യു.കെ: സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി യു.കെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി.
ജൂൺ ഒൻപത് ഉച്ചതിരിഞ്ഞ് 2.00മുതൽ 11 വൈകിട്ട് 3.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.
കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾ ‘യൂത്ത് 2000 യു.കെ’ നയിക്കും. കിഡ്‌സ്, പ്രീ ടീൻ, ടീൻസ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും സവിശേഷതയാണ്. ബിനോയി ദേവസ്യ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾ അറിയാനും രജിസ്‌ട്രേഷനും സന്ദർശിക്കുക shalommedia.org/festival
ഫോൺ നമ്പറുകൾ: റോണി ജേക്കബ് 07737645177, അനൂപ് കുര്യൻ 07533640833, രാജു ജോസ് 07939945138, ബിനോ മാത്യു 07939905143, സോണി ആന്റണി (വെയിൽസ്) 07475898777, ഷാജി കൊറ്റിനാട്ട് (സ്‌കോട്ട്‌ലൻഡ്) 07897350019
Leave a Comment
Your email address will not be published. Required fields are marked with *