Follow Us On

23

November

2024

Saturday

ജീവിത ലക്ഷ്യങ്ങൾ നേടാൻ ഈശോയുമായി എപ്പോഴും  സംസാരിക്കണം; ഹംഗേറിയൻ യുവജനങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

ജീവിത ലക്ഷ്യങ്ങൾ നേടാൻ ഈശോയുമായി എപ്പോഴും  സംസാരിക്കണം; ഹംഗേറിയൻ യുവജനങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

ബുഡാപെസ്റ്റ്: ജീവിതത്തിൽ ഉന്നതമായ ലക്ഷ്യങ്ങൾ നേടാൻ ഹംഗേറിയൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ ആർക്കും നിങ്ങളുടെ സ്ഥാനം കവരാൻ കഴിയില്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് ബുഡാപെസ്റ്റിലെ പാപ്പ് ലാസ്ലോ സ്‌പോർട്‌സ് അരീനയിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ഉന്നമായ ലക്ഷ്യങ്ങൾ നേടാനും ഭയങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനും ഉറ്റസുഹൃത്തും സഹോദരനുമായ യേശുവുമായി നാം എപ്പോഴും സംസാരിക്കണമെന്നും പാപ്പ പറഞ്ഞു.

ജീവിതത്തിൽ നാം വലിയ കാര്യങ്ങൾ ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്നു. എന്നാൽ ജീവിതത്തിൽ എങ്ങനെ വിജയിക്കും? സ്‌പോർട്‌സിലെന്നപോലെ വിജയിക്കാൻ രണ്ട് അടിസ്ഥാന ഘട്ടങ്ങളുണ്ട്. ആദ്യത്തെ പടി ഉയർന്ന ലക്ഷ്യം ഉണ്ടാവുക, നമ്മുടെ കഴിവുകൾ വിനിയോഗിക്കുക, ജീവിതത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ അവ നിക്ഷേപിക്കുക എന്നിവയാണ്. മറ്റുള്ളവരെ ചവിട്ടികൊണ്ടല്ല, മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാണ് നാം മഹത്വം കൈവരിക്കേണ്ടത്.

രണ്ടാമത്തെ പടി, യേശുവുമായുള്ള സംഭാഷണത്തിലൂടെ മികച്ച പരിശീലകനായി വിജയിക്കുകയെന്നതാണ്. അതിൽ യേശു നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ നിശബ്ദത സെൽ ഫോണിലോ സോഷ്യൽ മീഡിയയിലോ ഒതുങ്ങേണ്ടതല്ല, മറിച്ച് സർവതും യേശുവിനെ ഭരമേൽപ്പിക്കാനും നമ്മുടെ ബുദ്ധിമുട്ടുകൾ പങ്കുവെക്കാനും നമ്മുടെ സുഹൃത്തുക്കളെ ഓർക്കാനും അവർക്കുവേണ്ടി ഒരു പ്രാർത്ഥന ചൊല്ലാനും നിശബ്ദത നമ്മെ അനുവദിക്കുന്നു. അതിനാൽ നിശബ്ദത പ്രാർത്ഥനയുടെ വാതിലാണ്, യേശുവുമായുള്ള സംഭാഷണമാണ്.

കർത്താവ് അസാധാരണക്കാരോടല്ല, മറിച്ച് സാധാരണക്കാരോടാണ് വലിയ കാര്യങ്ങൾ ചെയ്യുന്നതെന്ന് സുവിശേഷം നമ്മോട് പറയുന്നുണ്ട്. യുദ്ധവും കഷ്ടപ്പാടുകളും ദൈനംദിന യാഥാർത്ഥ്യങ്ങളാണ്. യേശു നമ്മെ പ~ിപ്പിച്ചതുപോലെ ഉദാരമായും നിസ്വാർത്ഥമായും മറ്റുള്ളവരെ സേവിച്ചുകൊണ്ട് നമ്മുടെ ലോകം സമാധാനത്തിലായിരിക്കാൻ നമുക്ക് പരിശ്രമിക്കാം. സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ ആർക്കും നിങ്ങളുടെ സ്ഥാനം കവരാൻ കഴിയില്ല. നിങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്നത് മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

അന്ധരും ഭിന്നശേഷിക്കാരുമായ കുട്ടികൾക്കൊപ്പം വാഴ്ത്തപ്പെട്ട ലാസ്ലോ ബത്യാനി സ്ട്രാത്തമാൻ ഭവനത്തിൽ നടത്തിയ കൂടിക്കാഴ്ചയോടെയായിരുന്നു അപ്പസ്‌തോലിക പര്യടനത്തിന്റെ രണ്ടാം ദിനം ആരംഭിച്ചത്. പിന്നീട് സെന്റ് എലിസബത്ത് ദൈവാലയത്തിൽ പാവപ്പെട്ടവരെയും അഭയാർത്ഥികളെയും പാപ്പ അഭിസംബോധന ചെയ്തു. തുടർന്ന് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ദൈവാലയത്തിൽ സന്ദർശനം നടത്തിയ പാപ്പ, അവിടെ പ്രാർഥനയിൽ പങ്കെടുക്കുകയും ചെയ്തു. അതിനുശേഷമായിരുന്നു യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?