സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
ജെറുസലേം: ജെറുസലേമിലെ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ സംയുക്ത ക്രൈസ്തവ സഭാ നേതാക്കൾ രംഗത്ത്. ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ‘പഴയ ജെറുസലേം’ പ്രദേശം അർമേനിയൻ ക്വാർട്ടർ എന്നാണറിയപ്പെടുന്നത്. ഓട്ടോമൻ തുർക്കികളാണ് ഈ അതിർത്തി നിശ്ചയിച്ചു നൽകിയത്. അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണിപ്പോൾ വിവാദമായിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി പാട്ടത്തിന് നൽകാമെന്നുള്ള കരാറിൽ ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ ഒപ്പുവെച്ചിരുന്നു. അതെ
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്ക് മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള അമല ഷിന്റോ 23-ാമത് ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65, 000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. അധ്യാപികയാണ് അമല ഷിന്റോ. നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിര-ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി
കൊച്ചി: വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ചില വിഭാഗങ്ങള്‍ ഇരകളായി മാറുന്ന സാഹചര്യം വേദനാജനകമാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍
രഞ്ജിത്ത് ലോറന്‍സ് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ (കേരള ജനസംഖ്യയുടെ 10 ശതമാനത്തോളം) ഇന്ന് കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചതെന്ന് ദീപികയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഇതര സംസ്ഥാന
ഗാസയിലെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതുകൊണ്ടോ, മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍കൊണ്ടോ എന്തോ, മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ചര്‍ച്ചയാകാതെ പോയ റിപ്പോര്‍ട്ടാണ് ലോകമെമ്പാടും 20 കോടിയിലധികം ക്രൈസ്തവര്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐസിസി) എന്ന സന്നദ്ധ സംഘടന പുറപ്പെടുവിച്ച ‘പെര്‍സിക്ക്യൂട്ടേഴ്‌സ് ഓഫ് ദി ഇയര്‍ 2023’ റിപ്പോര്‍ട്ട്. സാധരണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പീഡനത്തിനിരയാകുന്നവരെക്കാളുപരി ക്രൈസ്തവരെ പീഡിപ്പിക്കുന്ന പ്രധാന ആശയസംഹിതകളെയും, രാജ്യങ്ങളെയും, സംഘടനകളെയും, വ്യക്തികളൈയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് ഇന്ന് ലോകത്ത് ഏറ്റവുമധികം പീഡനങ്ങളിലൂടെ കടന്നുപോകുന്ന
വത്തിക്കാൻ സിറ്റി:മരുഭൂമി താണ്ടുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട കാമറൂൺ സ്വദേശി എംബെൻഗ് നിംബിലോ ക്രെപിനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ‘പാറ്റോ’ എന്ന വിളിപ്പേരിൽ ഇറ്റാലിയൻ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ക്രെപിൻ, കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിച്ചു.2016 ൽ ലിബിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റിലയെ കണ്ടുമുട്ടി. വിവാഹിതരായ അവർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില
പത്തനംതിട്ട: മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്റെ 107-ാം സമ്മേളനം 2024 ജനുവരി 19 മുതല്‍ 25 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. കണ്‍വന്‍ഷന്റെ ആലോചനായോഗം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ചേര്‍ന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന് ഡോ. എബ്രഹാം മാര്‍ സെറാഫിം (രക്ഷാധികാരി), കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പ (ഉപ രക്ഷാധികാരി), ഫാ. ടൈറ്റസ് ജോര്‍ജ് (കോ-ഓര്‍ഡിനേറ്റര്‍), ഫാ. ഗബ്രിയേല്‍ ജോസഫ്
Don’t want to skip an update or a post?