Follow Us On

18

June

2025

Wednesday

  • ഷേഷ്വാനിലെ മരിയന്‍ ബസിലിക്കയില്‍ മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന

    ഷേഷ്വാനിലെ മരിയന്‍ ബസിലിക്കയില്‍ മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന0

    ബെയ്ജിംഗ്: ഹോങ്കോംഗ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ യാനിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനീസ് ബിഷപ്പുമാരോടൊപ്പം ചൈനയുടെ പ്രത്യേക മധ്യസ്ഥയായ ഷേഷ്വാന്‍ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അടുത്തിടെ  ഹോങ്കോംഗ് കര്‍ദിനാളന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ മര്‍മഭാഗമായിരുന്നു ഈ പ്രാര്‍ത്ഥനയെന്ന്  കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ പറഞ്ഞു. ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയിലെ ദൈവജനത്തിന്റെ മധ്യസ്ഥയായ ‘ഔവര്‍ ലേഡി

  • വന്യമൃഗ ആക്രമണം; സമര പ്രഖ്യാപനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്

    വന്യമൃഗ ആക്രമണം; സമര പ്രഖ്യാപനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്0

    മാനന്തവാടി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കണമെന്നും, അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിര്‍മാണങ്ങളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാന്‍ അധികാരികള്‍ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങള്‍ക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍

  • വനിതാ സംഗമം

    വനിതാ സംഗമം0

    തൃശൂര്‍ : തൃശൂര്‍ അതിരൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കുടുംബങ്ങളെ മനോഹരമായി കൂട്ടിയിണക്കി കൊണ്ടുപോകുന്ന സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കടന്നു വരണമെന്നും, സമൂഹത്തെ  നന്മയിലൂടെ നയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ പറഞ്ഞു. നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ പങ്കാളിത്വം എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈ. പ്രസിഡന്റ് ട്രിസ

  • അമേരിക്കന്‍ ദൈവാലയത്തില്‍  വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും  പ്രതിഷ്ഠിച്ചു.

    അമേരിക്കന്‍ ദൈവാലയത്തില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രതിഷ്ഠിച്ചു.0

    നോര്‍ത്ത്ഡാലസ്:  വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും അമേരിക്കന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. നോര്‍ത്ത് ഡാലസിലെ ഫ്‌റിസ്‌കോയില്‍ ഒരു വര്‍ഷം മുമ്പ് സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷന്‍ ദൈവാലയത്തിലാണ് കേരളത്തില്‍നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും തിരുരൂപവും  പ്രതിഷ്ഠിച്ചത്. സീറോമലബാര്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രതിഷ്ഠാകര്‍മ്മം നടത്തി. വിശുദ്ധ മറിയം ത്രേസ്യായുടെയും എല്ലാ വിശുദ്ധരുടെയും ആദ്ധ്യാത്മിക ശക്തിയും പുണ്യപ്രഭാവവും വിശുദ്ധിയും വിശ്വാസി സമുഹങ്ങള്‍ക്ക് അനുഗ്രഹവും പുണ്യജീവിതത്തിന് പ്രചോദനമാകുമെന്ന് മാര്‍ ആലപ്പാട്ട് പറഞ്ഞു. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.

  • ഒന്നിനും  മടിക്കാത്ത യുവത്വം

    ഒന്നിനും മടിക്കാത്ത യുവത്വം0

    അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നത് കൗമാരക്കാരും യുവജനങ്ങളുമാണ്. പുതിയ തലമുറക്ക് ദിശാഭ്രംശം സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് സൈക്കോളജിസ്റ്റായ ലേഖിക. നിഷ ജോസ് (സൈക്കോളജിസ്റ്റ്, വാതില്‍ ഫൗണ്ടേഷന്‍ കോട്ടയം) മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ കുത്തനെ ഉയരുന്ന അക്രമവാസനയും ആത്മഹത്യാ പ്രവണതകളും അസ്വാഭാവിക മരണങ്ങളും കണ്ട് മലയാളികളുടെ മനസ് മരവിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്

  • ‘ആര്‍ദ്രതയുടെ അത്ഭുത’ത്തിന്  നന്ദി; സന്നദ്ധ പ്രവര്‍ത്തകരോട് പാപ്പ

    ‘ആര്‍ദ്രതയുടെ അത്ഭുത’ത്തിന് നന്ദി; സന്നദ്ധ പ്രവര്‍ത്തകരോട് പാപ്പ0

    റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്‍ദ്രതയ്ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ.  വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്‍മാരുടെ ലോക ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം

  • വേറിട്ട വനിതാ ദിനാചരണവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വേറിട്ട വനിതാ ദിനാചരണവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍  വേറിട്ട വനിത ദിനാചരണം പള്ളിയങ്കണത്തില്‍ നടത്തി. ഇടവകയിലെ 80 വയസ് കഴിഞ്ഞ അമ്മമാരെയും വനിതകളെയും  അനുമോദിച്ചു. രോഗം മൂലം വീടുകളില്‍ കഴിയുന്നവരെ വീടുകളിലെത്തി ഷാള്‍ അണിയിച്ചും മൊമന്റോ നല്‍കിയും ആദരിച്ചു. ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്ന അനുമോദ സദസ് ഇടവക വികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. പാദുവ കോണ്‍വെവെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷിജി

  • കെസിഎഫിന് പുതിയ നേതൃത്വം

    കെസിഎഫിന് പുതിയ നേതൃത്വം0

    കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ  കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്‍സിഎ സമിതിയംഗവുമായ അനില്‍ ജോണ്‍ ഫ്രാന്‍സിസും  ജനറല്‍ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും എംസിഎ സഭാതല മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന  വി.സി ജോര്‍ജുകുട്ടിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ അതിരൂപതാംഗവും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകുളത്തെ ട്രഷററായി തിരഞ്ഞെടുത്തു. കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), മലങ്കര കാത്തലിക് അസോസിയേഷന്‍

Latest Posts

Don’t want to skip an update or a post?