Follow Us On

20

January

2025

Monday

  • ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു

    ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു0

    പിറവം: മലങ്കര കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് ഏഫ്രം ഭദ്രാസനത്തിന്റെ ബിഷപ്പായി നിയമിതനായ ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനാരോഹണ ശുശ്രൂഷ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മെത്രാഭിഷേകത്തിനു മുന്നോടിയായാണ് റമ്പാന്‍ സ്ഥാനാരോഹണം. ഡോ. മത്തായി കടവിലിന്റെ മാതൃ ഇടവകയായ പൂതൃക്ക സെന്റ് ജയിംസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സഭയിലെ മറ്റു ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി ഡോ.മത്തായി കടവിലിനു ദൈവാലയാങ്കണത്തില്‍

  • പിശാചുക്കളുടെ പേടിസ്വപ്നമായ   ഭൂതോച്ഛാടകന്‍

    പിശാചുക്കളുടെ പേടിസ്വപ്നമായ ഭൂതോച്ഛാടകന്‍0

    സ്വന്തം ലേഖകന്‍ പൈശാചിക ബാധയുള്ളവര്‍ സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്‍അമോര്‍ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര്‍ വായുവില്‍ ഉയര്‍ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്‍ത്ത് പറഞ്ഞ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. പിശാചുബാധയുള്ളവര്‍ തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ചില സമയത്ത് അവരുടെ വായില്‍ നിന്ന് മെറ്റല്‍ കഷണങ്ങള്‍ പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള്‍ ഭയപ്പെടുന്നുണ്ടോ

  • കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു

    കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു0

    ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു. കത്തോലിക്ക വൈദികരുടെ മേല്‍നോട്ടത്തില്‍ ഭോപ്പാല്‍ ജില്ലയിലെ താരാസേവാനിയ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ‘ആഞ്ചല്‍’ ഹോസ്റ്റലിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും അതേതുടര്‍ന്ന് സ്ഥാപനത്തിന്റെ ഡയറക്ടറും മലയാളിയുമായ ഫാ. അനില്‍ മാത്യു സിഎംഐയെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ റിമാന്റിലാണ്. ഹോസ്റ്റലുമായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് സിഎംഐ ഭോപ്പാല്‍ സെന്റ് പോള്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ സിഎംഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 15

  • മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും

    മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ 20-ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറു പേരാണ് ഇതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ്  കത്തീഡ്രല്‍ പാരിഷ് ഹാളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ‘വരുന്നു ഞാന്‍ പിതാവേ നിന്‍ തിരുവുള്ളം നിറവേറ്റാന്‍’ എന്ന ഫാ. ജോസഫ് മനക്കില്‍ രചിച്ച് ജെറി അമല്‍ദേവ് ഈണം നല്‍കിയ ഗാനമാണ് പ്രവേശന ഗാനം. ‘കാല്‍വരിക്കുന്നിന്‍ നിഴലില്‍

  • നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

    നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം0

    ജയ്‌മോന്‍ കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച

  • ഉള്ളുരുക്കം

    ഉള്ളുരുക്കം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സോര്‍ബ ദ ഗ്രീക്ക്, കസന്‍ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്‌സിസ് സോര്‍ബയുടെ കഥയാണ്. മനുഷ്യന്‍ ഒരു കാട്ടുമൃഗമാണ് ബോസ് എന്നെപ്പോഴും ആവര്‍ത്തിക്കുന്ന കഥാപാത്രം. ചെകുത്താനും ദൈവവും ഓരോ വഴിക്ക് വിളിച്ച് എന്നെ നടുവേ കീറുന്നുവെന്ന് തിരിച്ചറിഞ്ഞവന്‍. പുസ്തകങ്ങളെല്ലാം കുട്ടിയിട്ട് തീയിടാന്‍ പറഞ്ഞവന്‍. ഈ പള്ളീലച്ചന്മാര്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടന്ന് ഉറക്കെപ്പറഞ്ഞവന്‍. അപ്പപ്പോള്‍ തോന്നുന്നതിലും ചെയ്യുന്നതിലും പൂര്‍ണമായി മുഴുകുന്നവന്‍ സോര്‍ബ. അവന്‍ സംവദിക്കുന്നതത്രയും ബുദ്ധചിത്തം പേറുന്ന എഴുത്തുകാരനോടാണ്. ഓരോ മനുഷ്യ ജീവന്റെയും

  • സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

    സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു0

    കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ 32-ാമത് സിനഡു സമ്മേളനം ആരംഭിച്ചു. സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണക്കട്ടേയെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡു സമ്മേളനത്തിനുള്ളത്.  12 വര്‍ഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ

  • മദര്‍ എലീശ്വായുടെ ധന്യപദവി; കൃതജ്ഞതാ ദിവ്യബലിയര്‍പ്പണം നടത്തി

    മദര്‍ എലീശ്വായുടെ ധന്യപദവി; കൃതജ്ഞതാ ദിവ്യബലിയര്‍പ്പണം നടത്തി0

    കൊച്ചി: ഭാരതത്തിലെ ആദ്യ കര്‍മലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദര്‍ എലീശ്വായുടെ ഓര്‍മകളെ പ്രാര്‍ത്ഥനകളാക്കി മദര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോണ്‍വെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലില്‍ നടത്തിയ കൃതജ്ഞതാ ബലിയര്‍പ്പണത്തിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത  ഡോ. ജോസഫ് കളത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ധന്യയായ മദര്‍ എലീശ്വായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള നൊവേന പ്രാര്‍ത്ഥന ഝാന്‍സി രൂപതയുടെ മെത്രാന്‍ ഡോ. പീറ്റര്‍ പറപ്പിള്ളി  നിര്‍വഹിച്ചു. ധന്യയായ മദര്‍ എലീശ്വായുടെ പുണ്യചിത്രത്തിന്റെ അനാച്ഛാദന കര്‍മ്മം തിരുവനന്തപുരം

Latest Posts

Don’t want to skip an update or a post?