Follow Us On

23

November

2024

Saturday

ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തുടക്കമായി, സ്‌നേഹോഷ്മള വരവേൽപ്പ് സമ്മാനിച്ച് രാജ്യം

ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തുടക്കമായി, സ്‌നേഹോഷ്മള വരവേൽപ്പ് സമ്മാനിച്ച് രാജ്യം

ബുഡാപെസ്റ്റ്: ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവുമായി ത്രിദിന അപ്പസ്‌തോലിക പര്യടനത്തിന് ആഗതനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്ണമള സ്വീകരണം ഒരുക്കി ഹംഗറി. പ്രാദേശിക സമയം രാവിലെ 10.00ന് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ഹംഗേറിയൻ ഉപപ്രധാനമന്ത്രി സോൾട്ട് സെംജെനും കത്തോലിക്കാ സഭാ പ്രതിനിധികളും ചേർന്നാണ് സ്വാഗതം ചെയതത്.

പല കിഴക്കൻ യൂറോപ്യൻ സംസ്‌കാരങ്ങളിലെയും പരമ്പരാഗത സ്വാഗത ആശംസാ ചടങ്ങായ റൊട്ടിയും ഉപ്പും വാഗ്ദാനം ചെയ്തും സവിശേഷതയായി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ രണ്ടു കുട്ടികളാണ് പരമ്പരാഗതരീതിയിൽ ഈ ചടങ്ങ് നടത്തിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം പ്രസിഡന്റ് കാറ്റലിൻ നൊവാക്കിന്റെ ഔദ്യോഗിക വസതിയായ സാൻഡോർ പാലസിലെത്തിയതായിരുന്നു പാപ്പയുടെ യാത്ര.

പാപ്പാ മൊബീലിൽ പ്രസിഡൻഷ്യൽ പാലസിലേക്ക് യാത്രയായ പാപ്പയെ വരവേൽക്കാൻ പേപ്പൽ പതാകകളുമായി അനേകരാണ് നിരത്തിനിരുവശവും അണിനിരന്നത്. സാൻഡോർ കൊട്ടാരത്തിൽ എത്തിയ പാപ്പയെ ഗാർഡ് ഓഫ് ഓണർ നൽകിയും ഹംഗറിയുടെയും വത്തിക്കാൻ സിറ്റിയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചുമാണ് സ്വീകരിച്ചത്. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മറ്റ് ഹംഗേറിയൻ ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്ത പാപ്പയെ കാറ്റലിൻ നൊവാക്ക് പിന്നീട് എംപയർ ഹാളിലേക്ക് ക്ഷണിക്കുകയും അവിടെ സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കുശേഷം പരസ്പരം സമ്മാനങ്ങൾ കൈമാറി, രാജ്യത്തിന്റെ ബഹുമതി പുസ്തകത്തിൽ പാപ്പ ഒപ്പുവെക്കുകയും ചെയ്തു. ഇന്നു (ഏപ്രിൽ 28) മുതൽ 30വരെയാണ് പാപ്പ രാജ്യത്ത് സന്ദർശനം നടത്തുക. വരും ദിവസങ്ങളിൽ സഭാനേതാക്കന്മാരും ഭരണാധികാരികളും വിവിധ സംഘടനകളുമായും പാപ്പ കൂടിക്കാഴ്ചകൾ നടത്തും. ഏപ്രിൽ 30ന് കൊസൂത്ത് ലാജോസ് ചത്വരത്തിലാണ് പേപ്പൽ ദിവ്യബലി.

വിശുദ്ധ ജോൺ പോൾ രണ്ടാമനുശേഷം രാജ്യം സന്ദർശിക്കുന്ന രണ്ടാമത്തെ ആഗോള കത്തോലിക്കാ സഭാ തലവനാണ് ഫ്രാൻസിസ്പാപ്പ. 1991ലും 1996 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഹംഗറിയിൽ പര്യടനം നടത്തിയിട്ടുണ്ട്. ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ് പാപ്പയ്ക്ക് അവിടെ ചെലവഴിക്കാനായത്. അതുകൊണ്ടുതന്നെ ഇത്തവണത്ത പേപ്പൽ പര്യടനത്തിന് വലിയ പ്രാധാന്യമാണുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?