Follow Us On

29

August

2025

Friday

  • വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം; പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണം: കോട്ടപ്പുറം രൂപത

    വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം; പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണം: കോട്ടപ്പുറം രൂപത0

    കോട്ടപ്പുറം: വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്‍ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം – കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും നീതിലഭ്യമാ ക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്‌സ് ഹൗസില്‍ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു . കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദിക മന്ദിരവും സിമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടഞ്ഞു വയ്ക്കപ്പെടുന്നതില്‍ യോഗം ആശങ്ക അറിയിച്ചു. പ്രധാനമായും

  • സി. അഭയ കേസിന്റെ സഹന പുത്രി! സി. സെഫിയുടെ അമ്മയുടെ അന്ത്യ നിമിഷങ്ങള്‍..

    സി. അഭയ കേസിന്റെ സഹന പുത്രി! സി. സെഫിയുടെ അമ്മയുടെ അന്ത്യ നിമിഷങ്ങള്‍..0

    കടലോളം കണ്ണീരേറ്റെടുത്ത അമ്മ.. അമ്മയെക്കുറിച്ച് ശ്രീ. ബിനു ജോണ്‍ ഡിക്രൂസ് എഴുതിയ ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ അവധിക്കാലത്താണ് അവസാനമായി ഈ  അമ്മച്ചിയെ കണ്ടത് . മെലിഞ്ഞു ചുളിഞ്ഞ കരങ്ങളില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു , ജപമാലമണികളുടെ സ്പന്ദനമുള്ള കൈകള്‍ വീണ്ടും വീണ്ടും  മുറുക്കെ പിടിച്ചു .   ശാരീരിക മാനസിക വേദനകള്‍ പങ്കുവെച്ചു  . അമ്മച്ചിയോട് കണ്ണുകള്‍ അടച്ചു  മകളെ കുറിച്ചു ഒന്നു ചിന്തിച്ചേ  എന്നു ഞാന്‍ പറഞ്ഞു , അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി

  • ‘സമര്‍പ്പിതന്‍’ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

    ‘സമര്‍പ്പിതന്‍’ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു0

    കോട്ടയം: ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക ‘സമര്‍പ്പിതന്‍2024’ അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥമായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങള്‍ ലഭിക്കാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. വ്യക്തികള്‍ക്കു സ്വയമോ മറ്റുള്ള വര്‍ക്കോ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും അകാലത്തില്‍ വേര്‍പി രിയുകയും ചെയ്ത ഫാ. റോയി മുളകുപാടം എംസിബിഎസിന്റെ ഓര്‍മയ്ക്കായി കടുവാക്കുളം ലിറ്റില്‍ ഫഌര്‍

  • വേളാങ്കണ്ണി തിരുനാള്‍

    വേളാങ്കണ്ണി തിരുനാള്‍0

    വേളാങ്കണ്ണി: വേളാങ്കണ്ണി ആരോഗ്യമാതാ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് ഇന്ന് (ഓഗസ്റ്റ് 29) കൊടിയേറും. വൈകുന്നേരം 5.45ന് തഞ്ചാവൂര്‍ ബിഷപ് ഡോ. സഹായരാജ് കൊടിയേറ്റം നിര്‍വഹിക്കും. സെപ്റ്റംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍. എല്ലാ ദിവസങ്ങളിലും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ആറിന് ബിഷപ് ഡോ. സഹായരാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.

  • രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും

    രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും0

    കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി  ‘ജീവാധാര 2024’  എന്ന പേരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെയും രക്തദാന ക്യാമ്പിന്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം  എംഎംടി  ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ അസിസ്റ്റന്റ് ഡയക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ വൈസ് ഡയക്ടര്‍ സിസ്റ്റര്‍ റിറ്റാ മരിയ എഫ്‌സിസി, സംസ്ഥാന സമിതി അംഗം

  • ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണവുമായി മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതി

    ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണവുമായി മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതി0

    ഇടുക്കി: ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ

  • വയനാടിന് സഹായവുമായി തിരുവല്ല അതിരൂപത അല്‍മായ സംഘടന

    വയനാടിന് സഹായവുമായി തിരുവല്ല അതിരൂപത അല്‍മായ സംഘടന0

    വയനാടിനെ ഹൃദയത്തോട് ചേര്‍ത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപത അല്‍മായ സംഘടനയും. MCA (മലങ്കര കാതലിക് അസോസിയേഷന്‍) തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ മേഖല സമതികള്‍ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച 12 ലക്ഷം രൂപ അതിരൂപത, മേഖല നേതാക്കന്‍മാരുടെയും, വൈദീക ഉപദേഷ്ടാക്കളുടെയും സാന്നിധ്യത്തില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനിയ്ക്ക് കൈമാറി.

  • ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.

    ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.0

    2020 ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന്  പാപ്പാ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നും, തന്റെ പ്രാര്‍ത്ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. സ്‌ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തികളെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന്

Latest Posts

Don’t want to skip an update or a post?