സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവര്‍ഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓര്‍ത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ്
കൊച്ചി: ഒക്ടോബര്‍ 27-ാം തീയതി ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇസ്രയേല്‍-പലസ്തീന് യുദ്ധത്തിന്റെ സാഹചര്യത്തില്‍ 27-ന് ലോക സമാധാന ത്തിനുവേണ്ടി ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണ മെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഒരു യുദ്ധവും ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തില്‍
രഞ്ജിത്ത് ലോറന്‍സ് 20 വയസുള്ള വൃദ്ധരെയും 80 വയസുള്ള ചെറുപ്പക്കാരെയും കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ഡോ. സുകുമാര്‍ അഴീക്കോടാണ്. പാലാ രൂപതയുടെ എമരിറ്റസ് മെത്രാനായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഈ മാനദണ്ഡമനുസരിച്ച് ചെറുപ്പക്കാരനാണ്. കാരണം 97-ാം വയസിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രൂപതക്കും സഭയ്ക്കും സമൂഹത്തിനും സാധ്യമായ എല്ലാ സഹായങ്ങളും നല്കി അദ്ദേഹം ജീവിതം സാര്‍ത്ഥകമായി മാറ്റുന്നു. മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ സാന്നിധ്യവും സാമീപ്യവും രൂപതക്കും സഭക്കും നല്കുന്ന പ്രോത്സാഹനം ചെറുതല്ല. മൂന്ന് പതിറ്റാണ്ടോളം
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.
മൊബൈല്‍ ഫോണൊക്കെ സജീവമാകുന്നതിനു മുന്‍പ്, ഏതാണ്ട് രണ്ടായിരത്തിന്റെ നാളുകള്‍. ആകെ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് അടുത്തുള്ള മൂന്ന് വീടുകളില്‍. ആറക്കത്തില്‍ ആ പ്രദേശത്തിന്റെ കോഡൊക്കെ കൂട്ടി ഒരു വിളിയുണ്ട്. ഇന്നും ഓര്‍മയിലുണ്ട് ആ ഫോണ്‍ വിളികള്‍. ഫോണ്‍ വിളികള്‍ വളരെ വിരളമായിരുന്നു എല്ലാവര്ക്കും. ദൂരെയുള്ളവരെ കേള്‍ക്കാനും അന്വേഷിക്കാനും മാത്രം. റോഡരികിലും അടുക്കളയുടെ പിന്നാമ്പുറങ്ങളിലും കവലകളിലും വര്‍ത്തമാനങ്ങളുടെ ഒഴുക്ക് തുടര്‍ന്നു. ആ വര്‍ത്തമാനങ്ങള്‍ നഷ്ടമായത് നമ്മള് കേള്‍ക്കാന്‍ മറന്നു തുടങ്ങിയപ്പോഴാണ്. മാറവിയെന്നാല്‍ നല്ല ഒന്നാന്തരം മറവി. കാലം മൊബൈലിലേക്ക്
പ്ലാത്തോട്ടം മാത്യു രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വിദൂരദേശത്ത് ഭാഷയും സംസ്കാരവുമെല്ലാം വ്യത്യസ്തമായ ജനങ്ങളുടെയിടയില്‍ സുവിശേഷം ജീവിച്ചും പ്രഘോഷിച്ചുമുള്ള ആത്മീയ ശുശ്രൂഷയിലാണ് ആര്‍ച്ചുബിഷപ് ഡോ. അലക്സ് തോമസ് കാളിയാനി. കോട്ടയം ജില്ലയിലെ വള്ളിച്ചിറ സ്വദേശിയായ പിതാവ് സിംബാവേയിലെ ബുലവായോ അതിരൂപതയുടെ അധ്യക്ഷനാണ്. വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ആധുനികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തവരാണ് ആഫ്രിക്കയിലെ പല ജനസമൂഹങ്ങളും. പക്ഷേ അവരുടെ സാമൂഹ്യബന്ധങ്ങളും കൂട്ടായ്മയും മഹത്തരമാണ്. ആദിമ സഭയിലെ കൂട്ടായ്മയും പങ്കുവയ്ക്കലും അനുസ്മരിപ്പിക്കുന്നതാണ് അവരുടെ ജീവിതം. വിശ്വാസികള്‍ ആഴത്തിലുള്ള ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം, വലിയ
നമ്മെ സ്നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി
കൃഷിയും കാര്‍ഷിക വൃത്തിയും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടില്‍ കൃഷിയെ നെഞ്ചോടുചേര്‍ത്തു കൃഷി വിജയമാണെന്ന് സ്വന്തം പ്രയത്നത്തിലൂടെ തെളിയിച്ച യുവകര്‍ഷകനാണ് വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയിലെ കവളക്കാട്ട് റോയി ആന്റണി. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് (2 ലക്ഷം രൂപയുള്‍പ്പെടെ) നേടുകയും ചെയ്തു റോയി ആന്റണി. അദ്ധ്വാനിക്കാനുള്ള മനസും നൂതന കാഴ്ചപ്പാടുകളും ഉണ്ടായാല്‍ കൃഷി ആരെയും കൈവെടിയില്ലെന്ന് ഈ യുവകര്ഷകന് നമുക്ക് കാട്ടി തരുന്നു. നൂതനങ്ങളായ കൃഷിരീതികളവലംബിച്ചും
Don’t want to skip an update or a post?