ക്രിസ്മസും ന്യൂ ഇയറും ഇല്ലാതെ ശ്രീലങ്കയിലെ പല പ്രദേശങ്ങളും; ദുരിതാശ്വാസക്യാമ്പില്‍ തുടരുന്നത് ഒരുലക്ഷത്തോളമാളുകള്‍
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 2, 2026

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ കേരളത്തിലെ നസ്രാണികള്‍ക്കിടയില്‍ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ വര്‍ഷം ജനുവരി ആറിനാണ്. ക്രിസ്മസ് കഴിഞ്ഞ് 13-ാം ദിവസം. അഞ്ചാം തീയതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയതി പുലര്‍ച്ചെയും അന്നു വൈകുന്നേരവും ഏഴിന് പുലര്‍ച്ചെയും ഉള്‍പ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് പിണ്ടിപ്പെരുന്നാള്‍. ദീപങ്ങളുടെയും

ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി സെമിനാരിയിലെ ബ്രദേഴ്‌സിന്റെ രൂപികരണവുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയില്‍ സംബന്ധിക്കാന്‍ അടുത്തിടെ അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും അജപാലന ശുശ്രൂഷയില്‍ ഉണ്ടായിട്ടുള്ള ഒരു ഹൃദയസ് പര്‍ശിയായ അനുഭവം ഗ്രൂപ്പില്‍ അവതരിപ്പിക്കണമായിരുന്നു. സെമിനാരിയില്‍ എനിക്കുണ്ടായ ഒരനുഭവമായിരുന്നു ഞാന്‍ പങ്കുവച്ചത്. എന്റെ ആത്മീയ ജീവിതത്തെ വളരെ അധികം പ്രചോദിപ്പിച്ച ഒന്നായിരുന്നത്. സെമിനാരിയിലെ എന്റെ ആ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതമായിരുന്നു. പൊതുവായിട്ടുള്ള പ്രാര്‍ത്ഥനാ സമയം കൂടാതെ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അദ്ദേഹം ചാപ്പലില്‍

വിക്ടര്‍ ഫ്രാങ്കിന്റെ അതിമനോഹരമായ ഒരു പുസ്തകമാണ് The man’s search for meaning. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളുടെയും വേദനകളുടെയും അതിജീവനത്തിന്റെയും കഥയാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തപ്പോഴും തടവറയില്‍നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമെന്നും, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് എഴുത്തുകാരനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. നമ്മള്‍ ഒരു പുതുവത്സരത്തിലാണ്. മാറി ചിന്തിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും മാറി നടക്കുവാനുമുള്ള സമയമാണിത്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (സഭാ.

കൊച്ചി: മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാ പനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ജനുവരി ആറിന് വൈകുന്നേരം 4.30ന് വരാപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് അങ്കണത്തില്‍ നടക്കും. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ എട്ട് മെത്രാന്മാരും 100 ഓളം വൈദികരും സഹകാര്‍മ്മികരാകും. തിരുവനന്തപുരം അതി രൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദര്‍ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. സ്ത്രീശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതയ്ക്കുള്ള അവാര്‍ഡ് ദാനവും മദര്‍ ഏലീശ്വയുടെ

പാലക്കാട്: ദിവ്യകാരുണ്യ അത്ഭുതങ്ങള്‍കൊണ്ടും പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍കൊണ്ടും പ്രശസ്തമായ കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി പാലക്കാട് രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം. ആ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വീട് രൂപത ഏറ്റെടുത്തത്. അതൊരു ആത്മീയ കേന്ദ്രവും പ്രാര്‍ത്ഥനാലയവുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ഭവനം അവര്‍ സൗജന്യമായി രുപതയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ക്രിസ്മസ് ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അവരുടെ അഭ്യര്‍ത്ഥന പ്രകാരവും ഭവനത്തിന്റെ ആധ്യാത്മിക പ്രാധാന്യം പരിഗണിച്ചുമാണ് വീട് ഏറ്റെടുക്കുന്നതെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ത്ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത ‘വിവാഹം’ എന്ന പദത്തിന് നിലവില്‍ ഉള്ളതില്‍നിന്നു മാറ്റം വരുത്തി മറ്റൊരര്‍ത്ഥം കല്‍പ്പിക്കാന്‍ സഭയ്ക്കാവില്ല എന്നാണ്. എന്താണ് വിവാഹബന്ധത്തെ സൃഷ്ടിക്കുന്നത്? ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ മാത്രമുള്ളതും സുസ്ഥിരമായതും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. പരസ്പര സ്‌നേഹവും സ്‌നേഹത്തിന്റെ പൂര്‍ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage-which is the

മുംബൈ: ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കറില്‍ മുത്തമിടുമോ എന്നറിയാന്‍ ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ലോക സിനിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. ഓസ്‌കര്‍ അവാര്‍ഡിലേക്കായി സബ്മിറ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് സിനിമകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 സിനിമകളില്‍ ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇടുക്കി: കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധ സ്ഥലങ്ങളാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയില്‍ ഈ വര്‍ഷം വിവാഹ വാര്‍ഷികത്തിന്റെ രജത ജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കുന്നവരുടെ സംഗമം ചുരുളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദമ്പതികള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും അതിലൂടെ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുളള പങ്കാളിത്തത്തിന്റെയും ക്ഷണമാണ് വിവാഹം. കുടുംബങ്ങളില്‍ ജാഗ്രത കുറയുന്നത് ഇന്നത്തെ പ്രതിഭാസമാണ്. കുടുംബാഗംങ്ങള്‍ കുടുംബത്തോടുള്ള ജാഗ്രതയാല്‍ നിറയണം. ജാഗ്രത കുറയുന്നതാണ് കുടുംബങ്ങള്‍ ശിഥിലമാകാന്‍ കാരണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Don’t want to skip an update or a post?