Follow Us On

09

August

2025

Saturday

  • ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം

    ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം0

    തൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും  പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭയുടെ മേജര്‍

  • സിനഡാലിറ്റിയുടെ  തികഞ്ഞ സാക്ഷ്യം

    സിനഡാലിറ്റിയുടെ തികഞ്ഞ സാക്ഷ്യം0

    ബിഷപ് മാര്‍ തോമസ് പാടിയത്ത് (ഷംഷാബാദ് രൂപതാ സഹായമെത്രാന്‍) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന റാഫേല്‍ തട്ടില്‍ പിതാവിന് എല്ലാവിധ കൃപകളും ദൈവാനുഗ്രഹവും ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ എന്ന നിലയില്‍ സീറോ മലബാര്‍ മക്കളെത്തേടി ഭാരതം മുഴുവന്‍ സഞ്ചരിച്ച പിതാവിന് ഇന്നൊരു ആഗോളസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയുടെ മക്കളെത്തേടിയും അവര്‍ക്കുവേണ്ടിയും ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ദൈവനിയോഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുക. ഇക്കാലഘട്ടത്തില്‍ സഭാതലങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന വാക്കാണ് സിനഡാലിറ്റി. സിനഡാലിറ്റി

  • സ്‌നേഹത്തിനെതിരായി  പിതാവ് ഒന്നും ചെയ്യില്ല

    സ്‌നേഹത്തിനെതിരായി പിതാവ് ഒന്നും ചെയ്യില്ല0

    ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇടയന്മാരെ ഞാന്‍ തരും എന്ന പ്രവാചകവചനം അന്വര്‍ത്ഥമാകുന്നതുപോലെ മാര്‍ തട്ടില്‍ പിതാവിനെ സഭയുടെ പിതാവും തലവനുമായി ദൈവം നമുക്ക് തന്നിരിക്കുകയാണ്. സെമിനാരി പരിശീലനകാലം മുതലേ എനിക്ക് പിതാവിനെ അറിയാം. വടവാതൂര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായി ചെല്ലുമ്പോള്‍ തട്ടില്‍പിതാവ് ഡീക്കനായിരുന്നു. ആ സൗഹൃദവും സ്‌നേഹബന്ധവും പിന്നീട് തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിച്ചു. ഒരേ വര്‍ഷമാണ് ഞങ്ങള്‍ മേല്‍പട്ടശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടത്. തൃശൂര്‍ മേജര്‍ സെമിനാരിയില്‍ അദ്ദേഹം റെക്ടറായിരുന്ന കാലത്ത് താമരശേരിയില്‍നിന്നും

  • മദര്‍ തെരേസയുടെ അഗതി മന്ദിരത്തിന്  5.4 കോടി രൂപ പിഴ; പ്രതിഷേധം ഉയരുന്നു

    മദര്‍ തെരേസയുടെ അഗതി മന്ദിരത്തിന് 5.4 കോടി രൂപ പിഴ; പ്രതിഷേധം ഉയരുന്നു0

    ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമമായ ചണ്ഡീസ്ഗഢില്‍ മദര്‍ തെരേസയുടെ മിഷനറിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിന് ബില്‍ഡിംഗ് റൂള്‍സ് തെറ്റിച്ചെന്നാരോപിച്ച് 5.4 കോടി രൂപ പിഴയിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. സിറ്റിയിലെ സെക്ടര്‍ 23-ലുള്ള അഗതിമന്ദിരത്തിനാണ് ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ചെടികള്‍ നട്ടതിന്റെ പേരില്‍ ഭീമമായ തുക സെന്‍ട്രല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പിഴ വിധിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 2020 മുതല്‍ ഓരോ ദിവസവും 53000 രൂപ പിഴയൊടുക്കാനാണ് വിധി. നോട്ടീസ് അനുസരിച്ച് പാര്‍ക്കിംഗ് ഏരിയയിലെ 17700 ഓളം സ്‌ക്വയര്‍ ഫീറ്റ് ലാന്‍ഡ്‌സ്‌കേപ് ചെയ്തിട്ടുള്ളത് നിയമലംഘനമായി

