Follow Us On

28

August

2025

Thursday

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര്‍ 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര്‍ ലെസ്റ്റ്, സിംഗപ്പൂര്‍ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്‍ശിക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര്‍ 3 മുതല്‍ ആറുവരെ പാപ്പ സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില്‍ 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്.

  • ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം

    ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം0

    ചങ്ങനാശേരി: ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് ഡോ. ജോബിന്‍ എസ് കൊട്ടാരം. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് ‘മെറക്കി 2024 ‘ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള്‍ തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ക്രിയാത്മകമായും, സന്തോ ഷത്തോടുകൂടിയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും ഡോ. ജോബിന്‍ കൂട്ടിച്ചേര്‍ത്തു. സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ്

  • സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍  സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിര്‍ക്കാനും നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും  വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്നും ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ്

  • കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം

    കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം0

    പുല്‍പ്പള്ളി: കനത്തമഴയും പ്രകൃതി ദുരന്തങ്ങളും മൂലം തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വയനാട് ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം കരുപിടിപ്പിക്കാന്‍ ജീവനോപാധികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളെയും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എകെസിസി മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടു

  • സീറോമലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു

    സീറോമലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു. സിനഡല്‍ ട്രൈബൂണല്‍ പ്രസിഡന്റായി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനെയും ജഡ്ജിമാരായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെയും സിനഡ് തിരഞ്ഞെടുത്തു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിനെയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

  • വയനാട് ഉരുള്‍പൊട്ടല്‍: സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു

    വയനാട് ഉരുള്‍പൊട്ടല്‍: സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു0

    പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളെയും പുല്‍പള്ളി ഓഫ് റോഡേഴ്സിനെയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുവത്തുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയറക്ടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി

  • ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം

    ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം0

    മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണവും ‘ജീവധാര 2024’ എന്ന പേരില്‍ രക്തദാന ക്യാമ്പും നടത്തി. വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തിയും കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തും സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കര ക്കാനയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീജ മെറിന്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി,

  • ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം  വിരമിച്ചു

    ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചു0

    കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പെരുന്തോട്ടം  മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചു. 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂര്‍ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി 1948 ജൂലൈ 5 ന് ജനിച്ചു. 1974 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തില്‍ ചങ്ങനാശേരി സഹായമെത്രാനായി. 2007മാര്‍ച്ച് 19 മുതല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി

Latest Posts

Don’t want to skip an update or a post?