ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന് ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു. 1923 ജൂണ്‍ 13-ന് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്മണനായ മഹാദേവ അയ്യരുടെ ചെറുമകനായ
മിസ്ട്രസ്ബി എന്ന പേരില്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്യുന്ന മുന്‍ പോണ് അഭിനേത്രി തന്റെ പാപകരമായ ജീവിതം ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ അംഗമായി. എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് തന്റെ മാനസാന്തരത്തെക്കുറിച്ചും വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ബ്രീ സോള്‍സ്റ്റാന്‍ഡ് എന്ന ‘മിസ്ട്രസ്ബി’ ലോകത്തെ അറിയിച്ചത്. ”ഞാന്‍ അടുത്തിടെ റോമും അസീസിയും സന്ദര്‍ശിച്ചു. ആ രണ്ട് നഗരങ്ങളിലും വച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ എന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞു. എന്റെ നിരവധിയായ പാപങ്ങളും സമ്പാദ്യവും, വ്യര്‍ത്ഥമായ സ്വയംസ്നേഹവും
വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു. എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു.
മനാഗ്വ: നിക്കരാഗ്വയില്‍ 11 ക്രൈസ്തവ നേതാക്കള്‍ക്ക് 12 മുതല്‍ 15 വര്‍ഷം വരെ തടവും 88 കോടി ഡോളര്‍ പിഴയും വിധിച്ചു. ഈ ക്രൈസ്തവ നേതാക്കള്‍ സംഘടിപ്പിച്ച പൊതു ആരാധനാ സമ്മേളനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളാണ് വിധിയില്‍ ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നതെങ്കിലും, ഇവരുടെ സ്വാധീനം വര്‍ധിച്ചു വരുന്നത് നിക്കാരഗ്വയിലെ ഏകാധിപത്യ ഭരണകൂടത്തിന് ഭീഷണിയാണെന്ന തോന്നലാണ് അന്യായമായ ഇവരുടെ അറസ്റ്റിലേക്കും ശിക്ഷാവിധിയിലേക്കും നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘മൗണ്ടന്‍ ഗേറ്റ്വേ’ എന്ന പേരിലുള്ള പ്രോട്ടസ്റ്റന്റ് കൂട്ടായ്മയിലെ അംഗങ്ങളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമാളുകളും.
തീവ്രവാദത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കാന്‍ മടിച്ച് അതിനെ താലോലിക്കുന്നവരാണ് ഇന്നിന്റെ ദുരന്തം: The Kerala Story എന്ന സിനിമയുടെ പേരില്‍ ഇടുക്കി രൂപതയെ വിമര്‍ശിക്കുന്നവരോട് ഒന്ന് മാത്രമെ പറയാനുള്ളു. തീവ്രവാദത്തെ തീവ്രവാദം എന്ന് വിളിക്കാന്‍ ഭയപ്പെടുന്നവരും കാര്യലാഭത്തിന് വേണ്ടി മൗനം പാലിക്കുന്നവരും ഒഴികെ ബാക്കി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് The Kerala Story എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സിനിമ… ഈ ടൈറ്റിലിനോട് എനിക്ക് ചെറിയ വിയോജിപ്പ് ഉണ്ടെങ്കിലും സിനിമയുടെ കണ്ടന്റ് വച്ച് നോക്കുമ്പോള്‍ ഇന്ന് ലോകത്തെ മുഴുവന്‍
നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി. വ്യാഴാഴ്ച അവള് രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള് വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള് അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം
കൊച്ചി: സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകുമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണ് എന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞത യും മുതലെടുത്തുകൊണ്ട് ചില തല്പരകക്ഷികള് നടത്തിവരുന്ന ഗൂഢനീക്കങ്ങള്‍ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. . സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഭരണ
വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍ കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള് മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന
Don’t want to skip an update or a post?