Follow Us On

25

November

2024

Monday

യുക്രൈനിൽ കൊല്ലപ്പെട്ടത് 501 കുട്ടികൾ ഉൾപ്പെടെ 8,500ൽപ്പരം പേർ; നടുക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ

യുക്രൈനിൽ കൊല്ലപ്പെട്ടത് 501 കുട്ടികൾ ഉൾപ്പെടെ 8,500ൽപ്പരം പേർ; നടുക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ

കീവ്: ഒരു വർഷം നീണ്ട റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ 8500ൽപ്പരം പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യു.എൻ. രാജ്യത്ത് യുദ്ധാന്തരീക്ഷം തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നും യു.എൻ മുന്നറിയിപ്പു നൽകുന്നു.

2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ 8,490 പേർ കൊല്ലപ്പെടുകയും 14,244 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ 501 കുട്ടികൾ കൊല്ലപ്പെടുകയും 994 കൂട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഡൊനെറ്റ്‌സ്‌ക് മേഖലയിലെ മാരിയുപോൾ, ലുഹാൻസ്‌ക് മേഖലയിലെ ലിസിചാൻസ്‌ക്, പോപാസ്‌ന, സീവിയേറോഡൊനെറ്റ്‌സ്‌ക് എന്നിവിടങ്ങളിലെ സ്ഥിതിവിവരങ്ങൾക്കായുള്ള യു.എന്നിന്റെ അന്വേഷണം പുരോഗമിക്കുകയുമാണ്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 22,700ൽപ്പരം അപകടങ്ങളിൽ, ഭൂരിഭാഗവും യുക്രേനിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളിൽ മാത്രം 6,596 മരണങ്ങളും 11,684 പരിക്കുകളും ഉൾപ്പെടെ 18,280 അപകടങ്ങൾ സംഭവിച്ചു.

ഇതിനിടെ യുക്രൈനിൽ തുടർച്ചയായ അക്രമണങ്ങൾ നടത്തിയതിനും കുട്ടികളെ റഷ്യൻ ഫെഡറേഷനിലേക്ക് നിയമവിരുദ്ധമായി നാടുകടത്തിയതിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര കോടതിയെ മോസ്‌കോ അംഗീകരിക്കാത്തതിനാൽ അറസ്റ്റ് വാറണ്ട് അസാധുവാണെന്ന് വാദിച്ച് റഷ്യ വാറണ്ട് നിരസിച്ചിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?