Follow Us On

14

September

2025

Sunday

  • മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

    മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം0

    രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വിലയിരുത്തിയ സമ്മേളനം രാജ്യത്തെ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു.

  • എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

    എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ0

    മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.  തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച്  യാതൊരു ഊഹവുമില്ലെന്നും  യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!” ‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക

  • കത്തോലിക്ക ഓസ്‌കാര്‍   ‘ദി സെര്‍വെന്റിന്’

    കത്തോലിക്ക ഓസ്‌കാര്‍ ‘ദി സെര്‍വെന്റിന്’0

    വത്തിക്കാന്‍ സിറ്റി: 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാനിഷ് വിശുദ്ധയായ വിസെന്റാ മരിയ ലോപ്പസിന്റെ ജീവിത കഥ പറയുന്ന ‘ദി സെര്‍വെന്റ്’ എന്ന ചിത്രം കത്തോലിക്ക സിനിമകളുടെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിറബിള്‍ ഡിക്റ്റു’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ക്രിയാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ വത്തിക്കാന്റെ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചൈന, യുഎസ്, ഫിലിപ്പൈന്‍സ് ഉക്രെയ്ന്‍ തുടങ്ങിയ നിരവധി

  • ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 21 മുതല്‍ 25 വരെ ഇരട്ടയാറില്‍

    ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 21 മുതല്‍ 25 വരെ ഇരട്ടയാറില്‍0

    കട്ടപ്പന: ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 21 മുതല്‍ 25 വരെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഭദ്രാവതി രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ

  • മനഃപൂര്‍വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതിരേയാണ് കേസെടുക്കേണ്ടത്: മാര്‍ ജോസ് പൊരുന്നേടം

    മനഃപൂര്‍വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതിരേയാണ് കേസെടുക്കേണ്ടത്: മാര്‍ ജോസ് പൊരുന്നേടം0

    മാനന്തവാടി:   വന്യജീവി ആക്രമണവും മനുഷ്യഹത്യയും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരമാണ് വയനാട്ടില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമതൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. മനഃപൂര്‍ വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതി രേയാണ് കേസെടുക്കേണ്ടത്.  വനംവകുപ്പ് ജീവനക്കാരനായ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ തന്റെ കൃത്യനിര്‍വഹ ണത്തിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മതിയായ സന്നാഹവും സംവിധാനവുമില്ലാതെ, കുറുവടിയുമായി കടുവയെയും ആനയേയും തേടി ഇറങ്ങേണ്ടി വരുന്ന വനംവകുപ്പ് ജീവനക്കാരും

  • അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ  അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്

    അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്0

    അംബികാപൂര്‍ (ഛത്തീസ്ഘട്ട്): അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്. ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്‌കൂളിലെ ആറാം

  • ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ കോട്ടപ്പുറം രൂപത പിആര്‍ഒ

    ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ കോട്ടപ്പുറം രൂപത പിആര്‍ഒ0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപത പിആര്‍ഒ യായി ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കലിനെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത  കെസിവൈഎം ഡയറക്ടര്‍, അള്‍ത്താര ബാലസംഘം ഡയറക്ടര്‍, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഫാ. റോക്കി റോബി കളത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറലായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. ഇംഗ്ലീഷ് സാഹിത്യത്തിലും തത്വശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവക ഇലഞ്ഞിക്കല്‍

  • വാര്‍ധക്യത്തില്‍ എന്നെ  തള്ളിക്കളയരുതേ

    വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ0

    വത്തിക്കാന്‍ സിറ്റി: ജൂലൈ 28-ന് ആഘോഷിക്കുന്ന ‘വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ്‌പേരന്റ്‌സ് ആന്‍ഡ് എല്‍ഡേര്‍ലി’യുടെ പ്രമേയമായി സങ്കീര്‍ ത്തനം 71 :9, ”വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയുരതേ” എന്ന വാക്യം തിരഞ്ഞെടുത്തു. വയോധികനായ മനുഷ്യന്റെ ഈ പ്രാര്‍ത്ഥന വാര്‍ധക്യത്തിലെ ഏകാന്തത എല്ലായിടത്തുമുള്ള യാഥാര്‍ത്ഥ്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതായി അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ പറഞ്ഞു. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ പ്രായമായവരെ പലപ്പോഴും സമൂഹം ഒരു ഭാരമായാണ് കാണുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് കുടുംബങ്ങളും

Latest Posts

Don’t want to skip an update or a post?