വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 17, 2025
കോതമംഗലം: പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായി മാറണമെന്ന് മാതൃവേദി ഗ്ലോബല്‍ ഡെലഗേറ്റ് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോതമംഗലം രൂപത പാസ്റ്ററല്‍ സെന്ററായ നെസ്റ്റില്‍ നടന്ന സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം തരുന്ന മക്കളെ വിശുദ്ധിയോടെയും കരുതലോടെയും വളര്‍ത്തുവാന്‍ അമ്മമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അമ്മമാര്‍ സഭയിലും സമൂഹത്തിലും രാഷ്ട്രീയ ത്തിലും മുഖ്യധാരയിലേക്ക് വരണമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. 20 രൂപതകളില്‍ നിന്നായി ഇരുന്നൂറോളം അമ്മമാര്‍ പങ്കെടുത്ത സമ്മേളനത്തില്‍
ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പ മംഗോളിയയിൽ നടത്തിയ അപ്പസ്തോലിക പര്യടനം രാജ്യത്തെ കൂടുതൽ ജനാധിപത്യത്തിലേക്കും ദൈവത്തെ അറിയാനുള്ള സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്ന് മംഗോളിയയിലെ സുവിശേഷീകരണ രംഗത്ത് സജീവമായ ഡോ. അമർസൈഖാൻ ബസാർ. രാജ്യത്തെ ‘സുവിശേഷ ദാരിദ്ര്യം’ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന ‘ആക്സിലറേറ്റിംഗ് എൻഡിങ് ഗോസ്പൽ പോവെർട്ടി’ എന്ന സുവിശേഷവത്ക്കരണ പദ്ധതിയുടെ ഡയറക്ടർകൂടിയാണ് ഡോ. അമർസൈഖാൻ. പാപ്പയുടെ സന്ദർശനത്തിന്റെ നല്ലഫലങ്ങളെക്കുറിച്ചുള്ള ചോദ്യതോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷമായി മംഗോളിയൻ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന ഡോ. ബസാർ, സ്വന്തമായൊരു ഡെന്റൽ
പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ (September 2023) Android, iOS ഫോണുകള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നു. ഫീച്ചറുകള്‍: Whatsapp, Facebook, Twitter തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം. വാക്യങ്ങള്‍ Bookmark ചെയ്യുവാനും ചീലേ കള്‍ സൂക്ഷിക്കുവാനുമുള്ള ഓപ്ഷന്. സെര്‍ച്ച് ഓപ്ഷന് സുവിശേഷപ്പെട്ടി ലാറ്റിന്‍, സിറോ മലങ്കര, സിറോ മലബാര്‍ റീത്തുകളിലെ അനുദിന വായനകള്‍ Dark Mode പൂര്‍ണ്ണമായും offline ആയതിന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമില്ല. താഴെ കാണുന്ന link ല്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പനാജി: മതാന്തരസംവാദവുമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലേണ്ട സമയമിതാണെന്ന തിരിച്ചറിവോടെ ഗോവയിലെ പിലാര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ സമാപിച്ചു. ബേസിക്സ് ഓഫ് ഇന്റര്‍റിലീജിയസ് ഡയലോഗ് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഗോവയിലെ പിലാറില്‍ നടന്ന സെമിനാറില്‍ 40 ഇടവകകളില്‍ നിന്നായി 80 പ്രതിനിധികള്‍ പങ്കെടുത്തു. ഓരോ ഇടവകകളിലും മതാന്തരസംവാദത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും അന്യമതസ്ഥരുമായി ഇടപഴകുന്നതിന് അവസരമൊരുക്കുവാനും സെമിനാറില്‍ തീരുമാനമെടുത്തു. ആര്‍ച്ച് ഡയസസ് ഓഫ് ഗോവ അപ്പസ്തലേറ്റ് ഓഫ് ഇന്റര്‍ റിലീജിയസ് ഡയലോഗും സൊസൈറ്റി ഓഫ് പിലാര്സ്
കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കൊല്‍ക്കത്തയില്‍ മദറിന്റെ 113-മത് ജന്മദിനം ആഘോഷിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്തയിലെ ഹൗസിലായിരുന്നു അനുസ്മരണചടങ്ങ് സംഘടിപ്പിത്. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ ദിവ്യബലിയര്‍പ്പിച്ച് മദര്‍ തെരേസയുടെ ഓര്‍മകള്‍ അനുസ്മരിച്ചു. ദൈവപരിപാലനയിലുള്ള മദറിന്റെ അമൂല്യമായ ആശ്രയത്തെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസ ജീവന്റെ ഉറവിടമായ യേശുവിലേക്ക് നോക്കിക്കൊണ്ട് തന്റെ ജീവിതം പരിപൂര്‍ണമായും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. പാവപ്പെട്ടവരില്‍ യേശുവിനെ ദര്‍ശിച്ചുകൊണ്ട്, ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിസംഭരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. മാത്രമല്ല,
പോളിയോയും അനാഥത്വവും ഉയർത്തിയ വെല്ലുവിളികളെ വിശുദ്ധ മദർ തെരേസയുടെ കരംപിടിച്ച് തോൽപ്പിച്ച് പൈലറ്റ് ലൈസൻസ് നേടിയ ഗൗതമിനെ പരിചയപ്പെടാം, അഗതികളുടെ അമ്മയുടെ തിരുനാൾ ദിനത്തിൽ. “അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അമ്മ അങ്ങനെയൊരു കടുംകൈ ചെയ്തത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിശുദ്ധ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രു
ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്ത്തപ്പെടുമ്പോള് ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ
ഹോണ്ടുറാസ്: പൊതുവിദ്യാലയങ്ങളിൽ ലിംഗഭേദത്തെ നിഷേധിക്കുന്ന വിവാദ വിദ്യാഭ്യാസ നയം വീറ്റോ ചെയ്ത് ഹോണ്ടുറാസ് പ്രസിഡന്റ് സിയോമറ കാസ്ട്രോ. കുട്ടികൾ സ്കൂളിലെത്തുന്ന ആദ്യ ദിനം മുതൽ, അവരുടെ സ്വാഭാവിക ലൈംഗികത അപ്രസക്തമാണെന്നും അവർക്ക് ഇഷ്ടമുള്ളതുപോലെ സ്വയം തിരിച്ചറിയാൻ കഴിയണമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നതുമായിരുന്നു പുതിയ നിയമം ആവശ്യപ്പെട്ടിരുന്നത്. അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്റർനാഷണൽ അബോർഷൻ യൂണിയനും ലൈംഗികതയുടെ വികലമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്ന സംഘടനകളും മുന്നോട്ടുവെച്ച പ്രസ്തുത നിയമം റദ്ദാക്കപ്പെട്ടതിൽ ഇതിനെതിരെ തുടക്കം മുതൽ സംഘടിക്കുകയും സമരമുഖത്ത് സജീവമാകുകയും ചെയ്ത
Don’t want to skip an update or a post?