Follow Us On

21

January

2025

Tuesday

  • മതേതരത്വത്തിന് മുകളില്‍  ഉയര്‍ത്തുന്ന കൊടികള്‍

    മതേതരത്വത്തിന് മുകളില്‍ ഉയര്‍ത്തുന്ന കൊടികള്‍0

    സ്വന്തം ലേഖകന്‍ ഭോപ്പാല്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു ക്രൈസ്തവ ദൈവാലയങ്ങള്‍ക്കു മുകളില്‍ കയറി ഒരു സംഘം കുരിശില്‍ കാവി പതാക കെട്ടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളുടെയും രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഈ അതിക്രമവും അരങ്ങേറിയത്. കൊടികള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വസികളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ അപമാനകരമായ പ്രവൃത്തി ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പതാക കെട്ടുന്നതെന്നായിരുന്നു

  • മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

    മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു0

    തിരുവനന്തപുരം: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. മാര്‍ തട്ടില്‍ സീറോ മലബാര്‍ സഭാധ്യക്ഷനെന്ന നിലയില്‍ രാജ്ഭവനില്‍ മാര്‍ തട്ടില്‍ ഗവര്‍ണറുമായി നടത്തിയ പ്രഥമസന്ദര്‍ശനം ഏറെ ഊഷ്മളമായി. ഗവര്‍ണര്‍ക്ക് മാര്‍ തട്ടില്‍ പൂച്ചെണ്ട് നല്കി. സന്ദര്‍ശകസംഘത്തില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ തോമസ് തറയിലും ഉണ്ടായിരുന്നു.

  • കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

    കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം0

    ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികന്‍ ഫാ. അനില്‍ മാത്യുവിന് ജാമ്യം. അന്യായമായി കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായത്. ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന  ബാലികാസംരക്ഷണ സ്ഥാപനത്തിന് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ വച്ചുതാമസിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ, ബാലാവകാശ കമ്മിഷന്‍ സ്ഥാപനം റെയ്ഡ് ചെയ്തു. പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ 26 കുട്ടികളെ കാണാനില്ലെന്ന് തെറ്റായ ആരോപണവും അവര്‍ ഉന്നയിച്ചു.  എന്നാല്‍ ഇവര്‍ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന്

  • ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….

    ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….0

    പീറ്റര്‍ പോള്‍ എന്ന തന്റെ ഓഫീസിലെ ജോലിക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നു! ഈ വാര്‍ത്ത കേട്ടാണ് ഫാ. ബാബു ഫ്രാന്‍സിസ് അലഹബാദിലെ നൈനി പൊലീസ് സ്റ്റേഷനിലേക്ക് യാത്രയായത്. ഭര്‍ത്താവിനുവേണ്ടി കരഞ്ഞുകൊണ്ട് അച്ചനെ സമീപിച്ച പീറ്ററിന്റെ ഭാര്യ സാന്ദ്രയും പീറ്ററിന്റെ സഹോദരന്‍ ഡൊമിനിക്കും ബന്ധു മൈക്കിള്‍ സില്‍വെസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകന്‍കൂടിയായതിനാല്‍ പീറ്ററിനെ സ്റ്റേഷന്‍ജാമ്യത്തിലെടുക്കാന്‍ സാധിക്കുമെന്നായിരുന്നു ഫാ. ബാബുവിന്റെ ചിന്ത. പിതാവ് ബിര്‍ളാ അലുമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ത്തന്നെ ജനിച്ചുവളര്‍ന്ന്, പില്ക്കാലത്ത് ദൈവവിളി സ്വീകരിച്ച് അലഹബാദ് രൂപതയില്‍ വൈദികനായി അഭിഷിക്തനായ

  • ഫാ. റോക്കി റോബി കളത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍

    ഫാ. റോക്കി റോബി കളത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍0

    കോട്ടപ്പുറം: ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. മുളങ്കുന്നത്തുകാവ് സാന്‍ജോസ് ഭവന്‍ ഡയറക്ടര്‍, രൂപത പിആര്‍ഒ, രൂപത ആലോചന സമിതി അംഗം, തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളി വികാര്‍ കോര്‍പ്പറേറ്റര്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി  അസോസിയേഷന്‍  (കെഎല്‍ സിഎച്ച്എ) ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഫെബ്രുവരി 9 ന് ചുമതലയേല്‍ക്കും. മോണ്‍. ആന്റണി കുരിശിങ്കല്‍ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല

  • പത്തനംതിട്ട രൂപതയുടെ രൂപതാദിനവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി

    പത്തനംതിട്ട രൂപതയുടെ രൂപതാദിനവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി0

    പത്തനംതിട്ട: പത്തനംതിട്ട രൂപതയുടെ പതിനാലാമത് രൂപതാദിനാഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി. മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ഷെവലിയര്‍ ബെന്നി പുന്നത്തറ, മോണ്‍. ജോണ്‍സണ്‍ കൈമലയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോയല്‍ പവ്വത്ത്, ഫാ. ബിനോയി കരിമരുതുങ്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഒരു വര്‍ഷമായി ഇടവക, ജില്ല, രൂപത തലങ്ങളില്‍ നടന്നുവന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെ പരിസമാപ്തിയായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയത്. ഇതോടനുബന്ധിച്ച്

  • രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണി നേരിടുന്നു;  ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍

    രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണി നേരിടുന്നു; ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍0

    പാലക്കാട് :  രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് മുമ്പെങ്ങും ഇല്ലാത്തവിധം ഭീഷണി നേരിടുകയാണ് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ സമാപന സമ്മേളനം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ ഹാളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും കടുത്ത യാതനകളും അവഗണനകളും  അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവര്‍ ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍

  • കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സമ്മേളനം 26ന്‌

    കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സമ്മേളനം 26ന്‌0

    പാലക്കാട്: കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ജനുവരി 26-ന് പാലക്കാട് നടക്കും. ലത്തീന്‍ സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാനപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഉച്ചക്കുശേഷം നടക്കുന്ന സമ്മേളനം സുല്‍ത്താന്‍പേട്ട് രൂപതാ ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി ഉദ്ഘാടനം ചെയ്യും.  കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി,  ട്രഷറര്‍ രജീഷ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും.

Latest Posts

Don’t want to skip an update or a post?