  • അന്നുകേട്ടത്  ദൈവത്തിന്റെ സ്വരം

    അന്നുകേട്ടത് ദൈവത്തിന്റെ സ്വരം0

    ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി സാവൂള്‍ രാജാവാകുന്നതിനുമുമ്പ് ചെയ്തിരുന്ന ജോലി അപ്പന്റെ കഴുതകളെയും കന്നുകാലികളെയും മേയ്ക്കുക എന്ന ഉത്തരവാദിത്വമായിരുന്നു. രാജാവാകാന്‍ പോകുന്ന വ്യക്തിക്ക് സൈനിക പരിശീലനം നല്‍കുന്നതിനുപകരം എന്തിനാണ് കഴുതകളുടെ പുറകെ വിട്ടതെന്ന് നമ്മള്‍ ചിന്തിച്ചേക്കാം. അപ്പന്റെ കഴുതകളെ നോക്കാന്‍ അയച്ചതിന്റെ കാരണം പിന്നീടാണ് മനസിലാകുന്നത്. ആ കുന്നിന്‍ പ്രദേശങ്ങള്‍ മുഴുവന്‍ പരിചയപ്പെടാനായിരുന്നത്. അക്കാലങ്ങളില്‍ അവിടെയായിരുന്നു യുദ്ധങ്ങള്‍ നടന്നിരുന്നത്. വിജയിക്കണമെങ്കില്‍ ആ കുന്നും മലകളുമൊക്കെ പരിചിതമായിരിക്കണം. അതിന് ദൈവം നല്‍കിയ പരിശീലനമായിരുന്നത്. എന്നതുപോലെ മാര്‍ റാഫേല്‍

  • ദൈവം അയച്ച  മാലാഖ

    ദൈവം അയച്ച മാലാഖ0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപതാ മെത്രാന്‍, കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷന്‍). വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിഞ്ഞു നല്‍കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്‍. ആടുകളുടെ ഗന്ധം ഉണ്ട് അദ്ദേഹത്തിന്, യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍, വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവസ്‌നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന വിശാല ഹൃദയവുമുണ്ട്

  • ഇത് ദാവീദിന്റെ തിരഞ്ഞെടുപ്പുപോലെ

    ഇത് ദാവീദിന്റെ തിരഞ്ഞെടുപ്പുപോലെ0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 1 സാമുവല്‍ 16-ാം അധ്യായത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ: കര്‍ത്താവ് സാമുവലിനോട് പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. കുഴലില്‍ തൈലം നിറച്ച് പുറപ്പെടുക. ഞാന്‍ നിന്നെ ബെത്‌ലഹേംകാരനായ ജസെയുടെ അടുത്തേക്ക് അയക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ സാമുവല്‍ പ്രവാചകന്‍ ജറുസലേമില്‍ എത്തി. ജസെയെയും പുത്രന്മാരെയും സാമുവല്‍ ബലിയര്‍പ്പണത്തിന് ക്ഷണിച്ചു. ജസെയുടെ ഓരോ പു്രതന്മാരെ കണ്ടപ്പോഴും പ്രവാചകന് തോന്നി,

  • ഒരു മിഷനറിയുടെ കരങ്ങളിലേക്ക്  വീണ്ടും സഭയുടെ സാരഥ്യം

    ഒരു മിഷനറിയുടെ കരങ്ങളിലേക്ക് വീണ്ടും സഭയുടെ സാരഥ്യം0

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ (കെസിബിസി പ്രസിഡന്റ്) അപ്പസ്‌തോലിക സഭയായ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്ത് ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. കേരള കത്തോലിക്കാ സഭയ്ക്കും ഭാരത സഭയ്ക്കും വിശിഷ്യാ സീറോ മലബാര്‍ സഭയ്ക്കും ഈ വന്ദ്യപിതാവിന്റെ മേജര്‍ ആര്‍ച്ചുബിഷപ് എന്നുള്ള ശുശ്രൂഷയില്‍ വലിയ അഭിനന്ദനങ്ങളും ആശംസകളും കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി നേരുന്നു. കേരള കത്തോലിക്കാ സഭയുടെ എല്ലാവിധ പ്രാര്‍ത്ഥനാമംഗളങ്ങളും അഭിനന്ദനങ്ങളും

Latest Posts

Don’t want to skip an update or a post?