Follow Us On

06

August

2025

Wednesday

  • മാവേലിക്കര ഭദ്രാസന ബൈബിള്‍ കണ്‍വന്‍ഷന്‍

    മാവേലിക്കര ഭദ്രാസന ബൈബിള്‍ കണ്‍വന്‍ഷന്‍0

    മാവേലിക്കര: പതിമൂന്നാമത് മാവേലിക്കര ഭദ്രാസന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 13 മുതല്‍ 16 വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. 13-ന് വൈകുന്നേരം 5.30-ന് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്നു. പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മലങ്കര കത്തോലിക്കാ സഭ കൂരിയ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, മാര്‍ത്താണ്ഡം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. വിന്‍സന്റ് മാര്‍ പൗലോസ് എന്നിവര്‍ 13, 14, 15 തിയതികളില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 16 ശനിയാഴ്ച

  • മലബാറിന്റെ അഭിമാനമായി വിമല്‍ ജ്യോതി  എഞ്ചിനീയറിങ്ങ് കോളജ്‌

    മലബാറിന്റെ അഭിമാനമായി വിമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ്‌0

    കണ്ണൂര്‍: മലയോര ഹൈവേയുടെ ഓരത്ത് ചെമ്പേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന വിമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളജ്, മലബാറിന്റെ അഭിമാനസ്ഥാപനമാണ്. രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനമികവിലൂടെ കേരളത്തിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമായി വിമല്‍ജ്യോതി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഓട്ടോണമസ് പദവി കൂടി ലഭിച്ചതോടെ പ്രവര്‍ത്തനമികവിലൂടെ നേട്ടങ്ങളുടെ ഔന്നത്യത്തിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ് കോളേജ്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്രമേഖലയിലുള്ള വളര്‍ച്ചയും ജോലിസാധ്യതകളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടത്തുന്നത്. ഉന്നത വിജയം നേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളില്‍, മികച്ച സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍

  • ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി. കുര്‍ണൂല്‍ ബിഷപ്‌

    ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി. കുര്‍ണൂല്‍ ബിഷപ്‌0

    ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ രൂപതയുടെ ആറാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി.യെ നിയമിച്ചു. അദ്ദേഹത്തിന്റെ 50ാം ജന്മദിനത്തിലാണ് നിയമന പ്രഖ്യാപനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ റോമിലെ കൊളീജിയോ തെരേസിയാനത്തിന്റെ റെക്ടറാണ് അദ്ദേഹം. 1974 ഫെബ്രുവരി 27ന് വിജയവാഡ രൂപതയിലെ നവാബു പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ഫിലോസഫിക്കല്‍ കോളേജില്‍ ഫിലോസഫിയും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി തെരേസിയാനത്തില്‍ ദൈവശാസ്ത്രവും പഠിച്ചു. 2002 ജനുവരി 10 ന് ഖമ്മമിലെ തള്ളടയില്‍

  • ജപമാലക്ക് അപാര ശക്തി; തുറന്നടിച്ച് പ്രൊട്ടസ്റ്റന്റ്കാരന്‍

    ജപമാലക്ക് അപാര ശക്തി; തുറന്നടിച്ച് പ്രൊട്ടസ്റ്റന്റ്കാരന്‍0

    ഞാന്‍ കത്തോലിക്കര്‍ ചൊല്ലുന്ന ജപമാല പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. അപാര ശക്തിയാണ് പരിശുദ്ധ മറിയത്തിന്റെ ജപമാലയ്ക്ക്. തുറന്നടിക്കുന്നത് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് എഴുത്തുകാരനായ മൈക് ബെവലി. ‘എന്റെ ക്ലയന്റ് ഒരു കത്തോലിക്ക വിശ്വാസിയാണ്. ഞാന്‍ അവരോടൊപ്പം ജപമാല ചൊല്ലുക പതിവാണ്. ജപമാലക്ക് ഒരുപാട് ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇഡബ്ല്യുടിഎന്‍ ചാനലില്‍ ഇതെങ്ങനെയാണെന്ന് പഠിപ്പിക്കുന്നുണ്ട്’ എന്നാണ് മൈക് ബെവല്‍ പറയുന്നത്. ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കാത്തലിക് നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കായുടെ ജപമാല എപ്രകാരം ചൊല്ലണമെന്ന യുട്യൂബ് വീഡിയോ കാണുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

  • ക്രൈസ്തവര്‍ക്ക് പിന്തുണയുമായി പാക്ക് സുപ്രീംകോടതി; ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍’ എറിയേണ്ടത്’

    ക്രൈസ്തവര്‍ക്ക് പിന്തുണയുമായി പാക്ക് സുപ്രീംകോടതി; ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍’ എറിയേണ്ടത്’0

    ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ഏറ്റവും രൂക്ഷമായ സംഘടിത ആക്രമണത്തെക്കുറിച്ച് ഗവണ്‍മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍ എറിയാന്‍’ മാത്രമുള്ള നിലവാരമേ പുലര്‍ത്തുന്നുള്ളൂവെന്ന സുപ്രീം കോടതിയുടെ നിലപാടിനെ പാക്കിസ്ഥാന്‍ കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് തലവന്‍ ബിഷപ് സാംസണ്‍ ഷുകാര്‍ദിന്‍ സ്വാഗതം ചെയ്തു. 2023 ഓഗസ്റ്റ് മാസത്തില്‍ ജാരന്‍വാലായില്‍ നടന്ന ആക്രമണത്തിലാണ് 25 ക്രൈസ്തവ ദൈവാലയങ്ങളും നൂറോളം ക്രൈസ്തവരുടെ ഭവനങ്ങളും ആള്‍ക്കൂട്ട അക്രമണത്തില്‍ അഗ്‌നിക്കിരയായത്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അറസ്റ്റുകളെക്കുറിച്ചോ കോടിയില്‍ നിലവിലിരിക്കുന്ന കേസുകളെക്കുറിച്ചോ വിവരങ്ങള്‍ ചേര്‍ക്കാതെയാണ്

  • വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍

    വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍0

    ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ

  • കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ ഭവനം ബിഷപ് ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു

    കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ ഭവനം ബിഷപ് ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു0

    പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം, വെള്ളച്ചാലില്‍ പോളിന്റെ ഭവനം ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സന്ദര്‍ശിച്ചു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവുമൂലമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോള്‍ മരിക്കാനിടയായതെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നല്ല മെഡിക്കല്‍ കോളേജും മികച്ച ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ബിഷപ്. വയനാട്ടിലെ ജനവാസ മേഖലകളില്‍ ആനയും കടുവയു മടക്കമുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഈ വിഷയത്തില്‍

  • വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി

    വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി0

    കല്‍പ്പറ്റ: വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കോഴിക്കോട് രൂപതാ സമിതിയുടെ നേതൃ ത്വത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍നിന്ന് പ്രകടനമായാണ് കളക്ട റേറ്റിലേക്ക് എത്തിയത്. കോഴിക്കോട് രൂപതാ രാഷ്ട്രീയകാര്യ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങള്‍ക്കു വേണ്ടി കോടികള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ വന്യമൃഗാക്രമണ ത്തില്‍

Latest Posts

Don’t want to skip an update or a post?