Follow Us On

21

November

2024

Thursday

കുടിയേറ്റക്കാരായ കുഞ്ഞുങ്ങളുടെ മനുഷ്യാവകാശങ്ങളെ യൂറോപ്യൻ യൂണിയൻ മാനിക്കണം : സേവ് ദ ചിൽഡ്രൺ

കുടിയേറ്റക്കാരായ കുഞ്ഞുങ്ങളുടെ മനുഷ്യാവകാശങ്ങളെ യൂറോപ്യൻ യൂണിയൻ മാനിക്കണം : സേവ് ദ ചിൽഡ്രൺ

ലാംപെദൂസാ (ഇറ്റലി): കുടിയേറ്റക്കാരായെത്തുന്ന ആരും കൂടെയില്ലാത്ത കുഞ്ഞുങ്ങൾ പീഡനത്തിന്റെയും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റെയും ഇരകളാണെന്നും, യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയ നയങ്ങളിലെ സഹകരണക്കുറവിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വരുന്നവരാണിവരെന്നും പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ  രക്ഷപ്പെടുത്തി അവർക്ക്  നല്ല ഭാവി ഉറപ്പാക്കാനായി കഴിഞ്ഞ നൂറ് വർഷത്തിലധികമായി പ്രവർത്തിക്കുന്ന അന്തർദ്ദേശിയ സംഘടനയായ സേവ് ദ ചിൽഡ്രൺ.

ഇറ്റലിയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ വന്നു ചേരുന്ന സ്ഥലമായ ലാംപെദൂസായിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലാ ഫോൺ ഡെർലെയ്നും സംയുക്ത സന്ദർശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ്  സേവ് ദി ചിൽഡ്രന്റെ ഈ പ്രതികരണം.മനുഷ്യാവകാശങ്ങൾ മാനിക്കുന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ നിലപാടെടുക്കുന്നതിന് ഇരുവരുടെയും  സന്ദർശനം  സഹായകരമാകണമെന്നും അതേ സമയം നിലവിലുള്ള പ്രതിരോധ നയങ്ങളും കുടിയേറ്റ നിയന്ത്രണവും നിലനിൽക്കുന്നിടത്തോളം  മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കപ്പെടുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

മെഡിറ്ററേനിയൻ കടലിൽ ബുദ്ധിമുട്ടുന്ന കുടിയേറ്റക്കാരെ കടലിൽ തിരച്ചിൽ നടത്തി രക്ഷാസഹായമെത്തിക്കാനുള്ള സംവിധാനത്തിൽ നിന്നു തുടങ്ങി അന്തർദേശീയ മനുഷ്യവകാശ തത്വങ്ങളെ മാനിക്കുകയും യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന വിധത്തിൽ കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പരിശ്രമിക്കണമെന്നും സേവ് ദ ചിൽഡ്രൺ ആവശ്യപ്പെട്ടു.

യുദ്ധവും അക്രമവും കൊടിയ ദാരിദ്ര്യവും മൂലമെത്തുന്നവരെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ രക്ഷിക്കാനുള്ള പൊതുവായ ഉത്തരവാദിത്വം യൂറോപ്യൻ യൂണിയനും അതിലെ അംഗരാഷ്ട്രങ്ങളും പുലർത്തണമെന്നും, കുടിയേറ്റ ഉടമ്പടി സംബന്ധിച്ച ചർച്ചകളിൽ പ്രായപൂർത്തിയാകാത്തവരുടെ അവകാശ സംരക്ഷണവും, കുടുംബ പുനരേകീകരണത്തിനും യൂറോപ്യൻ യൂണിയനിൽ സംരക്ഷണം തേടുന്നതിനും സ്ഥലമാറ്റത്തിനും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾക്ക് വേഗം കൂട്ടണമെന്നും  സേവ് ദ ചിൽഡ്രൺ അഭ്യർത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?