Follow Us On

23

November

2024

Saturday

ഗർഭച്ഛിദ്രം ഉദാരമാക്കാനുള്ള നീക്കത്തിനെതിരെ അയർലൻഡിൽ ആയിരങ്ങൾ അണിചേർന്ന ‘മാർച്ച് ഫോർ ലൈഫ്’

ഗർഭച്ഛിദ്രം ഉദാരമാക്കാനുള്ള നീക്കത്തിനെതിരെ അയർലൻഡിൽ ആയിരങ്ങൾ അണിചേർന്ന ‘മാർച്ച് ഫോർ ലൈഫ്’

ഡബ്ലിൻ: ജീവന്റെ സംസ്‌ക്കാരം പുലരാൻ വേണ്ടിയുള്ള ഐറിഷ് ജനതയുടെ ദാഹം വ്യക്തമാക്കി തലസ്ഥാനമായ ഡബ്ലിൻ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ‘മാർച്ച് ഫോർ ലൈഫ്’. ജീവന്റെ മഹത്വം പ്രഘോഷിക്കാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഡബ്ലിൻ നഗരത്തിലേക്ക് വന്നണഞ്ഞത്. മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഗർഭച്ഛിദ്ര നിയമങ്ങൾ കൂടുതൽ ഉദാരമാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അതിനെതിരായ പ്രതിരോധംകൂടിയായി മാറി ഇത്തവണത്തെ മാർച്ച് ഫോർ ലൈഫ്.

അയർലൻഡിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘്രേപാ ലൈഫ് കാംപെയി’ന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽനിന്ന് ലെയിൻസ്റ്റർ ഹൗസിലേക്കായിരുന്നു മാർച്ച്.

കമ്മ്യൂണിറ്റികളിലും ആശുപത്രികളിലും ലഭ്യമായ ഗർഭച്ഛിദ്ര സേവനങ്ങൾ ഉദാരമാക്കാനുള്ള ഗർഭച്ഛിദ്ര നിയമത്തിന്റെ അവലോകനം ഗുരുതരമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഗർഭച്ഛിദ്ര മരുന്നുകളുടെ ഉപയോഗത്തിലെ കാലയളവ് കുറയ്ക്കൽ, അസാധാരണമായ സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന വ്യവസ്ഥകളുടെ പരിഷ്‌ക്കരണം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് അടുത്തിടെ നടത്തിയ ഗർഭച്ഛിദ്ര നിയമ അവലോകനത്തിൽ പരാമർശിക്കപ്പെട്ടത്.

ഗർഭച്ഛിദ്രനിയമത്തെ ഇത്രയധികം നിസാരവത്കരിക്കുന്നതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ മാർച്ചിനെ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. ഇത് ആരോഗ്യ പ്രവർത്തകരുടെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മനുഷ്യജീവിതം അവസാനിപ്പിക്കുന്ന ഗർഭച്ഛിദ്രത്തെ ആരോഗ്യ സംരക്ഷണമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ‘പ്രോ ലൈഫ് കാംപെയി’ൻ വക്താവ് എലിസ് മൾറോയ് പറഞ്ഞു.

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവൻ വിലപ്പെട്ടതാണെന്ന് പ്രഘോഷിക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ വാട്ടർഫോർഡ് ആൻസ് ലിസ്‌മോർഗ് ബിഷപ്പ് അൽഫോൻസസ് കള്ളിനൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകിയിരുന്നു. ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ 2019 മുതൽ 2022വരെ 20,000ൽപ്പരം കുഞ്ഞുങ്ങൾ അമ്മമാരുടെ ഉദരത്തിൽവെച്ച് അരുംകൊല ചെയ്യപ്പെട്ടിട്ടുണ്ട്. അയർലൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദുരന്തംതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?