വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
കോട്ടയം: അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില് സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില് നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ. റോസമ്മ സോണി നിര്വഹിച്ചു. കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ. റോസമ്മ സോണിയേയും, കെഎസ്എസ്എസ്
കണ്ണൂര്: വൈദികര് നല്ല സമരിയാക്കാരനാകണമെന്ന് സീറോ മലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജര് സെമിനാരിയുടെ രജതജൂബിലിയാഘോഷങ്ങള് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാര്ത്ഥിയിലും നല്ല സമരിയാക്കാരന്റെ നന്മകള് ഉള്ക്കൊള്ളാന് സഹായകമാകണം. ഉദാത്തമായ ആധ്യാത്മിക മൂല്യങ്ങള് മുറുകെ പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിന്റെ രംഗത്ത് ഏറെ അക്കാദമിക മികവുകള്
തൃശൂര്: ഗുരുതരമായ രക്താര്ബുദചികിത്സയ്ക്കുള്ള അതിനൂതന ചികിത്സാരീതിയായ കാര്ടി സെല് തെറാപ്പി അമല കാന്സര് ആശുപത്രിയില് ആരംഭിച്ചു. ഈ ചികിത്സാരീതി ഇന്ത്യയില് വളരെ ചുരുക്കം ആശുപത്രികളില് മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തില് ഈ ചികിത്സ പൂര്ത്തീകരിച്ച രണ്ടാമത്തെ ആശുപത്രിയാണ് അമല. അമലയില് മജ്ജമാറ്റിവെയ്ക്കല് (Bone Marrow Transplantation) ചികിത്സ ആരംഭിച്ചിട്ട് രണ്ടരവര്ഷത്തില് കൂടുതലായി. നാല്പതോളം രോഗികള്ക്ക് പരമാവധി ചിലവ് കുറഞ്ഞ രീതിയില് ചെയ്യാന് സാധിച്ചിട്ടുണ്ട്. അര്ബുദചികിത്സക്കുള്ള നൂതനമായ മാര്ഗമാണ് സെല് തെറാപ്പി. ഇതിന്റെ ഒരു വിഭാഗമായ Tumor Infitlrating Lymphocyte
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന് ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്കുന്ന ഹൈറേഞ്ച് മേഖല മരിയന് തീര്ത്ഥാടനം സെപ്റ്റംബര് ഏഴ് ശനിയാഴ്ച ഉപ്പുതറയില് നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില് നിന്നുള്ളവര് തീര്ഥാടനത്തില് പങ്കെടുക്കും. ഹൈറേഞ്ചില് ആദ്യമായി വിശുദ്ധ കുര്ബാന അര്പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്പില്നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്ത്ഥാടനം. രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില് നിന്ന് ആരംഭിക്കുന്ന മരിയന് റാലി ഉപ്പുതറ ഫൊറോന വികാരി
തൃശൂര്: ആതുരശുശ്രൂഷകള്ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര് ആര്ച്ചുബിഷപ്പുമായ മാര് ആന്ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്ഷിക ജനറല് ബോഡി യോഗം തൃശൂര് ജൂബിലി മെഡിക്കല് കോളജില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില് അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില് ചായ് ആശുപത്രികള്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര് താഴത്ത് പറഞ്ഞു. ക്രൈസ്തവര്ക്ക് ക്രിസ്തു നിര്ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക്
ജക്കാര്ത്ത: ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തില് ചേര്ന്നിരിക്കുന്ന യുവാക്കളുടെ ബാഹുല്യം കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച് ഫ്രാന്സിസ് മാര്പാപ്പ. ഇന്തൊനേഷ്യയിലെ വത്തിക്കാന് എംബസിയില് വച്ച് ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സഭയില് ഇത്രയധികം യുവാക്കള് ഉള്ളതില് പാപ്പ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചത്. ജക്കാര്ത്ത ആര്ച്ചുബിഷപ് എമരിറ്റസും ജസ്യൂട്ട് സഭാംഗവുമായ കര്ദിനാള് ജൂലിയസ് റിയാഡി ദര്മാത്മജയും കൂടിക്കാഴ്ചയില് പങ്കെടുത്തു. സാധാരണ വിദേശയാത്രകളില് പതിവുള്ളതുപോലെ ജസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്ക്ക് പാപ്പ മറുപടി പറഞ്ഞു. ഈ യാത്രയില് തന്നെ ടിമോര്
മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില് ചേര്ന്ന വൈദിക വിദ്യാര്ത്ഥി മരിച്ചു. മുംബൈ കല്യാണ് രൂപതയിലെ വൈദിക വിദ്യാര്ത്ഥി ബ്രദര് നോയല് ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില് വീണ് മരിച്ചത്. കല്യാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില് റീജന്സി ചെയ്യുകയായിരുന്നു ബ്രദര് ഫെലിക്സ് തെക്കേക്കര. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്ന്ന് എസ്റ്റേറ്റിലെ പാലത്തിന് കേടുപാടുകള് സംഭവിച്ചോ എന്നു നോക്കാന് പോയതായിരുന്നു അദ്ദേഹം. പുഴക്കരികില് നില്ക്കുമ്പോള് ഉണ്ടായ ശക്തമായ കാറ്റില് കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്സ്
എറണാകുളം: പതിനാലാമത് വല്ലാര്പാടം ബൈബിള് കണ്വന്ഷന് ഒമ്പതുമുതല് 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്സ് ആന്റണി പാണേങ്ങാടന് കണ്വന്ഷന് നയിക്കും. ദിവസവും വൈകന്നേരം നാലര മുതല് ഒമ്പതുമണി വരെയാണ് കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്പാടത്തമ്മയുടെ തിരുനാള് 16 മുതല് 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്ഷികവും മഹാജൂബിലി തിരുനാളും 29 മുതല് ഒക്ടോബര് ഒന്നുവരെ നടക്കും.
Don’t want to skip an update or a post?