Follow Us On

19

January

2025

Sunday

  • കാണ്ടമാല്‍    സുവിശേഷം

    കാണ്ടമാല്‍ സുവിശേഷം0

    ആന്റോ അക്കര ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും

  • പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് വീടൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

    പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് വീടൊരുക്കി കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കര്‍മ്മ പരിപാടിയായ റെയിന്‍ബോ പദ്ധതിയില്‍ പാലപ്രയില്‍ നിര്‍മ്മിച്ച മൂന്ന് ഭവനങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട് പങ്കുവയ്ക്കലാവശ്യപ്പെടുന്നുവെന്നും വേദനിക്കുന്ന സഹോദരന് നേര്‍ക്ക് കണ്ണുതുറക്കുവാനും കൈയയച്ച് നല്‍കുവാനും നമ്മെ നിര്‍ബന്ധിക്കുന്നുവെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ഭൂനിധി പദ്ധതിയിലേക്ക് വിന്‍സ് നടക്കല്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പാലപ്രയിലെ മൂന്നു ഭവനങ്ങള്‍ നിര്‍മ്മിച്ചത്. പ്രളയബാധിതര്‍ക്കായി റെയിന്‍ബോ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 45 ഭവനങ്ങളില്‍ 41 ഭവനങ്ങളും നല്‍കിക്കഴിഞ്ഞു.  പ്രളയത്തില്‍ ഭൂരഹിതരായവര്‍ക്ക്

  • ‘ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് ‘  17-ന് തിയറ്ററുകളില്‍

    ‘ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് ‘ 17-ന് തിയറ്ററുകളില്‍0

    തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന സിനിമ നവംബര്‍ 17-ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍ ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ പ്രിവ്യു ഷോ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം, മോണ്‍. യൂജിന്‍

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം0

    കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപതാ വൈദിക സമിതി. റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപോക്കിലും വൈദിക സമിതി  പ്രതിഷേധിച്ചു. ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി സര്‍ക്കാറിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ വിവിധ വകുപ്പുകളില്‍ നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചുവെങ്കിലും നടപടികള്‍

  • ശ്രീലങ്കയിൽ ജനാധിപത്യം അപകടാവസ്ഥയിൽ, കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്

    ശ്രീലങ്കയിൽ ജനാധിപത്യം അപകടാവസ്ഥയിൽ, കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്0

    വത്തിക്കാൻ സിറ്റി: വളരെ മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയിൽ സഭ ജനങ്ങളുടെ പക്ഷം ചേർന്ന് വിശ്വാസത്തോടുകൂടി പൊതുനന്മോന്മുഖമായി പ്രവർത്തിക്കുകയും സുവിശേഷ സത്യത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് കൊളൊംബൊ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പറഞ്ഞു.ആദ് ലിമിന സന്ദർശത്തിന് വത്തിക്കാനിലെത്തിയ കർദിനാൾ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് കർദ്ദിനാൾ മാർക്കം രഞ്ജിത്ത് വെളിപ്പെടുത്തി.ഭരണനേതൃത്വം വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടിഞ്ഞാണിടാൻ ശ്രമിക്കുകയാണെന്നും അധികാരം നിലനിർത്തുന്നതിന് പരസ്പരം സഹായിക്കുകയാണെന്നും

  • സംഘർഷങ്ങൾക്കിടയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കപ്പെടുന്നു: ജെറുസലേം കർദിനാൾ

    സംഘർഷങ്ങൾക്കിടയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കപ്പെടുന്നു: ജെറുസലേം കർദിനാൾ0

    വത്തിക്കാൻ സിറ്റി: വിശുദ്ധ നാട്ടിലും, പ്രത്യേകമായി ഗാസയിലും നിലനിൽക്കുന്ന സങ്കടകരമായ അവസ്ഥകൾ പങ്കുവച്ചുകൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബാല്ല ഇറ്റലിയിലെ മെത്രാൻമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസിയിൽ വച്ചായിരുന്നു മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനം. ഇസ്രയേലിലും,പലസ്തീനിലും തുടരുന്ന സാഹചര്യത്തെ, നാടകീയമായ അവസ്ഥയെന്നാണ് വിശേഷിപ്പിച്ച കർദിനാൾ, ഗാസയിൽ മാത്രം കൊല്ലപ്പെട്ട പതിനൊന്നായിരത്തോളം പേരിൽ നാലായിരത്തോളം പേർ പ്രായപൂർത്തിയാകാത്തവരാണെന്നത് സങ്കടകരമാണെന്ന് പറഞ്ഞു.ഓർത്തഡോക്സ്‌, കത്തോലിക്കാ സഭകളുടെ ഇടവക

  • യുദ്ധത്തിനിടയിലും സുഡാനിൽ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു

    യുദ്ധത്തിനിടയിലും സുഡാനിൽ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു0

    ഖാർത്തും: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്യപ്പെടേണ്ടിവന്ന അഞ്ചു ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മാതൃകാപരമായി മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്. ഇന്നലത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥയെക്കുറിച്ചു ഫ്രാൻസിസ് പാപ്പാ വീണ്ടും സൂചിപ്പിച്ചിരുന്നു. ‘ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്’ എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച

  • പീഡിത ക്രൈസ്തവർക്കായി സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും

    പീഡിത ക്രൈസ്തവർക്കായി സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും0

    വത്തിക്കാൻ സിറ്റി : പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികളുമായി ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന ‘ഹംഗറിഹെൽപ്സ്‌ ‘എന്ന സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇക്കാര്യം വ്യക്തമാക്കിയത് . വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ളവരുമായി ചർച്ച നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും പ്രകടിപ്പിക്കുന്ന പ്രതിബന്ധത കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്നവരിൽ ഏറ്റവും കൂടുതൽ

Latest Posts

Don’t want to skip an update or a post?