Follow Us On

29

August

2025

Friday

  • ആരാധനക്രമ്രത്തില്‍ വ്യക്തിവാദങ്ങളും ഭിന്നിപ്പുകളുമില്ല, പാപ്പാ ഫ്രാന്‍സിസ്

    ആരാധനക്രമ്രത്തില്‍ വ്യക്തിവാദങ്ങളും ഭിന്നിപ്പുകളുമില്ല, പാപ്പാ ഫ്രാന്‍സിസ്0

    ക്രിസ്തു പരിശുദ്ധാത്മാവില്‍, പിതാവിനോടു നടത്തുന്ന പ്രാര്‍ത്ഥനയിലുള്ള പങ്കുചേരലാണ് ആരാധനക്രമ പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. ആരാധനക്രമ പ്രാര്‍ത്ഥന, ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സ്‌നേഹനിര്‍ഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയില്‍ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിന്റെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അതില്‍ വ്യക്തിപരമായ വാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും ്സ്ഥാനമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറ്റലിയിലെ മോദെനനൊണാന്തൊള (Modena-Nonantola) അതിരൂപതയില്‍ വച്ച് നടത്തപ്പെടുന്ന എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്,

  • കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും

    കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും0

    കാഞ്ഞിരപ്പള്ളി:  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവി ത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.  31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും.  തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന,   ലദീഞ്ഞ്,   നൊവേന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍  രാവിലെ അഞ്ചിനും  6.30 നും 8. 15  നും

  • പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം

    പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം0

    പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും  ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുവാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമായ മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ സംയുക്ത കര്‍ഷക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരട് പട്ടികയില്‍ ജില്ലയിലെ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് കര്‍ഷക സംഘട നകളുടെ പങ്കാളിത്തത്തോടെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി

  • യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്

    യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്0

    പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.  യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി

  • സീറോമലബാര്‍ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു

    സീറോമലബാര്‍ സഭ പുതിയ സ്ഥിരം സിനഡിനെ തിരഞ്ഞെടുത്തു0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് എന്നിവരാണ് പെര്‍മനെന്റ് സിനഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തില്‍ പകരക്കാരായി  ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോതമംഗലം

  • മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

    മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്0

    ജബല്‍പൂര്‍: ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പോലീസിന്റെ നടപടികള്‍. അമിതമായി സ്‌കൂള്‍ ഫീസ് വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ്  പോലീസ് വൈദികരെ ജയിലിലടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.  പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ക്യാഷ് റിവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ജബല്‍പൂര്‍ രൂപത വികാരി

  • ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    കീവ്/ഉക്രെയ്ന്‍: റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ നിരോധിച്ച ഉക്രെയ്ന്‍ ഗവണ്‍മെന്റിന്റെ നടപടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌ന്റെ മണ്ണില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഉക്രെയ്ന്‍ ഗവണ്‍മെന്റ് പാസാക്കിയയത്. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും തിന്മ പ്രവര്‍ത്തിക്കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആരെങ്കിലും സ്വന്തം രാജ്യത്തിനെതിരായി തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ കുറ്റക്കാരനാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ്  ആ തിന്മ പ്രവര്‍ത്തിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ട്

  • റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ആദരം

    റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ആദരം0

    ചാലക്കുടി: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സ്വീകരണം നല്‍കി.  ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍, ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാണ്ടോ, ഫാ. ജോണ്‍ കണ്ടത്തിക്കര, ഫാ. പോള്‍ പുതുവ, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ബിഷപ്

Latest Posts

Don’t want to skip an update or a post?