Follow Us On

17

May

2024

Friday

പീഡിത ക്രൈസ്തവർക്കായി സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും

പീഡിത ക്രൈസ്തവർക്കായി സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും

വത്തിക്കാൻ സിറ്റി : പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികളുമായി ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന ‘ഹംഗറിഹെൽപ്സ്‌ ‘എന്ന സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇക്കാര്യം വ്യക്തമാക്കിയത് . വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ളവരുമായി ചർച്ച നടത്തി.

മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും പ്രകടിപ്പിക്കുന്ന പ്രതിബന്ധത കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്നവരിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണെന്നത് ലോകം പലപ്പോഴും വിസ്മരിക്കുന്ന കാര്യമാണെന്ന് ആസ്ബേജ് പറഞ്ഞു. പീഡിത ക്രൈസ്തവർക്ക് സഹായം നൽകാൻ ഹംഗറി ആരംഭിച്ച ‘ഹംഗറി ഹെൽപ്പ്സ്’ പ്രോഗ്രാമിന്റെ നേട്ടങ്ങൾ സമ്മേളനത്തിൽ അദ്ദേഹം വിവരിച്ചു. 2016 – ൽ സ്ഥപിതമായതുമുതൽ മുന്നൂറോളം പദ്ധതികളിലൂടെ 50 രാജ്യങ്ങളിലായി 15 ലക്ഷത്തോളം ആളുകൾക്കാണ് സംഘടന സഹായമെത്തിച്ചത്.

30 കോടിയോളം ക്രൈസ്തവർ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഹംഗറി ഹെൽപ്പ്സിന്റെ പ്രധാന ചുമതല വഹിക്കുന്ന ട്രിസ്റ്റൺ ആസ്ബേജ് പറഞ്ഞു. സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സെക്രട്ടറി ഫോർത്തുനാത്തൂസ് നാച്ചുക്ക്വൂ, പീഡിത ക്രൈസ്തവർക്ക് സഹായം നൽകുന്നതിന് ഹംഗറിക്ക് നന്ദി പറഞ്ഞു. ആഫ്രിക്കയും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹംഗറി നടത്തിവരുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ക്രൈസ്തവ വിശ്വാസത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും മുറുകെ പിടിക്കുന്ന ഭരണകൂടങ്ങളാണ് ഇറ്റലിയിലും ഹംഗറിയിലും നിലവിലുള്ളത്. കത്തോലിക്ക വിശ്വാസിയായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട്. എൽജിബിടി ചിന്താഗതിയെ ശക്തമായി എതിര്‍ത്തും പ്രോലൈഫ് കുടുംബങ്ങള്‍ക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്തും ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി സംസാരിച്ചും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് മെലോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ് ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടർ ഒർബനും. ക്രൈസ്തവ മൂല്യങ്ങളെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന അദ്ദേഹം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം പുനര്‍ജീവിപ്പിക്കാന്‍ ശക്തമായി ഇടപെടുന്ന ചുരുക്കം യൂറോപ്യന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?