 മുതല്‍ എ.ഡി.1003 വരെയാണ് അദ്ദേഹം കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്. അദ്ദേഹം മാര്‍പ്പാപ്പയായിരുന്ന കാലത്തെ പ്രമുഖ ദൈവശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അദ്ദേഹം തന്നെയായിരുന്നു. ഇരുണ്ട യുഗത്തില്‍ ശാസ്ത്രത്തിന്റെ വെളിച്ചം കൊണ്ടുവന്ന വ്യക്തി എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം. ഗെര്‍ബര്‍ട്ട് എന്ന നാമത്തില്‍ ഫ്രാന്‍സിലെ ആറില്ലാക്കിലാണ് അദ്ദേഹം ജനിച്ചത്. എ.ഡി 957ല്‍ സ്‌പെയിനിലെ സാന്റമരിയ ഡി റിപ്പോള്‍ മൊണാസ്ട്രിയില്‍ അദ്ദേഹം പ്രവേശനം നേടി. അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ ആകൃഷ്ടനായ

  • പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

    പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു0

    പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.

Latest Posts

Don’t want to skip an update or a post?