പുനരൈക്യ വാര്‍ഷികം; ബഹ്റിനില്‍ സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
പാലാ: പാലാ രൂപതയുടെ കീഴിലുള്ള ചൂണ്ടച്ചേരി എഞ്ചിനീയറിങ്ങ് കോളജും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയും പോലെ മുണ്ടുപാലം കേന്ദ്രീകരിച്ചുള്ള കാര്‍ഷിക സംരംഭകത്വ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ ആരംഭിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക മൂല്യ വര്‍ധിത സംരംഭത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
മാനന്തവാടി: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായിരുന്നു ഗവര്‍ണര്‍. മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ കേരളാ ഗവര്‍ണറെ രൂപതാധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ സ്തെഫാനോസ് മാര്‍ ഗീവര്‍ഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. വയനാടന്‍ ജനതയും
ബെംഗളൂരു: ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ബെംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദേശീയ സമ്മേളനം നടത്തി. ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂള അധ്യക്ഷത വഹിച്ചു. ആരെങ്കിലും പിന്നോക്കം പോയ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സഭയുടെ ദൗത്യത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കര്‍ദിനാളായ അദ്ദേഹം പറഞ്ഞു. സിബിസിഐ ഓഫീസ് ചെയര്‍പേഴ്സണായ ബെര്‍ഹാംപൂര്‍ ബിഷപ്പ് ശരത് ചന്ദ്ര നായക്, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ചിങ്ങല്പേട്ട ബിഷപ്പ് നീതിനാഥന്‍ അന്തോണിസാമി എന്നിവരും സന്നിഹിതരായിരുന്നു. കാത്തലിക് ബിഷപ്സ്
റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമമവുമായി ഛത്തീസ്ഗഡ് സംസ്ഥനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബില്ലില്‍ മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ‘സംസ്ഥാനത്തിന് ഇതിനകം ഒരു മതപരിവര്‍ത്തന നിയമം ഉണ്ട്. അപ്പോള്‍, പിന്നെ എന്തിനാണ് മറ്റൊരു ബില്‍ അവതരിപ്പിക്കുന്നത്? റായ്ഗഡ് രൂപത ബിഷപ്പ് പോള്‍ ടോപ്പോ ചോദിക്കുന്നു. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ഈ നീക്കം ഒരു
കത്തോലിക്ക മിഷന് കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ ക്ഷീണിതരാണെന്നും, യുദ്ധം അവര്‍ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്‍ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുഡാനില്‍ യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും
ബര്‍ലിന്‍/ജര്‍മനി: അല്മായര്ക്ക് കൂടെ പ്രാതിനിധ്യം നല്കുന്ന സഭാ ഭരണ സംവിധാനമായ സിനഡല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്‍ദേശം ഓഗ്സ്ബര്‍ഗില്‍ ചേര്‍ന്ന ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് അംഗീകരിച്ചു. ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്‍ദേശമടങ്ങിയ വത്തിക്കാന്‍ കത്ത് ജര്‍മന്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയത്. ഇതോടെ വത്തിക്കാന്റെ നിര്‍ദേശത്തിന് വിരുദ്ധമായി സിനഡല്‍ കൗണ്‍സില്‍ വോട്ടെടുപ്പുമായി ജര്‍മന്‍ ബിഷപ്പുമാര്‍ മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി. 2019 മുതല്‍ ആരംഭിച്ച ജര്‍മന്‍ കത്തോലിക്ക സഭയുടെ സിനഡല്‍ പ്രക്രിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും
എന്റെ ജീവന് തിരികെ തന്നാല്‍ ഞാന്‍ വൈദികനായി ക്രിസ്തുവിനുവേണ്ടി ജീവിക്കും… ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ 18കാരന് പ്രാര്‍ത്ഥിച്ചത് അത് മാത്രമായിരുന്നു… ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം അത്ഭുതകരമായി മറുപടി നല്കി… ഒഡീഷയിലെ ബാന്ദ്രിയിലെ ചന്ദ്രാപൂര്‍ ഇടവകാംഗമായ സനാതന്‍ മലാബിഷോയ്. ബെറാംപൂരില്‍നിന്നസംഭവം. പ്ലാറ്റ്ഫോമില്‍നിന്നിരുന്ന സനാതന്‍ കാല് വഴുതി ട്രാക്കിലേക്ക് വീണു. വീഴ്ചയില്‍ കാലിന് പരിക്കുപറ്റി. പൊടുന്നനെയാണ് ഒരു ഗുഡ്സ് ട്രെയിന്‍ ട്രാക്കിലൂടെ വരുന്നത് സനാതന്‍ കണ്ടത്. ആളുകള്‍ ബഹളം വച്ചെങ്കിലും
ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് ലക്ഷത്തിലധികം വരുന്ന ഇസ്ലാമിക സൈന്യം സ്പെയിനില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ക്രൈസ്തവ പടയാളികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. സ്പെയിനിന്റെ ഭാഗമായ കാസ്റ്റിലിലെ രാജാവ് അല്‍ഫോന്‍സോ എട്ടാമനാണ് ക്രൈസ്തവ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിക മുന്നേറ്റത്തെ ചെറുക്കാന്‍ ഇന്നസെന്റ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം യൂറോപ്പില്‍നിന്ന് പതിനായിരത്തോളം ക്രൈസ്തവ കുതിരപടയാളികളും എത്തിയിട്ടുണ്ട്. കുരിശിനെ വണങ്ങുന്ന എല്ലാവരും ഒന്നിച്ചുചേര്‍ന്നാലും തന്റെ സൈന്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അല്‍മോഹാദ് സൈന്യത്തിന്റെ നേതാവായ മിരാമാമോലിന്‍ വെല്ലുവിളിച്ചു. എന്നാല്‍, തങ്ങളുടെ ജീവനെക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും പ്രാധാന്യം
Don’t want to skip an update or a post?