Follow Us On

20

January

2025

Monday

  • ദൈവാശ്രയത്തോടെ ഒന്നിച്ചുനീങ്ങാം: മാര്‍ തട്ടില്‍

    ദൈവാശ്രയത്തോടെ ഒന്നിച്ചുനീങ്ങാം: മാര്‍ തട്ടില്‍0

    കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം തന്നെ ഓര്‍മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തിരിയേറെപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് മാര്‍ തട്ടില്‍ അനുസ്മരിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടി പ്രസംഗത്തില്‍ മാര്‍

  • മാര്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍

    മാര്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സമകാലിക  സഭയെ നയിക്കാന്‍ അറിവും അനുഭവസമ്പത്തുമുള്ള  ഉത്തമനായ ഇടയനെയാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്.  മാര്‍ റാഫേല്‍ തട്ടിലിന്റെ  നേതൃത്വത്തില്‍ സഭയുടെ മുന്നോട്ടുള്ള  പ്രയാണത്തിന്റെ പാത പ്രകാശപൂരിതമായിരിക്കുമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടയാളെ കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്ന വിശ്വാസി സമൂഹത്തിന് ദൈവം നല്‍കിയ ഉത്തരമാണ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയെ ധീരമായി

  • മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് 2.30ന്

    മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് 2.30ന്0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന്റെ   സ്ഥാനാരോഹണം ഇന്ന് (ജനുവരി 11-ന്) ഉച്ചകഴിഞ്ഞ് 2. 30-ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക്  പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.  സിനഡ് പിതാക്കന്മാരെല്ലാവരും കൂരിയ വൈദികരും സിസ്റ്റേഴ്‌സും, രൂപതകളില്‍നിന്ന് ക്ഷണിക്കപ്പെട്ടിരിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളും

  • മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.  കളത്തിപ്പറമ്പില്‍

    മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി:  സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പുതിയ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയ്ക്കു പ്രത്യേകമായും കത്തോലിക്കസഭയ്ക്കു പൊതുവിലും  പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനും പണ്ഡിതനുമായ മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭയെ മുന്നോട്ടു നയിക്കാന്‍ തികച്ചും അനുയോജ്യനാണ് എന്നും ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

  • മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്

    മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു.  വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം നടന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍  നടന്നുവരുന്ന മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപായി തിരഞ്ഞെടുത്തുത്. ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം

  • ബലിവേദിയിലെ  സഹോദര പുഷ്പങ്ങള്‍

    ബലിവേദിയിലെ സഹോദര പുഷ്പങ്ങള്‍0

     ആന്‍സന്‍ വല്യാറ ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല്‍ മെല്‍വിന്‍, മെല്‍ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല്‍ ചാക്കോ ജോര്‍ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്‍. ആരോരുമില്ലാത്ത അനേകര്‍ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്‍

  • കോഴിക്കോട് രൂപതയുടെ  സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

    കോഴിക്കോട് രൂപതയുടെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു0

    കോഴിക്കോട്: കോഴിക്കോട് രൂപതയുടെ മാധ്യമ പ്രേക്ഷി തത്വത്തിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളോടെ നവീകരിച്ച പാക്‌സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഓഡിയോ വീഡിയോ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മേരിക്കുന്ന് തേജസ് ബില്‍ഡിംഗിലെ സ്റ്റുഡിയോ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിന്‍സി അലേഷ്യസും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.  തേജസ് സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തകരായ ഫാ. ജോസഫ് നിക്കോളാസ്, സതീഷ് ബാബു, സിസിലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാക്‌സിന്റെ സിസ്റ്റേഴ്‌സ് മ്യൂസിക് ബാന്‍ഡ്, യൂത്ത്

  • അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും

    അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും0

    ചേര്‍ത്തല: ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് ഇന്ന് (ജനുവരി 10-ന്) കൊടിയേറും. ഇന്നു വൈകുന്നേരം നാലിന് പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുനാള്‍ വിളംബര വെടിമുഴക്കം, 5.30ന് പതാക പ്രയാണം ബീച്ചില്‍ നി ന്നു ആരംഭിക്കും. 6.30ന് കൊടിയേറ്റ്. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കാര്‍മികത്വം

Latest Posts

Don’t want to skip an update or a post?